ബ്രിട്ടീഷുകാർ, ഹൈദരാബാദ് നൈസാമിന്റെ Nizams police and Razakars എന്നിവർ നടത്തിയ സാമ്രാജ്യത്വ ഭീകരതക്കെതിരെ ആന്ധ്രയിലെ ആകനൂർ ക്ഷേത്രം കേന്ദ്രികരിച്ചു നടന്ന പ്രക്ഷോഭങ്ങളുടെ അമരക്കാരനായ ആയുധ നിർമ്മാതാവ്. - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ബ്രിട്ടീഷുകാർ, ഹൈദരാബാദ് നൈസാമിന്റെ Nizams police and Razakars എന്നിവർ നടത്തിയ സാമ്രാജ്യത്വ ഭീകരതക്കെതിരെ ആന്ധ്രയിലെ ആകനൂർ ക്ഷേത്രം കേന്ദ്രികരിച്ചു നടന്ന പ്രക്ഷോഭങ്ങളുടെ അമരക്കാരനായ ആയുധ നിർമ്മാതാവ്.

താത്തികൊണ്ട ബ്രഹ്മയ്യ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അധികം രേഖപെടുത്താത്ത ഒരു വിഭാഗമാണ് ഇന്ത്യയുടെ പാരമ്പര്യ സാങ്കേതിക വിദഗ്ധരുടെ രക്തസാക്ഷിത്വം. ഏറയും അറിയപ്പെടാതെ പോയിട്ടുണ്ട്. ഇന്ത്യയിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ നാട്ടുരാജാക്കന്മാരിൽ നിന്ന് തുടങ്ങി പല വിഭാഗങ്ങളിൽ നിന്ന് മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഇത്തരം പാരമ്പര്യ സംരംഭകത്വ സമൂഹങ്ങളിൽ നിന്നുള്ള ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾ. പാരമ്പര്യ നെയ്ത്തുകാരുടെ സമൂഹം മറ്റൊരു പ്രധാനപ്പെട്ട ഉദാഹരണമാണ്.

ബ്രിട്ടീഷ്കാർ ഏറ്റവും വേട്ടയാടിയ ഇന്ത്യൻ പാരമ്പര്യ സാങ്കേതിക വിദഗ്ധ സമൂഹം ഇരുമ്പ് പണിക്കാർ (ബ്ലാക്‌സ്മിത്) ആയിരുന്നു. ബ്രിട്ടീഷ്-ഇന്ത്യാ കാലഘട്ട ചരിത്രത്തിൽ ഏറ്റവും അധികം വധിക്കപ്പെട്ട നിർമാണ സാങ്കേതിക വിഭാഗക്കാരും മാറ്റാരുമായിരുന്നില്ല.

Tatikonda, Brahmayya: Resident of v. Aknoor, Distt. Warang Andhra Pradesh; s. of Shri Papayya; Blacksmith;


താത്തികൊണ്ട_ബ്രഹ്മയ്യ : ആന്ധ്രാപ്രദേശിലെ വാറംഗൽ ജില്ലയിലെ ആകനൂർ എന്ന ദേശത്തു സംസ്‌കൃത അധ്യാപകനും, ഇരുമ്പ് പണിക്കാരനും (blacksmith) ആയ പാപ്പയ്യ എന്നയാളുടെ മകനായി ജനിച്ച താത്തികൊണ്ട ബ്രഹ്മയ്യ 1947 ഓഗസ്റ്റ് മാസം ബ്രിട്ടീഷ് പോലീസിന്റെ (Nizam's Police & Razakars) അന്യായമായ ഉപദ്രവങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പ്രക്ഷോഭം നടത്തിയത്തിനു അദ്ദേഹത്തിന്റെ വില്ലേജിലെ രാമ ക്ഷേത്ര മൈതാനിയിൽ വച്ചു വെടിവെച്ചു കൊന്നു. അദ്ദേഹത്തിനൊപ്പം അന്ന് എട്ടു പേരെയാണ് നിസാമിന്റെ പോലീസും റാസാക്കാരും ചേർന്ന് വെടിവച്ചു കൊന്നത്. ആ ഗ്രാമം മുഴുവനും റെയ്ഡ് നടത്തി അവർക്കെതിരെ തെളിവുകൾ ശേഖരിച്ചു ബ്രിട്ടീഷ് കോടതിയിൽ സമർപ്പിച്ചു.

ഇന്ത്യ ഗവണ്മെന്റ്റിന്റെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ ശ്രീ താത്തികൊണ്ട ബ്രഹ്മയ്യയുടെ പേര് തങ്ക ലിപികളാൽ ചേർക്കപ്പെട്ടു. 

ഈ രേഖകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയുടെ നട്ടെല്ലായിരുന്ന പാരമ്പര്യ സാങ്കേതിക വിദഗ്ധർ നടത്തിയ മഹത്തായ ത്യാഗങ്ങളുടെ വിലപ്പെട്ട സാക്ഷ്യങ്ങളാണ്.

കടപ്പാട് : റെജി ചന്ദ്രൻ

No comments