ഭഗത് സിംഗ്-ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നായകൻ
1907 സെപ്റ്റംബർ 27 ന് ഇപ്പോഴത്തെ പാകിസ്ഥാന്റെ ഭാഗം ആയി മാറിയ പഴയ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യൻ പ്രദേശത്തെ പടിഞ്ഞാറൻ പഞ്ചാബിലെ ലിയാൽപൂരിൽ ആണ് ഭഗത് സിംഗ് ജനിച്ചത്.
ഭഗത് സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് ആര്യസമാജം (ആധുനിക ഹിന്ദുമതത്തിലെ ഒരു പരിഷ്‌കരണ വിഭാഗം) നടത്തിയിരുന്ന ദയാനന്ദ് ആംഗ്ലോ വേദിക് ഹൈസ്‌കൂളിലും ലാഹോറിൽ സ്ഥിതി ചെയ്യുന്ന നാഷണൽ കോളേജിലും ആയിരുന്നു.
ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങി, താമസിയാതെ ദേശീയ സ്വാതന്ത്ര്യത്തിനായി പോരാടി. മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ ഉയർത്തിപ്പിടിക്കുന്ന പഞ്ചാബി, ഉറുദു ഭാഷാ പത്രങ്ങളിൽ അമൃത്സറിൽ എഴുത്തുകാരനായും എഡിറ്ററായും പ്രവർത്തിച്ചു . "ഇങ്ക്വിലാബ് സിന്ദാബാദ്" ("വിപ്ലവം നീണാൾ വാഴട്ടെ") എന്ന ക്യാച്ച്‌ഫ്രെയ്സ് ജനകീയമാക്കിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.
1928-ൽ സൈമൺ കമ്മീഷനെ എതിർക്കുന്ന നിശബ്ദ മാർച്ചിനിടെ നാഷണൽ കോളേജ് സ്ഥാപകരിലൊരാളായ ഇന്ത്യൻ എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ ലാലാ ലജ്പത് റായിയുടെ മരണത്തിന് ഉത്തരവാദിയായ പോലീസ് മേധാവിയെ കൊല്ലാൻ ഭഗത് സിംഗ് മറ്റുള്ള സ്വാതന്ത്ര്യ സമര സേനാനികളുമായി ചേർന്ന് ഒരു ശ്രമം നടത്തി .പക്ഷെ ആ ശ്രമത്തിൽ ജൂനിയർ ഓഫീസർ ജെ.പി. സോണ്ടേഴ്‌സ് കൊല്ലപ്പെട്ടു, വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഭഗത് സിംഗിന് ലാഹോറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. 1929-ൽ ഡിഫൻസ് ഓഫ് ഇന്ത്യ ആക്റ്റ് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹവും ഒരു സഹപ്രവർത്തകനും ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയുകയും തുടർന്ന് കീഴടങ്ങുകയും ചെയ്തു. . സോണ്ടേഴ്സിന്റെ കൊലപാതകത്തിന് 1931 മാർച്ച് 23 ന് 23 ആം വയസ്സിൽ അദ്ദേഹത്തെ തൂക്കിലേറ്റി.

No comments