വൈക്കം പത്മനാഭപിള്ള സ്‌മൃതി ദിനം വീരന്മാർക്ക് പേരുകേട്ട തിരുവതാങ്കൂറിന്റെ വീരപുത്രൻ. - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

വൈക്കം പത്മനാഭപിള്ള സ്‌മൃതി ദിനം വീരന്മാർക്ക് പേരുകേട്ട തിരുവതാങ്കൂറിന്റെ വീരപുത്രൻ.

 

വൈക്കം പത്മനാഭപിള്ള സ്‌മൃതി ദിനം
വീരന്മാർക്ക് പേരുകേട്ട തിരുവതാങ്കൂറിന്റെ വീരപുത്രൻ.

തന്‍റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് വൈക്കം പത്മനാഭപിള്ള ശക്തരിൽ ശക്തനായ ടിപ്പു സുല്‍ത്താനെ വെട്ടി വീഴ്ത്തി തിരുവതാങ്കൂറിന്റെ വീരന്മാർക്ക് അഭിമാനമാകുന്നത് . വെറും ഇരുപത്തിരണ്ട് വയസ്സില്‍.. !

ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അദ്ദേഹം വേലുത്തമ്പി ദളവയോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ വീണ്ടും യുദ്ധത്തിനിറങ്ങുന്നു. മെക്കാളെയെ വെട്ടി വീഴ്ത്താനുള്ള പട നയിക്കുന്നു. ഒടുവില്‍ വേലുത്തമ്പി ദളവയുടെ വീരാഹുതിയ്ക്ക് പത്ത് നാളുകള്‍ക്കപ്പുറം പത്മനാഭപിള്ളയും വീരാഹുതി ചെയ്യുന്നു.. കേരള ചരിത്രത്തില്‍ ഇത് പോലൊരു ധീര യോദ്ധാവ് വേറെയുണ്ടാകുമോ.... ?

നാടിന്റെ വീരന്മാരെ അപമാനത്തോടെ കാണുന്ന ഒരു തലമുറ ഇവിടെ വളർന്നു കഴിഞ്ഞു.  സമൂഹത്തിന് പത്മനാഭപിള്ളമാരെ കുറിച്ച് അറിവുണ്ടാകില്ല. ചരിത്രത്തില്‍ ഇത്രയും വലിയൊരു ധീര യോദ്ധാവ് ജീവിച്ചിരുന്നു എന്നൊരു സൂചനയും അവര്‍ക്കുണ്ടാകില്ല..

"അനന്തപുരത്തെ പദ്മനാഭന്റെ കൊടിമരത്തിൽ ഞാൻ എന്റെ കുതിരയെ കെട്ടും" എന്നു പറഞ്ഞു മലബാർ കീഴടക്കി കൊച്ചി രാജ്യത്തെ സാമന്തൻ ആക്കി മഹാസൈന്യവും ആയി തിരുവിതാംകൂർ പിടിക്കാൻ വന്ന ടിപ്പുവിനെ നിലം തൊടാതെ പറപ്പിച്ചത് പദ്മനാഭ പിള്ളയുടെ യുദ്ധതന്ത്രങ്ങൾ ആയിരുന്നു. ഇന്നത്തെ തൃശൂർ ജില്ലയുടെ അതിർത്തിയിൽ നെടുംകോട്ട കെട്ടി ടിപ്പുവിനെ തടഞ്ഞ തിരുവിതാംകൂർ സൈന്യാധിപൻ ആയിരുന്നു പദ്മനാഭ പിള്ള. അന്നത്തെ പദ്മനാഭ പിള്ളയുടെ ഒളിയുദ്ധ മുറയിൽ കാണങ്കലിന് വെട്ടേറ്റ ടിപ്പുവിനെ ചുമന്ന് കൊണ്ടു ഓടുന്ന മൈസൂർ സൈന്യത്തിന്റെ ചിത്രം ഇപ്പോഴും പദ്മനാഭ പുരം കൊട്ടാരത്തിൽ ഉണ്ട് (ആ മുടന്തും ആയി ആണ് ടിപ്പു പിന്നീട് ജീവിച്ചു മരിച്ചത്‌). തുടർന്ന് കൂടുതൽ സൈനിക ബലവും ആയി എത്തിയ ടിപ്പുവിന്റെ സൈന്യം നെടുംകോട്ട തകർത്ത് തിരുവിതാംകൂറിന്റെ നേർക്ക് അടുത്തു. ആലുവ മണപ്പുറത്ത് തമ്പടിച്ചു നിന്ന ടിപ്പുവിന്റെ സൈന്യത്തെ നേരിടാൻ മുകളിലുള്ള അണക്കെട്ട് തുറന്നു വിടുകയാണ് പദ്മനാഭപിള്ള ചെയ്തത്. സൈന്യവും പീരങ്കിയും എല്ലാം നശിച്ചു പോയ ടിപ്പു ഒരിക്കൽ കൂടി പിൻവാങ്ങി. പിന്നീട് തിരികെ വന്നതെ ഇല്ല...

ടിപ്പുവില്‍ നിന്നും പിടിച്ചെടുത്ത രാജകീയ വസ്തുക്കള്‍ ആയ ചുരിക, മോതിരം കൊടി എന്നിവ പത്മനാഭപിള്ള മഹാരാജാവിന് കാഴ്ചവച്ചു. സന്തുഷ്ടനായ മഹാരാജാവ്, വൈക്കം പത്മനാഭപിള്ളയെ തിരുവിതാംകൂറിന്റെ പടത്തലവനായി നിയമിച്ചു.

വൈക്കം പദ്മനാഭപിള്ള എന്ന സൈന്യാധിപൻ ഇല്ലായിരുന്നു എങ്കിൽ തിരുവിതാംകൂർ രാജ്യത്തിന്റെ അവസ്ഥയും ഒരുപക്ഷേ മലബാറിന് സമം ആവുമായിരുന്നു. ഒരുപക്ഷേ 1921 മലബാർ ഹിന്ദു വംശഹത്യ പോലെ ഒരു ശ്രമം അനന്തപുരിയുടെ മണ്ണിലും നടക്കുമായിരുന്നു.

1808 ൽ ബ്രിട്ടന്റെ റസിഡന്റ്  ഭരണാധികാരി ജോണ്  മെക്കളെയെ കൊച്ചിയിലെ പോഞ്ഞിക്കര കൊട്ടാരം (ബോൾഗാട്ടി പാലസ് )വളഞ്ഞു പിടിക്കാൻ വേലുതമ്പിയും പാലിയത്തച്ഛനും പദ്ധതി തയ്യാറാക്കി.  ചെമ്പിൽ അരയന്റെ കൂടെ  കായലിൽ കൂടി ഓടിവള്ളങ്ങളിൽ സൈനികരെ കൂട്ടി വന്നു ബോൾഗാട്ടി പാലസ് ആക്രമിച്ചത് വൈക്കം പദ്മനാഭ പിള്ളയുടെ മിലിറ്ററി സ്ട്രാറ്റജി ആയിരുന്നു.  അന്ന് മെക്കളെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ് എന്ന് ചരിത്രം സാക്ഷി പറയുന്നു.. മെക്കളെ റസിഡന്‍സി വളഞ്ഞ സൈന്യത്തിന് മെക്കാളയെ കണ്ടെത്താന്‍ കഴിയാത്ത ദേഷ്യത്തില്‍ അവിടെ ഉണ്ടായിരുന്ന രേഖകളെല്ലാം നശിപ്പിക്കുകയും അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് ജീവനക്കാരെയെല്ലാം വധിക്കുകയും ചെയ്തു സമകലീനനായ വേലുത്തമ്പി ദളവയുടെ വാത്സല്യഭാജനം ആയിരുന്നു പദ്മനാഭപിള്ള. 

1767 നവംബർ 29, കണ്ണേഴത്ത് ചെമ്പക രാമൻ പിള്ളയുടെയും, നന്ത്യാട്ടു ഭഗവതി അമ്മയുടയും മകനായി വൈക്കത്തു ആണ് പദ്മനാഭ പിള്ളയുടെ ജനനം.  പദ്മനാഭൻ ചെറുപ്പത്തിലേ വിദ്യാഭ്യാസത്തോടൊപ്പം ആയോധന അഭ്യാസത്തിലും കുതിര ഓട്ടത്തിലും അസാമാന്യ വൈഭവം പ്രദർശിപ്പിച്ചിരുന്നു. 1788 ൽ 21-വയസിൽ അദ്ദേഹം പഠിച്ച നന്ത്യാട്ടു കളരിയിലെ കൊച്ചാശാൻ ആയി പദ്മനാഭൻ.

ആറടിയിലധികം ഉയരമുള്ള അംഗ സൗഷ്ഠവത്തോടുകൂടിയ ശരീരം, ഉയര്‍ന്ന ശിരസ്സ്, പതറാത്ത ഇച്ഛാശക്തി, അനന്യസാധാരണമായ ദൃഢചിത്തത, അതുല്ല്യമായ ആയോധനാപാടവം ഇവയുടെയെല്ലാം സമൂര്‍ത്തരൂപമായിരുന്നു  വൈക്കം പത്മനാഭപിള്ള.

1809 ഏപ്രില്‍ 8-ാം തീയതി വൈക്കം തുറുവേലിക്കുന്നില്‍ വച്ച് ഇംഗ്ലീഷ് സൈന്യം പത്മനാഭപിള്ളയെ വളഞ്ഞു. രക്ഷപ്പെടാന്‍ പഴുതില്ലെന്നു മനസ്സിലാക്കിയ പത്മനാഭപിള്ള വെള്ളക്കാരന്റ മുൻപിൽ തല കുനിക്കുകയില്ലെന്നു ഉറപ്പിച്ചു തീരുമാനിച്ച ധീരദേശാഭിമാനി ആയ പദ്മാനഭപിള്ള തന്റെ വിരലിൽ അണിഞ്ഞിരുന്ന വജ്രമോതിരം കടിച്ചു പൊട്ടിച്ചു  ജീവത്യാഗം ചെയ്തു. 42 വയസ്സിൽ വീരസ്വർഗ്ഗം പ്രാപിച്ച ആ ദേശാഭിമാനിയുടെ  ജഡം കണ്ടെടുത്ത ഇംഗ്ലീഷ് സൈന്യം പിന്നീട് പുറക്കാടും കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുകയും തൂക്കിക്കൊന്നതായി പ്രചരിപ്പിക്കുകയും ചെയ്തതായി പറയപ്പെടുന്നു.




No comments