യുക്തി കൽപ്പതരു-പുരാതന ഇന്ത്യയിലെ കപ്പൽ നിർമ്മാണവും നാവിഗേഷനും
യുക്തി കൽപ്പതരു
പുരാതന ഇന്ത്യയിലെ കപ്പൽ നിർമ്മാണവും നാവിഗേഷനും
ജലഗതാഗതത്തിന് അനുയോജ്യമായ എല്ലാ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഇന്ത്യയിലുണ്ട്, അത് പുരാതന കാലം മുതൽ ഇന്നുവരെ മനുഷ്യൻ ഉപയോഗിക്കുന്നു.പുരാതന കാലത്ത്, ഇന്ത്യൻ വ്യാപാരികൾ തെക്കൻ ചൈനയിലും മലയൻ പെനിൻസുലയിലും അറേബ്യയിലും ഈജിപ്തിലും പേർഷ്യയിലും വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. പേർഷ്യക്കാരും അറബികളും വഴി ഇന്ത്യ റോമാ സാമ്രാജ്യവുമായി വ്യാപാരബന്ധം വളർത്തിയെടുത്തിരുന്നു.
സംസ്കൃത, പാലി സാഹിത്യങ്ങളിൽ പുരാതന കാലത്തെ ഇന്ത്യക്കാരുടെ സമുദ്ര മേഖലയിലേ പ്രവർത്തനങ്ങളെക്കുറിച്ച് എണ്ണമറ്റ പരാമർശങ്ങളുണ്ട്. ഭോജ നരപതി സമാഹരിച്ച യുക്തി കൽപ്പതരു എന്ന പേരിൽ സംസ്കൃതത്തിൽ ഒരു ഗ്രന്ഥമുണ്ട്. പുരാതന കാലത്ത്, ഇന്ത്യൻ കപ്പൽ നിർമ്മാതാക്കളായ മരവിദ്യാ വിദഗ്ധർക്ക് കപ്പലുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കളെ കുറിച്ച് നല്ല അറിവുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ മതിയായ വിവരങ്ങളും കാലഘട്ടത്തെകുറിച്ചുള്ള വിവരണവും യുക്തി കൽപതരു നൽകുന്നു. തടിയുടെ ഗുണങ്ങളും കപ്പൽനിർമ്മാണത്തിലെ അവയുടെ അനുയോജ്യതയും വിവരിക്കുന്നതിനു പുറമേ, യുക്തി കൽപതരു കപ്പലുകളുടെ വലിപ്പം അടിസ്ഥാനമാക്കി വിപുലമായ വർഗ്ഗീകരണവും നൽകുന്നു.വൈമാനിക ശാസ്ത്രം, നിലവിലുള്ള ഗ്രന്ഥം ഒരു വലിയ കൃതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് അവകാശപ്പെടുന്നു, ശകുന, സുന്ദര, രുക്മ, ത്രിപുര എന്നിങ്ങനെ 4 വിമാന ശൈലികളെ കുറിച്ച് കൂടുതൽ വിശദമായി വിവരിച്ചിരിക്കുന്നു.
എന്നാൽ കൂടുതൽ ആശ്ചര്യപ്പെടുത്തുന്ന കാര്യം, 1500 മുതൽ 2000 വരെ അതായത് വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യൻ നാവിഗേറ്റർമാർ ഒരു കൃത്രിമ നാവിക കോമ്പസ് ഉപയോഗിച്ചിരുന്നു എന്നതാണ്. പുരാതന ഇന്ത്യൻ നാവികരുടെ കോമ്പസ് ആയിരുന്നു മച്ച യന്ത്രം. നാവിഗേഷനായി ഒരു സെക്സ്റ്റന്റ് പോലും ഉപയോഗിച്ചിരുന്നു, അതിനെ വൃത്തശാംഗ ഭാഗ എന്ന് വിളിക്കുന്നു.
പുരാവസ്തു തെളിവുകൾ
പുരാവസ്തു ഖനന മേഖലയിൽ നിന്ന് ലഭിച്ച മുദ്രയിലും നാണയത്തിലും ഉള്ള കപ്പലുകളുടെ പ്രാതിനിധ്യം സമുദ്ര പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു, സിന്ധു മേഖലയിലെ ജനങ്ങൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി മാത്രമല്ല, സുമേറിലും മറ്റു കേന്ദ്രങ്ങളിലും വ്യാപാരം നടത്തിയിരുന്നുവെന്ന് കാണിക്കാൻ മതിയായ തെളിവുകളുണ്ട്. പശ്ചിമേഷ്യ, ഈജിപ്ത്, ക്രീറ്റ് എന്നിവിടങ്ങളിലെ സംസ്കാരവും ആയും ഈ ബന്ധം നീളുന്നുണ്ട്.2300 ബിസിഇ സരസ്വതി സിന്ധു നാഗരികതയുടെ കാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ലോത്തലിൽ ഒരു ടൈഡൽ ഡോക്ക് ആദ്യകാല ഇന്ത്യൻ കടൽ യാത്രയുടെ ഒരു ഉദാഹരണമാണ്.
പിന്നീടുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഏറ്റവും മൂല്യവത്തായത് സിൽക്ക് ആയിരുന്നു, പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിൽ പട്ടിന്റെ ഭാരത്തിൽ സ്വർണ്ണം നൽകി കൊണ്ട് കച്ചവടം ചെയ്യപ്പെട്ടതായി പറയപ്പെടുന്നു. റോമിൽ ഇന്ത്യൻ നിർമ്മാതാക്കളുടെ വസ്തുക്കൾക്ക് വലിയ ഉപഭോഗം ഉണ്ടായിരുന്നു.
Source
1). Yukti Kalpataru(YK) Yukti Kalpataru. 1917. Calcutta oriental series no 1.
2). The museum of underwater archeology, Literary & Archaeological Evidence of Early Seafaring & Navigation Technologies in India By S. Rama Krishna Pisipaty.
3). MR. J.L. REID words from the Bombay Gazetteer, vol. xiii., Part ii., Appendix A.
4). Cdn.preterhuman.net
FOLLOWING MENTIONED IN THE 2ND SOURCE
Vymaanika Sastra, The University of
Michigan. (Josyer, G.R., 1973).
Maritime Heritage of India. Delhi: Aryan Books International. (Behera, K.S. (ed.)., 1999).
The Commerce between the Roman Empire and India, London. (Warminton,E.H., 1947 -Second edition).

.jpeg)

No comments