വൈദിക ശില്പ സമൂഹങ്ങളുടെ ആചാരി പള്ളിക്കുടങ്ങൾ
അധിനിവേശ ശക്തികളെ ചെറുത്തു തോൽപ്പിച്ച ഭാരതീയ പാരമ്പര്യ വൈദിക ശില്പ സമൂഹങ്ങളുടെ ആചാരി പള്ളിക്കൂടങ്ങൾ
ഇന്ത്യയിലെ എല്ലാ തൊഴിൽ വിഭാഗങ്ങൾക്കും അവരവരുടെ തൊഴിൽ വിശ്വാസം എന്നിവ അഭ്യസിക്കാനുള്ള സാമുദായിക ഗുരുകുലങ്ങൾ ഉണ്ടായിരുന്നു. ഗുരുകുലങ്ങൾ ആണ് ഏതൊരു നാടിന്റെയും ആത്മാവ്. അത് തകർക്കുമ്പോൾ ആണ് ആ നാട് പൂർണ്ണമായും അധിനിവേശ ശക്തികൾക്ക് മുന്നിൽ കീഴടങ്ങു എന്ന് ഇന്ത്യയിലേക്ക് കടന്നു വന്ന അക്രമ ശക്തികൾ മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ വിവിധ വിഭാഗങ്ങളുടെ ആയിരകണക്കിന് ഗുരുകുലങ്ങൾ ഇന്ത്യയിലേക്ക് അതിക്രമിച്ചു വന്ന വിദേശികൾ തകർത്തിരുന്നു. എന്നാൽ അവ പൂർണ്ണമായും തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. അധിശക്തമായ ചില ചെറുത്തു നിൽപ്പുകൾ അധിനിവേശ ശക്തികൾക്ക് പോലും അസൂയ ഉളവാക്കും വിധം ഉയർന്നു വന്നിരുന്നു. അതിൽ പ്രധാനപെട്ട ഒന്നാണ് അധിനിവേശ ശക്തികളെ ചെറുത്തു തോൽപ്പിച്ച ഭാരതീയ പാരമ്പര്യ വൈദിക ശില്പ സമൂഹങ്ങളുടെ പള്ളിക്കൂടങ്ങൾ.
അധിനിവേശ ശക്തികളെ ചെറുത്തു തോൽപ്പിച്ച ഭാരതീയ പാരമ്പര്യ ശില്പ സമൂഹങ്ങളുടെ പള്ളിക്കൂടങ്ങൾ ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ആത്മാവ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചവയാണ്. ഇന്ത്യയിലെ ശാസ്ത്ര പാരമ്പര്യത്തിന്റെ നട്ടെല്ലായിരുന്നു ഇവർ. അവരുടെ വാസ്തു വിദ്യാ ഗുരുകുലങ്ങൾ ആണ് ഈ പള്ളിക്കൂടങ്ങൾ.
നമ്മുടെ നാട്ടിലെ തദ്ദേശീയരായ പുരാതന ശില്പ ജാതികളിലെ തടിപ്പണി ചെയ്യുന്ന വിഭാഗം ആശാരി എന്ന പേരിൽ ആണ് കേരളത്തിൽ കൂടുതലായി അറിയപ്പെട്ടിരുന്നത് എന്നത് കൊണ്ടും, ഈ പ്രസ്തുത വിഭാഗം ആണ് കേരളത്തിൽ കൂടുതൽ ആയും ഇത്തരം പള്ളിക്കൂടങ്ങൾ നടത്തിയിരുന്നത് എന്നത് കൊണ്ടും, ഈ പള്ളിക്കൂടങ്ങൾ ആശാരി പള്ളിക്കുടം എന്ന്കൂടെ നമ്മുടെ കേരളത്തിൽ പരക്കെ അറിയപ്പെട്ടിരുന്നു. ആശാരിമാർക്ക് മാത്രം അല്ലാ ശില്പ ജാതി വിഭാഗങ്ങൾക്കും ഇത്തരം വിദ്യാലയ സംവിധാനങ്ങൾ ഉണ്ടായിരുന്നു. ചെയ്യുന്ന തൊഴിൽ, വ്യവസായം എന്നിവ അനുസരിച്ചു പല വ്യത്യസ്തമായ പേരുകളിൽ ആണ് അവ അറിയപ്പെട്ടിരുന്നത്. ആശാരിമാരെ പോലെ തന്നെ മറ്റു വിശ്വകർമ്മ വിഭാഗങ്ങൾക്കും ഈ പള്ളികൂഠം സംവിധാനം ഉണ്ടായിരുന്നു. എങ്കിലും ആശാരി എന്ന് അറിയപ്പെട്ട വിശ്വകർമ്മ വിഭാഗം ആണ് കേരളത്തിൽ കൂടുതലും ഉണ്ടായിരുന്നത്കൊണ്ട് ഈ പേര് കൂടുതൽ പ്രശസ്തമായി. ശില്പ ജാതികൾ അവരുടെ പുതിയ തലമുറക്ക് തച്ചുശാസ്ത്രം (നിർമാണ സാങ്കേതികവിദ്യ), ശില്പ ശാസ്ത്രം, ലോഹ വിദ്യ, തുടങ്ങിയവ പിഠിപ്പിക്കുവാൻ ആയാണ് ഇത്തരം പഠന കേന്ദ്രങ്ങൾ നടത്തിയിരുന്നത്. ശില്പ ജാതികൾക്കുള്ളിൽ ഇത് പൂർവ്വകാലത്തെ ഉള്ള പഠന സംവിധാനം ആയിരുന്നു.ജൈന മതം സ്വീകരിച്ച ശില്പ ജാതികളിൽ ഹള്ളിക്കൂടം എന്നും ഇവ അറിയപ്പെട്ടിരുന്നു. ഹള്ളികളോട് ചേർന്നാണ് ഹള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നത്.
ഒരു കാലത്ത് തിരുവതാം കൂർ മലബാർ തിരുകൊച്ചി എന്നീ രാജ്യങ്ങളുടെ പൈതൃകത്തിന്റെ ഭാഗം ആയിരുന്നു ഇത്തരം സാങ്കേതിക വിദ്യാ പള്ളിക്കൂടങ്ങൾ. വിശ്വകർമ കുടുംബതിന്റെ തൊഴിൽശാലയുടെ കൂടെ ഒരു പള്ളികൂടം അതായിരുന്നു രീതി. കേരളത്തിലെ വിശ്വകർമ്മർക്കിടയിലെ ഐതീഹ്യ പ്രകാരം പരശുരാമൻ ആണ് കേരളത്തിൽ അവർക്ക് പാഠശാല നടത്തുവാൻ അനുവാദം നൽകിയത്. അതിൽ ഒന്ന് കാന്തള്ളൂർ ശാല ആണെന്ന് വാമൊഴി ചരിത്രം പറയുന്നു.
കേരളത്തിലെ ആശാരി ശ്രേഷ്ഠന്മാർ എന്ന് അറിയപ്പെടുന്ന ശില്പജാതി വിഭാഗത്തിനു മാത്രം അല്ല ആചാരി എന്നറിയപ്പെടുന്ന പരദേശി വിശ്വകർമ്മ വിഭാഗങ്ങൾക്കും ഇത്തരം പാഠശാലാ ഗുരുകുലങ്ങൾ ഉണ്ടായിരുന്നു. കേരളത്തിലെ തദ്ദേശിയരായ ശില്പ ജാതികളുടെ പാഠശാലകൾ ആശാരി പള്ളിക്കൂടം എന്നും പരദേശി ശില്പ ജാതികളുടെ പാഠശാലകൾ ആചാരി പള്ളിക്കൂടം എന്നും അറിയപ്പെട്ടിരുന്നു. പരദേശികളുടെ പാഠശാലകൾ ചതുർവ്വേദി മംഗളം, വൈദിക വാസ്തു പാഠശാല, വാസ്തു വിദ്യാപീഠം, വാസ്തു വിദ്യാ ഗുരുകുലം, സ്ഥാപത്യ പാഠശാല, സ്ഥാപത്യ ഗുരുകുലം, ശില്പ ഗുരുകുലം, ശില്പ പാഠശാല, ആചാരിയ ഗുരുകുലം, ആചാരി പാഠശാല, ആചാരി മഠം, എന്നിങ്ങനെ ആണ് അവ അറിയപ്പെട്ടിരുന്നത്. പക്ഷെ കേരളത്തിൽ അവ അധികം പ്രസക്തമല്ല തമിഴ് ചോള, തമിഴ് പാണ്ഡ്യ, ഗോവ, കന്നഡ്ഡ നാടുകളിൽ നിന്നും കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തപ്പെട്ട വിഭാഗങ്ങൾക്കിടയിൽ മാത്രം ആയിരുന്നു ആ പേരുകൾ ഉള്ള അത്തരം പാഠ ശാലകൾ നിലനിന്നിരുന്നത്. സ്ഥപതി, തക്ഷകൻ വർദ്ധകി, സൂത്രഗ്രാഹി എന്നിങ്ങനെ വ്യത്യസ്ത മേഖലയിൽ നിപുണത ശില്പ കുലത്തിലെ വിദഗ്ധർ കൈവരിക്കേണ്ടതുണ്ട്. തക്ഷകർക്ക് (തച്ചൻ) വേണ്ടി തക്ഷശില എന്ന പ്രത്യേക വിദ്യാലയം ഉത്തരേന്ത്യയിൽ ഉണ്ടായിരുന്നു.അവിടെ നിന്ന് ഇവിടേക്ക് വന്നവർ ആണ് തക്ഷകർ കൂടുതലും. കേരളത്തിൽ തദ്ദേശീയ ശില്പ ജാതികളുടെ ആശാരി എന്ന പേരിന്റെ കാരണത്താൽ ആശാരി പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്നു എങ്കിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ പൊതുവിൽ ഇവ ആചാരി ഗുരുകുലം എന്ന് തന്നെ ആണ് അറിയപ്പെട്ടിരുന്നത്.
വിശ്വകർമ്മരിൽ നിന്ന് ധാരാളം സംസ്‌കൃത പണ്ഡിതർ ഉണ്ടായിരുന്നു.വിശ്വകർമ്മ കുടുംബത്തെ ഒരു നാട്ടു രാജ്യതെക്ക് ക്ഷണിച്ചു വരുത്തുന്ന തിന്റെ ഉദ്ദേശം ക്ഷേത്രം നിർമാണം മാത്രം അല്ലായിരുന്നു ആനാട്ടിലെ പിള്ളേർക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാനും കലകൾ പഠിപ്പിക്കാനും ഒരു ഗുരുനാഥനെ കൂടി വേണം എന്നതായിരുന്നു കാരണം.അക്ഷര അഭ്യാസവും സാങ്കേതിക വിദ്യയും മാത്രമല്ല പഠിപ്പിച്ചിരുന്നത് .മറ്റു പല കലകളും സംഗീതവും ഇത്തരം പള്ളിക്കൂടങ്ങളിളും, പാഠ ശാലകളിലും പഠിപ്പിച്ചിരുന്നു. എന്തിനേറെ പറയുന്നു വാദ്യ ഉപകരണങ്ങൾ വരെ പഠിപ്പിച്ചിരുന്നു. ശില്പ വേലക്കും തടിപ്പണിക്കും, ഇരുമ്പ് പണിക്കും, വിഗ്രഹങൾ വാർക്കാനും, സ്വർണ്ണ വിഗ്രഹങ്ങൾ പണിയാനും ആയി നാട്യ ശാസ്ത്രവും മറ്റു വേദ അഭ്യാസവും നേടിയവർ ആണ് വിശ്വകർമ്മർ .അതുകൊണ്ട് തന്നെ നൃത്തം അഭിനയം തുടങ്ങിയയും പഠിപ്പിച്ചിരുന്നു.
തമിഴകത്തു നിന്നും കർണാടക യിൽ നിന്നും മലയാള നാട്ടിൽലെക്ക് കലാ രൂപങ്ങൾ കൊണ്ട് വന്നു പഠിപ്പിച്ചു കേരളത്തിനു തനതായ ഒരു കലാ പാരമ്പര്യം ഉണ്ടാക്കുവാൻ വലിയ സംഭാവനകൾ ചെയ്തതു വിശ്വകർമ്മരാണ്. വിശ്വകർമ്മ സ്ത്രീകളിൽ പലരും ശാസ്ത്രിയ നൃത്തം അറിയാവുന്നവർ ആയിരുന്നു. കാരണം ശില്പ ശാസ്ത്രം പഠിച്ചവർ മാതൃക (model ) ആയി നിന്ന് അവരുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നൃത്ത രൂപ മുള്ള ശില്പങ്ങൾ വടിവമച്ചിരുന്നത്. വിശ്വകർമ്മർ നല്ല നൃത്ത അധ്യാപകർ കൂടെ ആയിരുന്നു .നാടകങൾ ക്കു പ്രസക്തി കിട്ടിയ കാലത്ത് നാടകവും പഠിപ്പിച്ചിരുന്നു. M K ത്യാഗരാജ ഭാഗവതർ എന്ന തമിഴിൽ ലെ ആദ്യത്തെ സൂപ്പർസ്റ്റാർ ഈ പാരമ്പര്യം ത്തിന്റെ ബാക്കി ആണ് പിന്നെയും ഉണ്ട്,ജഗതി തുടങ്ങിയവർ വരെ ഉണ്ട്. കേരളത്തിൽ പൊതുവെ ഭാഷയായി തമിഴും മലയാളവും ആയിരുന്നു എല്ലാ വിഭാഗങ്ങളെയും പഠിപ്പിച്ചിരുന്നത്. വടക്കൻ മലബാറിലെക്ക് കർണ്ണാടകയിൽ നിന്ന് വന്ന ദേവപഞ്ചാലർ എന്ന വിശ്വകർമ്മ വിഭാഗം കേരളത്തിലെ മലയാള ബ്രാഹ്മണ കുട്ടികൾക്കു സംസ്‌കൃതവും പഠിപ്പിച്ചിരുന്നു. അതിന്റെ കാരണം ജന്മിമാർ ആയ പുരോഹിത ബ്രാഹ്മണർക്ക് കുട്ടികളെ പഠിപ്പിക്കാൻ നേരം ഇല്ലായിരുന്നു. അതുപോലെ തന്നെ ചില ഇല്ലങ്ങളിലെ പെൺകുട്ടികൾ ക്ക് എഴുത്തു പഠിപ്പിച്ചിരുന്നതു ഈ പഞ്ചാലർ വിഭാഗത്തിൽ പെട്ട വിശ്വകർമ സ്ത്രീകൾ ആയിരുന്നു. യാഗങ്ങൾക്കും യജ്ഞങ്ങൾക്കും ചില ആചാരങ്ങൾ ഇവർ ചെയ്യേണ്ടതുണ്ട്. അതിനായി ഇവരെ മലയാള പുരോഹിത ബ്രാഹ്മണർ കർണ്ണാടകയിൽ നിന്നും ഗോവയിൽ നിന്നും ചോള പാണ്ഡ്യ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തിച്ചതാണ്. അങ്ങനെ ആണ് ഈ അധ്യാപന ജോലി കൂടെ ഉള്ള വിശ്വകർമ്മർ കേരളത്തിൽ എത്തുന്നത്. വ്യത്യസ്ത വർണ്ണങ്ങളിലും, സാമൂഹിക അധികാര സ്രേണിയിലും ഉള്ള വിശ്വകർമ്മർ ചേര രാജ്യം എന്ന കേരളത്തിൽ ഉണ്ടായിരുന്നു. അവർക്കെല്ലാം വ്യത്യസ്തമായ പേരുകളിൽ ഇത്തരം വിദ്യാഭ്യാസ സംവിധാനങ്ങൾ ഉണ്ടായിരുന്നു. എഴുത്തും വായനയും പഠനം വിശ്വകർമ്മർക്ക് നിർബന്ധം ആയിരുന്നു. പ്രധാനമായും നിർമാണ ശാസ്ത്രം പഠിക്കുവാൻ വേണ്ടി ആയിരുന്നു. ദേശം ഭരിക്കുന്ന മഹാരാജാവാണ് രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിനായി ഇത്തരം പാഠശാലകൾ നടത്തുവാൻ വേണ്ട സാമ്പത്തിക അധികാര സഹായങ്ങൾ എന്നിവ നൽകിയിരുന്നത്. പല്ലവ കാലഘട്ടം മുതൽ ദക്ഷിണേന്ധ്യൻ ശില്പകല ശില്പ ജാതികൾക്കുള്ളിൽ കൂടുതൽ സാങ്കേതിക മികവോടെ മുന്നേറാൻ കാരണം ശില്പ ജാതികൾക്കുള്ളിലെ ഇത്തരം പാഠശാലകൾ ആണ്. ഭാരതീയ രാജാക്കന്മാർ സാങ്കേതിക വിദ്യക്ക് നൽകിയിരുന്ന പ്രധാന്യം വളരെ വലുതാണ്.
ചേരശാസനങ്ങൾ എഴുതിയിരുന്നത് വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവരാണ്. പ്രധാന ശാസനങ്ങളും ദാന പ്രമാണങ്ങളും കല്ലിലും ചെമ്പു ഫലകങ്ങളിലും കൊത്തിവച്ചിരുന്നത് കൊണ്ട് വിശ്വകർമ്മജരുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഭാഗമായി എഴുത്തുവിദ്യയെ കണ്ടിരുന്നു.
ശാസനങ്ങൾ എഴുതിയിരുന്നവർക്ക് സ്ഥാനമാനങ്ങളും നൽകിയിരുന്നുവെന്ന് " കുറു മുറൈ തട്ടാൻ " മുതലായ പദങ്ങൾ സൂചിപ്പിക്കുന്നു.
13 - മ് നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിന്നുള്ള ശുചീന്ദ്രം ശാസനങ്ങളിൽ " പതിനെട്ടാർ കുലമാണിക്യമായ പത്മനാഭ ആചാരി യെക്കുറിച്ചു പറയുന്നു.
"കേരളത്തിലെ ആദ്യകാല രേഖകളെന്നു പറയുന്ന ചെമ്പ്ര ക്ഷേത്രരേഖ (ക്രി.വ.956) എഴുതിയത് വേളങ്ങോട്ട് പെരുംതച്ചൻ.
ത്യക്കാക്കര ക്ഷേത്ര രേഖയെഴുതിയത് (955) വേണാട് ഇരവികുമാരൻ.
തിരുനെല്ലി ചേപ്പേടെഴുതിയത് ബാലുശേരി ഗണപതി നീലകണ്ഠൻ എന്ന കുറുമ്പ്രനാട് പെരുംതട്ടാൻ.
ശുചീന്ദ്രം ശാസനം (1145) ഊരിലെ തച്ചൻ സോമൻ സെൽവൻ
കേരളത്തിലെ പ്രശസ്തമായ വീരരാഘവ പട്ടയം (1225) എഴുതിയത് ചേരമാൻ ലോക പെരുംതട്ടാൻ നമ്പി ചടയൻ.
ഇങ്ങനെ ചരിത്രത്തിൽ അക്ഷരവിദ്യയുടെ ഗുരുക്കന്മാർ ആയിരുന്നവരാണ് വിശ്വകർമ്മർ എന്ന് കാണാൻ കഴിയും...
ബ്രിട്ടീഷ് കാരുടെ വരവിനു ശേഷം വിദ്യഭ്യാസ മേഖല വലിയ രീതിയിൽ ഇന്ന് കാണുന്ന രീതിയിലേക്ക് മാറി. വിശ്വകർമജരുടെത് നിലത്തെഴുത് പാഠശാല കൾ മാത്രം ആയി മാറി. മിഷണറി മാർ പടിഞ്ഞാറൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ ശൈലി ഇവിടേക്ക് കൊണ്ടുവന്നു..
Reference : South indian inscriptions

No comments