എടച്ചേന കുങ്കൻ നായർ
എടച്ചന കുങ്കൻ നായർ
1770-കളിൽ പഴശ്ശി രാജയോടൊപ്പം യുദ്ധത്തിൽ ചേരുകയും രാജാവിന്റെ സൈന്യത്തിന്റെ കമാൻഡറായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇളയ സഹോദരന്മാർ (എടച്ചേന കോമപ്പൻ നായർ, എടച്ചേന ഒതേനൻ നായർ, എടച്ചേന അമ്മു) അദ്ദേഹത്തോടൊപ്പം ജനറൽമാരായി കൂടി . കുങ്കൻ വയനാട്ടിലെ ഒരു ജനപ്രിയ നേതാവായിരുന്നു, ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ പഴശ്ശിരാജയുടെ യുദ്ധത്തിന് പല വിഭാഗങ്ങളിൽപ്പെട്ട ആളുകളിൽ നിന്നും അദ്ദേഹം പിന്തുണ ശേഖരിച്ചു.
കുങ്കന്റെ നേതൃത്വത്തിൽ പഴശ്ശിയുടെ സൈന്യം ഹൈദർ അലി, ടിപ്പു സുൽത്താൻ എന്നിവരുടെ ഭരണ പ്രദേശം ആയിരുന്ന മൈസൂരിന്റെ പ്രാന്തപ്രദേശങ്ങൾ വരെ പടയോട്ടം നടത്തി.ഇത് രാജയുടെ സ്വാധീന മേഖല വിപുലീകരിക്കുകയും നഞ്ചൻഗുഡ് വരെയുള്ള പ്രദേശങ്ങൾ അദ്ദേഹത്തിന്റെ അവകാശത്തിൽ വരുകയും ചെയ്തു.
ഹൈദറിന്റെ തലശ്ശേരി ഉപരോധസമയത്ത്, ചിറക്കൽ, കടത്തനാട് [1779-1782] എന്നിവിടങ്ങളിൽ നിന്നുള്ള സഹായത്തോടെ, രാജ, കുങ്കന്റെ നേതൃത്വത്തിൽ 1,000 സൈനികരെ അയച്ചു (അദ്ദേഹം മൈസൂർ സൈന്യത്തിന്റെ എല്ലാ ആക്രമണങ്ങളെയും പിന്തിരിപ്പിച്ചു). 1782-ലെ ബ്രിട്ടീഷ്-പഴശ്ശി സംയുക്ത ആക്രമണത്തിലൂടെ ഉപരോധം പിന്നീട് തകർത്തു.
ബ്രിട്ടീഷുകാർ കർഷകർക്ക് നികുതി വർധിപ്പിക്കുകയും നെൽവിളയുടെ പകുതി ആവശ്യപ്പെടുകയും ചെയ്തത് വയനാട്ടിലെ ജനങ്ങളുടെ അതൃപ്തിക്ക് കാരണമായി. ബ്രിട്ടീഷ് രാജിലെ ഒരു അംഗം നെൽവയൽ ആവശ്യപ്പെട്ടപ്പോൾ, കുങ്കൻ അവനെ കൊല്ലുകയും തലക്കൽ ചന്തുവിന്റെ കീഴിലുള്ള 150 കുറിച്യന്മാർ അവനോടൊപ്പം ചേരുകയും ചെയ്തു. ഈ സേനാംഗങ്ങളോടും സഹോദരങ്ങളുടെ പിന്തുണയോടും കൂടി കുങ്കൻ പനമരത്തെ കോട്ട ആക്രമിച്ചു. ക്യാപ്റ്റൻ ഡിക്കൻസൺ, ലെഫ്റ്റനന്റ് മാക്സ്വെൽ എന്നിവരുടെ കീഴിലുള്ള 4-ആം ബോംബെ ഇൻഫൻട്രിയുടെ ഒന്നാം ബറ്റാലിയനിൽ നിന്നുള്ള 70 സൈനികർ കോട്ടക്ക് കാവൽ നിന്നുവന്നിരുന്നു. 1802 ഒക്ടോബർ 11-ന് ഇരു കമാൻഡർമാരും 25 സൈനികരും കൊല്ലപ്പെട്ടു. ഡിറ്റാച്ച്മെന്റിനെ കൂട്ടക്കൊല ചെയ്ത ശേഷം, കുങ്കൻ 6,000 രൂപ മൂല്യമുള്ള 112 മസ്കറ്റ്കളും ആറ് പെട്ടി വെടിമരുന്നും സ്വന്തമാക്കി. ബ്രിട്ടീഷ് ഭരണത്തിനെതിരെ വയനാട്ടിൽ വ്യാപകമായ കലാപം ആളിക്കത്തിച്ചുകൊണ്ട് കെട്ടിടങ്ങൾ തകർത്തു.
അൽപ്പസമയം കഴിഞ്ഞ്, കുങ്കൻ പുല്‌പ്പള്ളിക്ക് പോയി, പഴശ്ശിയുടെ ഒപ്പം അണിചേരാൻ എല്ലാ വയനാട്ടുകാരോടും അഭ്യർത്ഥിച്ചു. മൂവായിരം പേർ സന്നദ്ധരായി. അന്നുമുതൽ 1804-ന്റെ ആരംഭം വരെ, പഴശ്ശി അനുയായികൾ വടക്കൻ മലബാറിലുടനീളം തീരദേശ പട്ടണങ്ങളിൽ വരെയെത്തി ബ്രിട്ടീഷ് സ്ഥാനങ്ങളിൽ ഗറില്ലാ ആക്രമണം നടത്തി. കണ്ണൂർ, തലശ്ശേരി, കോഴിക്കോട് തുടങ്ങിയ സ്‌ഥലങ്ങൾ ആയിരുന്നു അവയിൽ പ്രധാന ഇടങ്ങൾ. കുങ്കൻ രണ്ടുതവണ ബ്രിട്ടീഷുകാരെ നേരിട്ടു. 1802-ൽ വയനാട്ടിൽ, മാനന്തവാടിയിലേക്കുള്ള വഴിയിൽ ബ്രിട്ടീഷ് പട്ടാളത്തെ തടയാൻ ഉള്ള ശ്രമം, രണ്ട് 1803-ൽ പഴശ്ശിയിലെ ഔട്ട്‌പോസ്റ്റ് ഉപരോധം . പിന്നീട് ഗറില്ലാ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു.. കുങ്കനെ പിടികൂടുന്നവർക്ക് ബ്രിട്ടീഷുകാർ പാരിതോഷികം പ്രഖ്യാപിച്ചു. 1805 നവംബറോടെ ബ്രിട്ടീഷ് സൈന്യം കുങ്കനെ വധിച്ചു.
പഴശ്ശിയുടെയും കുങ്കന്റെയും മുന്നേറ്റം ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷുകാർക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട പ്രക്ഷോഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ (originally belong to respected unknown creator )
🙏
ReplyDelete🙏
Delete