ചോള ചക്രവർത്തി പരാന്തകൻ രണ്ടാമന്റെ പ്രധാന മന്ത്രിയായ -"അനിരുദ്ധ ബ്രഹ്മരായർ"
അനിരുദ്ധ ബ്രഹ്മരായർ
ചോള ചക്രവർത്തിയായ പരാന്തകൻ രണ്ടാമന്റെ കൊട്ടാരത്തിലെ പ്രധാന മന്ത്രിയായിരുന്നു അനിരുദ്ധ ബ്രഹ്മരായർ. പരാന്തകൻ രണ്ടാമന്റെ "അൻബിൽ ചെമ്പ് ലിഖിതങ്ങളിൽ" നിന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.
അൻബിൽ ഗ്രാമത്തിലെ ഒരു വൈഷ്ണവ ബ്രാഹ്മണ കുടുംബത്തിലാണ് അനിരുദ്ധ ബ്രഹ്മരായർ ജനിച്ചത്. അദ്ദേഹം ഹരിത ഗോത്രത്തിൽ പെട്ടയാളായിരുന്നു. ഹരിത/ഹരിതസ ഗോത്രം യൗവനാശ്വന്റെ പുത്രനായ ഹരിത മഹാരാജാവിൽ നിന്നാണ് ഉത്ഭവിച്ചത്. യൗവനാശ്വന്റെ പുത്രനും അംബരീശ രാജാവിന്റെ പൗത്രനും സൂര്യവംശ രാജവംശത്തിലെ മാന്ധാത രാജാവിന്റെ ചെറുമകനുമാണ് ഹരിത എന്ന് ഇന്ത്യൻ സാഹിത്യങ്ങൾ ഇവരെ വിശേഷിപ്പിക്കുന്നു. തന്റെ പാപങ്ങളുടെ പ്രായശ്ചിത്തമായി ഹരിത തന്റെ രാജ്യം വിട്ടുപോയതായും, ശ്രീപെരുമ്പത്തൂരിലെ സ്ഥലപുരാണമനുസരിച്ച് തപസ്സുകൾ പൂർത്തിയാക്കി നാരായണ പ്രീതി നേടിയ ശേഷം അദ്ദേഹത്തിന്റെ പിൻഗാമികൾക്കും അദ്ദേഹത്തിനും നാരായണൻ ബ്രാഹ്മണ പദവി നൽകി എന്നും ഇവരെ കുറിച്ച് ഐതീഹ്യ കഥകൾ ഉണ്ട്. സ്വർണ്ണത്തെ ഇവർ വിശുദ്ധ ലോഹമായി കാണുന്നു. അനിരുദ്ധന്റെ പിതാവ് വേദാദ്ധ്യാപകനായിരുന്നു.
രായർ രാജവംശത്തിന്റെ പിൻഗാമികളിൽ പലരും ഇന്നത്തെ തഞ്ചാവൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്വാമിമലൈ എന്ന ചെറുപട്ടണത്തിലേക്ക് താമസം മാറിയതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും മറ്റു അധിനിവേശ ശക്തികളുടെയും അക്രമത്തിൽ നിന്ന് രക്ഷപെടുവാൻ പ്രാദേശിക സമൂഹവുമായി ലയിച്ചു.
പരാന്തകൻ രണ്ടാമന്റെ അൻബിൽ ഫലകങ്ങളിൽ അനിരുദ്ധനെ മാന്യ സചിവനായി പരാമർശിച്ചിട്ടുണ്ട് . "ബ്രഹ്മജ്ഞനായ രാജാവ്" എന്നർത്ഥമുള്ള ബ്രഹ്മരായർ അല്ലെങ്കിൽ ബ്രഹ്മാധിരാജ എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു , ഈ പദവി സാധാരണയായി ചോള സാമ്രാജ്യത്തിലെ പുരോഹിതരിലെ മികച്ച ഉദ്യോഗസ്ഥർക്കായി നൽകിയിരുന്ന പദവി ആയിരുന്നു.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് അനിരുദ്ധ ബ്രഹ്മരായർ.
Reference
- K. A. Nilakanta Sastri (2000) [1935]. The CōĻas. Madras: University of Madras. p. 465,577
- www.wisdomlib.org (2009-04-12). "Harita, Hārīta, Hārita, Hāritā, Haritā: 40 definitions". www.wisdomlib.org. Retrieved 2022-10-05.
- Maharaja, Haritha. "Adi keshava Temple Sriperumbudur: Story of Haritha Maharaja"
- Renganathan, L. (2012-12-24). "Sri Ramanuja's gift to the Lord". The Hindu. ISSN 0971-751X. Retrieved 2021-07-14.
- Shridhar, Vaishnavi (2012-06-21). "AdiKesava Perumal Temple, Sriperumbudur". Anudinam.org. Retrieved 2021-07-11.
- "Viṣṇupurāṇa (GRETIL)". gretil.sub.uni-goettingen.de. Retrieved 2021-07-14.
- "The Vishnu Purana: Book IV: Chapter III". www.sacred-texts.com.
- G.V. Tagare, Vayu Purana. "Vayu Purana by G.V.Tagare: Part 1".
- G.V Tagare, Vayu Purana. "Vayu Purana by G.V. Tagare: Part 2".
- Classical Dictionary of Hindu Mythology and Religion, Geography, History, and Literature by John Dowson
- Reference, Vayu Purana. "Vayu Purana".
- J.L. Shastri, Linga Purana. "Linga Purana by J.L.Shastri: Part 2".
- "Information about Brahmana Gotras".
- Harita, Yuvanaswa, Ambarisha. "Vishnu Puran~Origin of Haritasa Gotra".


No comments