ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം സ്ഥാനം കണ്ട തോട്ടകത്ത് ഈശ്വരൻ ആശാരി - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം സ്ഥാനം കണ്ട തോട്ടകത്ത് ഈശ്വരൻ ആശാരി

 

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് സ്ഥാനം കണ്ട തോട്ടകത്ത് ഈശ്വരൻ  ആശാരി

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗോപുരങ്ങളിലൊന്ന് തന്നെ ആണിത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏഴ് നിലകളുള്ള കിഴക്കേ ഗോപുരമാണ് തിരുവനന്തപുരം നഗത്തിന്റെ മുഖം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മറ്റൊന്നുമല്ല, ഈ മഹാനഗരത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ വരുന്നത് ഈ  ദേവാലയത്തിന്റെ ഉയർന്ന ഗോപുരം തന്നെ.

ഏഴ് നിലകളുളള ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചത് 1565ൽ ആണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഇതിനായി 40 അടി ആഴത്തിൽ അസ്ഥിവാരമിട്ടു. തോട്ടകത്ത് ഈശ്വരൻ ആശാരിയാണ് 112 കോൽ 8 വിരൽ വിസ്താരവും 33 കോൽ 22 വിരൽ വീതിയുമുള്ള ഗോപുരത്തിന് സ്ഥാനം കണ്ടത്.

മാർത്താണ്ഡവർമ്മയുടെ കാലത്താണ് (1729 - 1758) 5 നിലകൾ കെട്ടിപ്പൊക്കിയത്. ഇതിന് 63729 കലിപ്പണം ചെലവായതായി മതിലകം രേഖകളിൽ കാണുന്നു.

അവസാനത്തെ രണ്ട് നിലകളും സ്വർണ്ണ താഴിക കുടങ്ങളും ധർമ്മരാജാവിന്റെ (1758-1798) കാലത്താണ് പണിതത്.

100 അടി പൊക്കമുള്ള ഈ ഗോപുരം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗോപുരമായാണ് ക്ഷേത്ര കലാ വിമർശകയായ സ്റ്റെല്ലാ ക്രംറിഷ് അഭിപ്രായപ്പെടുന്നത്.

നാടകശാലയും ഗോപുരത്തിന്റെ ഭാഗമാണ്. കഥകളി അരങ്ങേറുക ഇവിടെയായിരുന്നു. രാജാവിനും ബന്ധുക്കൾക്കും സ്വകാര്യമായി ഇരുന്ന് കഥകളിയും മറ്റും കാണാനുള്ള മരത്തിൽ  നിർമ്മിച്ച പള്ളിയറകൾ നാടകശാലയുടെ പ്രത്യേകതയാന്നെന്ന് ഡോ.എം.ജി ശശിഭൂഷൺ - തന്റെ അറിയപ്പെടാത്ത അനന്തപുരി എന്ന പുസ്തകത്തിൽ പറയുന്നു.

കടപ്പാട് : ആർക്കൈവ്സ് രേഖകൾ



No comments