സുവരൻ മാരൻ എന്നറിയപ്പെടുന്ന പെരുമ്പിടുഗ് മുത്തരയർ
സുവരൻ മാരൻ എന്നറിയപ്പെടുന്ന പെരുമ്പിടുഗ് മുത്തരായർ
ചോള രാജവംശത്തിന് മുൻപ് തഞ്ചാവൂർ ഭരിച്ച മുത്തരയർ രാജവംശത്തിലെ തഞ്ചാവൂരിലെ രാജാവായിരുന്നു അദ്ദേഹം . തഞ്ചാവൂർ, ട്രിച്ചി, പുതുക്കോട്ടൈ, പേരാമ്പ്ര , തിരുവാരൂർ എന്നിവിടങ്ങളിൽ അദ്ദേഹം പല്ലവ രാജവംശത്തിന്റെ സാമന്തനായി ഭരിച്ചു. അദ്ദേഹം നന്ദിവർമൻ രണ്ടാമന്റെ കിരീടധാരണത്തിൽ പങ്കെടുത്തതായി കൽവെട്ടുകളുണ്ട്.
C E 675 മെയ് 23 നാണ് പെരുമ്പിടുഗ് മുത്തരായർ രണ്ടാമൻ ജനിച്ചത്. മാരൻ പരമേശ്വരൻ എന്ന ഇളങ്കോവത്തിഅരയനായിരുന്നു പിതാവ്. എഡി 705-ൽ പിതാവിനുശേഷം അദ്ദേഹം സിംഹാസനസ്ഥനായി.പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ സാത്തൻ മാരൻ അധികാരമേറ്റു.
വൈകുണ്ഠ പെരുമാൾ ക്ഷേത്രത്തിലെ പുരാതന ലിഖിതങ്ങളിൽ കടക മുത്തരായർ എന്ന വ്യക്തിയെ പരാമർശിക്കുന്നത് യഥാർത്ഥത്തിൽ പെരുമ്പിടുഗ് മുത്തരായരെയാണ് സൂചിപ്പിക്കുന്നതെന്ന് ചരിത്രകാരനായ ടി വി മഹാലിംഗം അഭിപ്രായപ്പെടുന്നു. നന്ദിവർമ്മനുമായി സഖ്യമുണ്ടാക്കി പാണ്ഡ്യ, ചേര രാജവംശങ്ങളുടെ സൈന്യത്തിനെതിരെ കുറഞ്ഞത് 12 യുദ്ധങ്ങളിലെങ്കിലും അദ്ദേഹം പോരാടിയിട്ടുണ്ട്. മത്സ്യത്തെ ആരാധിക്കുന്ന മത്സ്യം ചിഹ്നമായ പാണ്ഡ്യന്മാർ കടലിലെ മത്സ്യങ്ങളെ കൊയ്യുന്ന ഈ മുത്തരയന്മാർക്ക് മുന്നിൽ നിരവധി തവണ കീഴടങ്ങിയിട്ടുണ്ട് എന്നത് ഇവരുടെ യുദ്ധ വീര്യത്തിന്റെ തെളിവാണ്.
Reference
- Subramania, T. S. (2 July 2010). "Chola Splendour". Frontline. Vol. 27, no. 13. Retrieved 26 January 2017.
- ^ Parmanand Gupta. Geographical Names in Ancient Indian Inscriptions. Concept Publishing Company, 1977 - India - 176 pages. p. 55.
- ^ N. Subrahmanian. Social and cultural history of Tamilnad, Volume 1. Ennes, 1993 - History. p. 66.
- ^ Hudson, D. Dennis (2008). The Body of God: An Emperor's Palace for Krishna in Eighth-Century Kanchipuram. Oxford University Press. p. 721. ISBN 978-0-19045-140-0.
- ^ "King Mutharaiyar remembered". The Times of India. 24 May 2017. Retrieved 14 January 2018.

No comments