ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണാത്മക റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ഭാസ്‌കര-1
ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണാത്മക റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ഭാസ്‌കര-1
ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണാത്മക റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ഭാസ്‌കര-ഒന്ന് 1979 ജൂൺ 7-ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO യുടെ നേതൃത്വത്തിൽ വിക്ഷേപിക്കപ്പെട്ടു. ഭാസ്‌കര-ഒന്നും, ഭാസ്കര-രണ്ടും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ നിർമ്മിച്ച രണ്ട് ഉപഗ്രഹങ്ങളാണ്. രണ്ട് ഉപഗ്രഹങ്ങൾക്കും പുരാതന ഇന്ത്യൻ ഗണിതശാസ്ത്രജ്ഞരായ ഭാസ്കര ഒന്നാമന്റെയും ഭാസ്കര രണ്ടാമന്റെയും പേരുകളാണ് നൽകിയിരിക്കുന്നത്.
ഐഎസ്ആർഒ നിർമ്മിച്ച ആദ്യത്തെ പരീക്ഷണാത്മക റിമോട്ട് സെൻസിംഗ് ഉപഗ്രഹം കൂടെ ആണ് ഭാസ്കര-I. ഏഴാം നൂറ്റാണ്ടിലെ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ഭാസ്കര-ഒന്നാമന്റെ പേരിനെ അനുസ്മരരിച്ചാണ് ഈ ഉപഗ്രഹത്തിന് ഇത്തരം ഒരു പേര് പേര് നൽകിയത്.ഭാസ്‌കര എന്ന 12-ാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനാണ് ഭാസ്കര രണ്ടാമൻ എന്ന് അറിയപ്പെടുന്നത്. ദശാംശ സംഖ്യാ സമ്പ്രദായത്തിൽ സംഖ്യകൾ എഴുതിയ ആദ്യത്തെ പണ്ഡിതനാണ് ഭാസ്കര-ഒന്നാമൻ.
ജലശാസ്ത്രം, സമുദ്രശാസ്ത്രം, വനം, ടെലിമെട്രി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.
വിക്ഷേപണ സമയത്ത് 442 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം റഷ്യയിലെ വോൾഗോഗ്രാഡ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്റർകോസ്മോസ് വിക്ഷേപണ വാഹനമായ സി-1 ഇന്റർകോസ്മോസ് വിക്ഷേപിച്ചു.
50.6° ചെരിവോടെ, ഉപഗ്രഹം 399 കിലോമീറ്റർ അപ്പോജിയിലും 394 കിലോമീറ്റർ പെരിജിയിലും സ്ഥാപിച്ചു.
ദൃശ്യത്തിലും സമീപമുള്ള ഇൻഫ്രാറെഡ് സ്പെക്‌ട്രത്തിലും പ്രവർത്തിക്കുന്ന രണ്ട് ടെലിവിഷൻ ക്യാമറകൾ ഇതിലുണ്ടായിരുന്നു.
ജലബാഷ്പം, സമുദ്രാവസ്ഥ, അന്തരീക്ഷത്തിലെ ദ്രവജലത്തിന്റെ അളവ് തുടങ്ങിയവയെക്കുറിച്ചുള്ള പഠനത്തിനുള്ള സാറ്റലൈറ്റ് മൈക്രോവേവ് റേഡിയോമീറ്ററിനെ സൂചിപ്പിക്കുന്നു SAMIR ആയിരുന്നു മറ്റൊരു പേലോഡ്. SAMIR 19, 22 GHz എന്നിവയിൽ പ്രവർത്തിച്ചു.
ഓൺബോർഡ് പവർ 47 വാട്ട്സ് ആയിരുന്നു. അതിന്റെ ഭ്രമണപഥം 519 X 541 കിലോമീറ്ററായിരുന്നു.
ഈ ഉപഗ്രഹത്തിന്റെ ദൗത്യ സമയം ഒരു വർഷമായിരുന്നു. ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിന്റെ ആയുസ്സ് ഏകദേശം പത്ത് വർഷമായിരുന്നു. 1989-ൽ വീണ്ടും പ്രവേശിച്ചു.
സമാനമായ രണ്ടാമത്തെ ഉപഗ്രഹമായ ഭാസ്‌കര-II 1981 നവംബറിൽ വിക്ഷേപിച്ചു.
ഭാസ്കര-ഒന്ന് സമുദ്രശാസ്ത്ര പഠനങ്ങൾ ഉൾപ്പെടെ വിവിധ പഠനങ്ങൾക്കായി ഉപയോഗിച്ച വിപുലമായ ശാസ്ത്രീയ ഡാറ്റ ശേഘരിക്കുകയും അയക്കുകയും ചെയ്യ്തു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട 1975 ഏപ്രിൽ 19 ന് വിക്ഷേപിച്ചു. ഇത് ISRO നിർമ്മിച്ചതും സോവിയറ്റ് വിക്ഷേപണ വാഹനത്തിൽ നിന്ന് വിക്ഷേപിച്ചതുമാണ്.
2008-ൽ ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-I ഐഎസ്ആർഒ വിക്ഷേപിച്ചു. 2014-ൽ ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ കന്നി ദൗത്യമായ മംഗൾയാൻ അല്ലെങ്കിൽ മാർസ് ഓർബിറ്റർ മിഷൻ വിക്ഷേപിക്കുകയും ചെയ്തു. സോളാർ ദൗത്യം ഉൾപ്പെടെ നിരവധി പദ്ധതികൾ ഐഎസ്ആർഒയ്ക്ക് മുന്നിലുണ്ട്.
Reference
- "Bhaskara-I : ISRO". Archived from the original on 20 November 2012. Retrieved 3 April 2014.
- Bhaskara NASA 16 September 2017
- Bharat-rakshak.com Indian satellite systems Archived 16 May 2007 at the Wayback Machine
- "Bhaskara-II : ISRO". Archived from the original on 12 July 2019. Retrieved 10 January 2020
- "Earth Observation Satellite". Archived from the original on 21 January 2013. Retrieved 25 February 2013.
- https://byjus.com/free-ias-prep/this-day-in-history-jun07/#:~:text=Bhaskara%2DI%20was%20Launched%20by,on%207th%20June%201979.



No comments