നളന്ദയെക്കാൾ പ്രാചീനമായ വിദ്യാപീഠം - ടെലഹാര സർവ്വകലാശാല
നളന്ദയെക്കാൾ പ്രാചീനമായ വിദ്യാപീഠം - ടെലഹാര സർവ്വകലാശാല
===
ഈ അടുത്തകാലത്തു കണ്ടെത്തപ്പെട്ട അതിപുരാതനമായ സർവകലാശാലയാണ് ടെലഹാര സർവ കലാ ശാല..2014 ലെ ഉൽഖനനങ്ങളാണ് ഈ മഹത്തായ സ്ഥാപനത്തെ വീണ്ടും വാർത്തകളിൽ എത്തിച്ചത് .ഒരു പക്ഷെ നളന്ദ സര്വകലാശാലയെക്കാൾ പുരാതനമായിരിക്കാം ടെലഹാര സർവകലാശാല..ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്ങിന്റെ യാത്രാവിവരണങ്ങളിൽ ടെലഹാര സർവ്വകലാശാലയെ പറ്റി പരാമർശമുണ്ട് . ആ പരാമർശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉൽഖനനങ്ങളാണ് ടെലഹാര സർവകലാശാല യുടെ ശേഷിപ്പുകൾ കണ്ടെത്തുന്നതിലേക്ക് വഴിതെളിച്ചത് .
ഹുയാൻ സാങ്ങിന്റെ വിവരണം പ്രകാരം ടെലഹാര സർവകലാശാല അതി ബ്രിഹത്തായ ഒരു സർവകലാശാല ആയിരുന്നു . ഹൈന്ദവ ,ബൗദ്ധ വിശ്വാസങ്ങളുടെ പാഠശാലയായിരുന്നു ഇതെന്നാണ് ലഭിച്ച ശേഷിപ്പുകളുടെ അവലോകനത്തിൽ അനുമാനിക്കാവുന്നത് . ആയിരത്തിലധികം വിദ്യാർത്ഥികൾ ഒരേസമയം ഇവിടെ പഠിച്ചിരുന്നു എന്നാണ് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ നടത്താവുന്ന അനുമാനം . കരിങ്കല്ലിലും ബസാൾട്ടിലും തീർത്ത ഹൈന്ദവ ദേവതാ രൂപങ്ങളും ,ബുദ്ധ പ്രതിമകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്
ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു പ്രദേശമാണ് ടെലഹാര .ഈ പ്രദേശത്തെ പുരാതന ശേഷിപ്പുക ളെ പറ്റി ആധുനിക കാലത് എഴുതിയത് ബ്രിടീഷുകാരനായ എ എം ബ്രോഡ്ലി ആണ്. അദ്ദേഹത്തിന്റെ സൂചനകൾ ഒരു നൂറ്റാണ്ടിലധികം ആരാലും ശ്രദ്ധിക്കാതെ കിടന്നു .പിന്നീട്ട് 2009 ൽ ബിഹാർ ഗവണ്മെന്റ് ആണ് ഈ സർവകലാശാലയുടെ ശേഷിപ്പുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്
ഗുപ്തകാലഘട്ടത്തിലാണ് ഈ സർവകലാശാല ആരംഭിച്ചത് എന്നായിരുന്നു ആദ്യ നിഗമനങ്ങൾ .പക്ഷെ കണ്ടെത്തലുകൾ ഈ സർവകലാശാലയുടെ സ്ഥാപനം ഗുപ്ത കാലഘട്ടത്തിനും നൂറ്റാണ്ടുകൾക്കു മുൻപായിരുന്നു എന്നുള്ള സൂചനയാണ് നൽകുന്നത് .ചന്ദ്ര ഗുപ്ത മൗര്യന്റെ പുത്രൻ ബിന്ദുസാരനാണ് ഈ സർവകലാശാലയുടെ സ്ഥാപകൻ എന്ന അനുമാനവും ഉയർന്നു വന്നിട്ടുണ്ട് .അങ്ങിനെയെങ്കിൽ നളന്ദ സര്വകലാശാലയെക്കാൾ നൂറ്റാണ്ടുകൾ പ്രാചീനമാണ് ടെലഹാര സർവകലാശാല .ഒന്നര സഹസ്രാബ്ദം ഈ സർവകലാശാല തലയുയർത്തി നിന്നു .
Image source : Indianexpress.com
ഈ സർവകലാശാലയുടെ ഉല്ഖനനത്തിൽ ഒരടിയോളം കട്ടിയുള്ള ചാരത്തിന്റെ ഒരു പടലം കണ്ടെത്തിയിട്ടുണ്ട് .ചാരത്തിന്റെ ഈ പടലം ഈ സർവകലാശാല എങ്ങിനെയാണ് നശിപ്പിക്കപ്പെട്ടത് എന്നതിന് സൂചനനൽകുന്നു .നളന്ദ ,വിക്രമഃ ശിലാ സർവ്വകലാശാലകൾ നശിപ്പിച്ചു ഗ്രന്ഥങ്ങൾ തീയിട്ടു നശിപ്പിച്ച ഭക്തിയാർ ഖിൽജി തന്നെ ടെലഹാര സർവ്വകലാശാലയെയും ചുട്ടെരിച്ചിരിക്കാം എന്നുള്ളതാണ് ലഭ്യമായ തെളിവുകൾ വ്യക്തമാക്കുന്നത്
===
ചിത്രങ്ങൾ :ടെലെഹാര സർവകലാശാലയുടെ ശേഷിപ്പുകൾ .കടപ്പാട് :https://archaeologynewsnetwork.blogspot in
--
rishi . s
repost
--
Article courtesy : Rishi Sivadas





No comments