ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിനെ സംരക്ഷിക്കുവാൻ ജീവൻ ബലിയർപ്പിച്ച ഇന്ത്യക്കാർ
ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിനെ സംരക്ഷിക്കുവാൻ ജീവൻ ബലിയർപ്പിച്ച ഇന്ത്യക്കാർ
ഒന്നാം ലോകമഹായുദ്ധസമയത്ത് ഏകദേശം 1.4 ദശലക്ഷം ഇന്ത്യൻ സൈനികർ സേവനമനുഷ്ഠിച്ചു, അതിൽ 1,40,000 പേർ ഫ്രാൻസിന്റെയും ബെൽജിയത്തിന്റെയും വടക്ക് ഭാഗങ്ങളിൽ യുദ്ധം ചെയ്തു. 1914 മുതൽ 1919 വരെയുള്ള അഞ്ച് വർഷ കാലയളവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള 74,000 സൈനികർ ജീവൻ ബലിയർപ്പിച്ചു, അതിൽ 7,000 പേർ ഫ്രാൻസിലും ബെൽജിയത്തിലും തങ്ങളുടെ ഡ്യൂട്ടി ലൈനിൽ കൊല്ലപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകമാണ് ഓൾ-ഇന്ത്യ വാർ മെമ്മോറിയൽ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യാഗേറ്റ്.
ഫ്രാൻസിന്റെ വടക്ക് ഭാഗത്തുള്ള ന്യൂവ്-ചാപ്പല്ലെയുടെ ഒരു യുദ്ധ സ്മാരകത്തിലെ ജീവൻ ത്വജിച്ച സൈനികരുടെ പേരുകൾ, വിവരങ്ങൾ എന്നിവ അവരുടെ ഇന്ത്യൻ ഉത്ഭവത്തെക്കുറിച്ച് സൂചന നൽകുന്നു - ഇന്ത്യാ ഗേറ്റിൽ പേരുകൾ കൊത്തിവച്ചിരിക്കുന്നതുപോലെ തന്നെ ആണ് ഇവിടെയും.
ഫ്രാൻസിനെ ജർമ്മൻ കൈകളിൽ അകപ്പെടാതെ രക്ഷിക്കുന്നതിനിടയിൽ മരണമടഞ്ഞ ഇന്ത്യക്കാരുടെ ത്യാഗത്തെ ബഹുമാനിക്കുന്ന അനുസ്മരണ ചടങ്ങുകൾ ഇപ്പോൾ നടക്കുന്നുണ്ട്..
ചരിത്രകാരനും ചലച്ചിത്ര നിർമ്മാതാവുമായ വിജയ് സിങ്ങിന്റെ 2016-ലെ ചലച്ചിത്രമായ 'ഫെയർവെൽ മൈ ഇന്ത്യൻ സോൾജിയർ' അനുസരിച്ച്, ഇന്ത്യൻ സൈനികർ വീട്ടിലേക്ക് അയച്ച കത്തുകൾ ഫ്രഞ്ചുകാരെ പ്രശംസിച്ചുള്ളവയുമാണ്. സോമ്മെ മേഖലയിലെ ഫ്രഞ്ച് ജനതയെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ ബറ്റാലിയനുകൾ തങ്ങളുടെ ഉഷ്ണമേഖലാ രാജ്യം വിട്ട് തങ്ങളുടെ സഹായത്തിനായി തണുപ്പിനെ അഭിമുഖീകരിക്കുന്ന വിമോചകരായി കണക്കാക്കപ്പെട്ടു.
2019-ൽ ദി ഇന്ത്യൻ എക്‌സ്പ്രസിനായി സിംഗ് എഴുതിയ ലേഖനത്തിൽ ഒരു സൈനികന്റെ കത്തിൽ ഇപ്രകാരം പറയുന്നു
"ഇവിടെ, വിവാഹം ഒരിക്കലും 18 വയസ്സിന് താഴെയല്ല, ഇരു കക്ഷികളുടെയും സമ്മതത്തോടെയും ആണ് . ഒരു പുരുഷനും തന്റെ ഭാര്യയെ തല്ലാൻ കഴിയില്ല. ഈ അനീതി ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ. ! സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നു."
ഇന്ത്യൻ കുതിരപ്പടയാളികളെ ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് മാറ്റിയയപ്പോൾ ഫ്രഞ്ച് പെൺകുട്ടികൾ തെരുവിലിറങ്ങിയതായി മറ്റൊരു സൈനികൻ കുറിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്
"ഒരു പ്ലക്കാർഡ് ഇങ്ങനെ എഴുതിയിരുന്നു: ഇന്ത്യൻ പട്ടാളക്കാർ പോകുന്നു. മാഡമോസെൽ ഫ്രാൻസ് പ്ലൂറെ! മിസ് ഫ്രാൻസ് കണ്ണീരിലാണ്!"
Reference : https://www.wionews.com/world/cast-from-the-past-indians-who-died-protecting-france-615813/amp

No comments