അയ്യാ വൈകുണ്ഠ സ്വാമികൾ (Vaikunda Swamikal) - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

അയ്യാ വൈകുണ്ഠ സ്വാമികൾ (Vaikunda Swamikal)

 

വൈകുണ്ഠ സ്വാമികൾ 

അയ്യാ വൈകുണ്ഠ സ്വാമികൾ (Vaikunda Swamikal)

ജനനം : 1809

മരണം :  1851

സാമൂഹിക വിപ്ലവകാരി. 'അയ്യാ വൈകുണ്ഠർ' എന്നും അറിയപ്പെടുന്നു. ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്തു. നാഗർകോവിലിനടുത്ത് ശാസ്താംകോയിൽവിളയിൽ ജനിച്ചു. ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചു. വിഗ്രഹാരാധന, മൃഗബലി തുടങ്ങിയ ആചാരങ്ങളിൽ അർത്ഥമില്ലെന്ന് വൈകുണ്ഠർ സിദ്ധാന്തിച്ചു. മേൽമുണ്ടു ധരിക്കൽ സമരത്തിനു നേതൃത്വം നൽകി. 1836 ൽ ശുചീന്ദ്രത്ത് 'സമത്വസമാജം' എന്ന സംഘടന സ്ഥാപിച്ചു. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു ശക്തി പകർന്നു. ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു വൈകുണ്ഠസ്വാമികൾ കണ്ണാടിപ്രതിഷ്ഠ (1851 ൽ) നടത്തിയത്. 'കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്' എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകി. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാനും അദ്ദേഹം ഉപദേശിച്ചു.

രാജഭരണത്തിനും ബ്രിട്ടീഷ്ഭരണത്തിനുമെതിരെ നിരന്തരം സമരം നടത്തിയ വൈകുണ്ഠസ്വാമികളെ തിരുവിതാംകൂർ സർക്കാർ നൂറ്റിപ്പത്തു ദിവസത്തെ തടവിനു ശിക്ഷിച്ചു. വിവിധ ജാതികളിൽ നിന്നു പൂജാരിമാരെ തിരഞ്ഞെടുത്ത് വിശ്വാസ സമ്പ്രദായത്തെ പുരോഹിത വിമുക്തമാക്കാനുള്ള ശ്രമവും അക്കാലത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. ഏതു ജാതിയിൽപെട്ടവർക്കും സന്ന്യാസം സ്വീകരിക്കാമെന്നു പ്രഖ്യാപിച്ചുകൊണ്ട് 'തുവൈയൽപന്തി' എന്ന പ്രസ്ഥാനം അയ്യാ വൈകുണ്ഠർ സ്ഥാപിച്ചു. ഏകദൈവം എന്ന സങ്കൽപത്തിന്റെ അടിസ്ഥാനത്തിലാണ്‌ വൈകുണ്ഠർ 'അയ്യാവഴി'ക്കു പ്രചാരം നൽകിയത്. ശിഷ്യന്മാരായ ഷൺമുഖ വടിവേലു, തൈക്കാട്ട് അയ്യാവ് എന്നിവർ അയ്യാവൈകുണ്ഠരുടെ ദർശനങ്ങളാണു പ്രചരിപ്പിച്ചത്.

സ്വാമികൾ ഭാഗമായ സുപ്രധാന സംഭവങ്ങൾ 

■ വൈകുണ്ഠസ്വാമികൾ 1809-ൽ നാഗർകോവിലിലുള്ള ശാസ്താംകോയിൽ വിളയിലെ സ്വാമിതോപ്പിൽ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല നാമമായിരുന്ന മുടിചൂടും പെരുമാൾ, സവർണരുടെ എതിർപ്പുമൂലം മുത്തുക്കുട്ടി എന്നാക്കി. പില്കാലത്ത് വൈകുണ്ഠർ എന്ന പേരു സ്വീകരിച്ചു.

■ 1836-ൽ അവർണരുടെ അവകാശങ്ങൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചു. 

■ 1837ൽ സ്വാതിതിരുനാളിന്റെ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ വെച്ച് തൈക്കാട് അയ്യയ്യെ പരിചയപ്പെടുകയും തൈക്കാട് അയ്യ വൈകുണ്ഠസ്വാമികളുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്നു തൈക്കാട് അയ്യാഗുരു. 

■ ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താൻമാർ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമായിരുന്നു.

■ 'വേല ചെയ്താൽ കൂലി കിട്ടണം' എന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു.

■ ദക്ഷിണേന്ത്യയിൽ ആദ്യമായി തൊഴിലാളി സമരം നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു അദ്ദേഹം. (ആ തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു വേല ചെയ്താൽ കൂലി കിട്ടണം എന്നുള്ളത്). 

■ ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് അദ്ദേഹമാണ്. മരുത്വാമലയിൽ ആണ് അദ്ദേഹം കണ്ണാടി പ്രതിഷ്ഠ നടത്തിയത്. 

■ അയ്യാവഴി എന്ന സിദ്ധാന്തം അദ്ദേഹത്തിന്റെതായിരുന്നു. 

■ സഹോദര്യം നിലനിർത്തുന്നതിനും എല്ലാവർക്കും തുല്യമായ അവകാശം ലഭിക്കുന്നതിനും വേണ്ടി അദ്ദേഹം രൂപീകരിച്ച കൂട്ടായ്മയാണ് 'തൂവയൽതവസ്സ്'. സാഹോദര്യത്തിനും, സാമൂഹിക നീതിക്കും വേണ്ടി നിലകൊണ്ട സാമൂഹിക പരിഷ്കർത്താവ് എന്നും അദ്ദേഹം അറിയപ്പെടുന്നു. 

■ ദക്ഷിണേന്ത്യയിൽ ഉടനീളം അദ്ദേഹം സ്ഥാപിച്ച ആരാധനാലയങ്ങളാണ് 'നിഴൽ താങ്കൾ' എന്ന പേരിൽ അറിയപ്പെടുന്നത്. 

■ ജനങ്ങളുടെ കുടിവെള്ളത്തിനു വേണ്ടി അദ്ദേഹം സ്വന്തം ജന്മനാട്ടിൽ നിർമിച്ച രണ്ട് കിണറുകളാണ് മുന്തിരിക്കിണർ, സ്വാമിക്കിണർ എന്നിവ. (നാഗർകോവിലിനടുത്തുള്ള സ്വാമിത്തോപ്പിൽ). 

■ ചാന്നാർ ലഹളയ്ക്ക് നേതൃത്വം നൽകി. (മേൽമുണ്ട് സമരം, മാറുമറയ്ക്കൽ സമരം എന്നീ പേരുകളിലും ചാന്നാർ ലഹള അറിയപ്പെടുന്നു). 

■ 1822ലാണ് ചാന്നാർ ലഹള ആരംഭിച്ചത്, 1859 ജൂലൈ 26ന്  അവസാനിച്ചു. 

■ ഉത്രം തിരുനാളിന്റെ കാലത്താണ് ചാന്നാർ ലഹള നടന്നത്. നാടാർ സ്ത്രീകളാണ് ചാന്നാർ ലഹള നടത്തിയത്. 

■ 'അഖിലത്തിരട്ട്, അരുൾ നൂൽ' എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.

■ 1851ൽ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. വൈകുണ്ഠ സ്വാമികളുടെ ജന്മദേശം നാഗർകോവിലിനടുത്തുള്ള ..... ആണ്‌ - ശാസ്താംകോയില്‍വിള

2. വൈകുണ്ഠ സ്വാമികൾക്ക്‌ മാതാപിതാക്കൾ ആദൃമിട്ട പേര്‌ എന്തായിരുന്നു? - മുടിചൂടും പെരുമാൾ

3. സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം വൈകുണ്ഠ സ്വാമികൾക്ക്‌ ബാല്യകാലത്ത്‌ നല്‍കപ്പെട്ട പേര്‌ എന്താണ്‌? - മുത്തുക്കുട്ടി

4. ഇന്ത്യയിലെ ആദ്യകാല നവോത്ഥാന പ്രസ്ഥാനങ്ങളിലൊന്നായ സമത്വ സമാജം സ്ഥാപിച്ചത്‌ ആരാണ്‌? - വൈകുണ്ഠ സ്വാമികൾ

5. സമത്വ സമാജം സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വര്‍ഷമാണ്‌? - 1836

6. “ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌? - വൈകുണ്ഠ സ്വാമികൾ

7. രാജാധികാരത്തെ എതിര്‍ത്തതിന്റെ പേരില്‍ വൈകുണ്ഠ സ്വാമികളെ തിരുവനന്തപുരത്തുള്ള ഏത്‌ ജയിലിലാണ്‌ അടച്ചത്‌? - ശിങ്കാരത്തോപ്പ്‌

8. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ .... എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌ - നിഴല്‍ താങ്കല്‍

9. വൈകുണ്ഠ സ്വാമികൾ കുഴിച്ച സ്വാമിക്കിണര്‍ അഥവാ മുന്തിരിക്കിണര്‍ എവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌? - സ്വാമിത്തോപ്പ്‌

10. വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന്‌ പരിശീലനം നല്‍കുന്നതിനായി വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച പരിശീലനക്കളരിയാണ്‌ ...... - തുവയല്‍പന്തി കൂട്ടായ്മ

11. ധര്‍മയുഗം സ്ഥാപിക്കുക എന്ന തന്റെ ലക്ഷ്യം നേടുന്നതിനായി വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്താപദ്ധതിയെ ..... എന്നു പറയുന്നു - അയ്യാവഴി

12. അഖിലത്തിരട്ട് എന്ന ഗ്രന്ഥം ആരാണ് രചിച്ചത്? - വൈകുണ്ഠ സ്വാമികൾ

13. അരുൾ നൂൽ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്? - വൈകുണ്ഠ സ്വാമികൾ

14. അയ്യാവഴി എന്ന ചിന്താപദ്ധതിയുമായി ബന്ധപ്പെട്ട ഗ്രന്ഥമേതാണ് - അഖിലത്തിരട്ട് 

15. അയ്യാ വൈകുണ്ഠസ്വാമികൾ ജനിച്ചത് ഏത് ജില്ലയിൽ - നാഗർകോവിൽ

16. ഊഴിയ വേലയ്‌ക്കെതിരെ സമരം നയിച്ചത് - വൈകുണ്ഠസ്വാമികൾ

17. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം - സ്വാമിത്തോപ്പ്

18. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് - വൈകുണ്ഠസ്വാമികൾ

19. തുവയൽപന്തി സ്ഥാപിച്ചത് - അയ്യാ വൈകുണ്ഠർ

20. ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കർത്താവ് - അയ്യാ വൈകുണ്ഠർ

21. അയ്യാ വൈകുണ്ഠരുടെ ബാല്യകാലനാമം - മുത്തുക്കുട്ടി

22. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - അയ്യാ വൈകുണ്ഠർ

23. ബ്രിട്ടീഷ് സാമ്രാജ്യത്തെ 'വെൺ നീചർ' എന്ന് വിശേഷിപ്പിച്ചത് - വൈകുണ്ഠ സ്വാമികൾ 

24. 1833 - ൽ ശുചീന്ദ്രം രഥോത്സവത്തിന്‌ അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച സാമൂഹിക പരിഷ്‌കർത്താവ് - വൈകുണ്ഠ സ്വാമി 


No comments