12-ആം നൂറ്റാണ്ടിന്റെ വിസ്മയം
ത്രിമൂർത്തി നാരായണ ക്ഷേത്രം
ത്രിമൂർത്തി നാരായണ ക്ഷേത്രം :- കാദംബരുടെ നാഗരഖണ്ഡ പ്രദേശത്തിൻ്റെ തലസ്ഥാനമായ 'ബന്ദലൈകെ' അക്കാലത്ത് അതിമനോഹരമായ ഒരു നഗരമായിരുന്നു. ഈ പുരാതന നഗരത്തിന് സമ്പന്നമായ ചരിത്രമുണ്ട്. അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടിരുന്നു അവ ഒരു കാലത്ത്.എന്നിരുന്നാലും അവയിൽ ഗണ്യമായ എണ്ണം പൊളിഞ്ഞു വീണ അവശിഷ്ടങ്ങളായാണ് ഇപ്പോൾ ഉള്ളത് .
പിൽക്കാല ചാലൂക്യൻ കാലഘട്ടത്തിൽ പടിഞ്ഞാറൻ ചാലൂക്യർ പണികഴിപ്പിച്ച മുൻ രാജകീയ നഗരത്തിൻ്റെ അത്ഭുതകരമായ ഒരു കെട്ടിടമാണ് ത്രിമൂർത്തി ക്ഷേത്രം (ത്രിമൂർത്തി നാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു). 1160-ലെ ലിഖിതങ്ങൾ അനുസരിച്ച്, ഈ ക്ഷേത്രം 'കല്യാണി ചാലൂക്യ വിശ്വകർമ്മ സ്ഥപതിമാരുടെ' കലാപരവും വാസ്തുവിദ്യാ വൈദഗ്ധ്യത്തിനും മികച്ച ഉദാഹരണമാണ്. ക്ഷേത്രം ഒരു 'ത്രികൂടാചല' (മൂന്ന് കോശങ്ങളുള്ള ഘടന) ശൈലിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഇത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ചാരുതയുടെയും മഹത്വത്തിൻ്റെയും മികച്ച ഉദാഹരണമാണ്. മൂന്ന് ശ്രീകോവിലുകൾക്കും മുകളിൽ കൽകൊണ്ടുള്ള ഗോപുരങ്ങളാണ് ക്ഷേത്രത്തിൽ ആദ്യം ഉണ്ടായിരുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട് : Respected creator





No comments