ശബരിമല ശ്രീധർമ്മശാസ്താ വിഗ്രഹം രൂപകല്പന ചെയ്ത പുണ്യാത്മാവ് സ്ഥപതി ഒ വേലായുധൻ ആചാരി - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ശബരിമല ശ്രീധർമ്മശാസ്താ വിഗ്രഹം രൂപകല്പന ചെയ്ത പുണ്യാത്മാവ് സ്ഥപതി ഒ വേലായുധൻ ആചാരി

ചിത്രങ്ങൾക്ക്‌ കടപ്പാട് : ശരത് സുന്ദർ രാജീവ്‌ 

Master Craftsman Kalarathnam O Velayudhan Achari (1890-1979)

ശബരിമല ശ്രീധർമ്മശാസ്താ വിഗ്രഹം രൂപകല്പന ചെയ്ത പുണ്യാത്മാവ്. 

#വിശ്വകർമ്മ_വിശ്വബ്രാഹ്മണൻ_ഒ_വേലായുധൻ_ആചാരി 

1890 ൽ മുക്കോലയ്ക്കൽ,  ശ്രീവരാഹത്തുള്ള  വിശ്വകർമ കുടുംബത്തിലാണ് ശ്രീ. വേലായുധൻ ആചാരിയുടെ ജനനം. അദ്ദേഹത്തിന്റെ പൂർവികർ തിരുനെൽവേലി സ്വദേശികളായിരുന്നു.  ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നവീകരണ കർമ്മങ്ങൾക്കായാണ് അവർ തിരുവനന്തപുരത്തു എത്തി താമസമാക്കിയത്. 

പഴവങ്ങാടി ഓവർ ബ്രിഡ്ജ് റോഡിൽ O V Arts എന്ന സ്ഥാപനം അദ്ദേഹത്തിന്റേതായിരുന്നു.  1903 ൽ അദ്ദേഹത്തിന്റെ ജേഷ്‌ഠ സഹോദരൻ മൈസൂറിൽ പോയി മൂന്ന് വർഷം ആനക്കൊമ്പു പ്രതിമ നിർമാണത്തിൽ പരിശീലനം നേടി.  മടങ്ങി വന്നു അദ്ദേഹം വേലായുധൻ ആചാരി ഉൾപ്പടെ എല്ലാ കുടുംബക്കാരെയും ഈ വിദ്യ പഠിപ്പിച്ചു.  

വേലായുധൻ ആചാരി School of Arts (ഇപ്പോഴത്തെ Fine Arts College) നോട് ചേർന്ന Ivory Workshop ലെ craftsman ആയിരുന്നു. സ്കൂൾ ഓഫ് ആർട്സിലെ സഹവാസം അദ്ദേഹത്തിന് അക്കാലത്തെ പ്രശസ്തരായ ഒരുപാട് ചിത്രകാരൻമാരുടെ  ചിത്ര രചനാ രീതികളും ടെക്നിക്സുമെല്ലാം പഠിക്കുവാൻ സഹായിച്ചു. പിന്നീട് അദ്ദേഹം രംഗപട ചിത്ര രചനയിൽ പ്രഗൽഭനായി. തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ അകത്തളങ്ങൾ പുരാണങ്ങളെ ആസ്പദമായി അദ്ദേഹം വരയ്ക്കുകയുണ്ടായി. 'രാമായണം രചിക്കുന്ന വാല്മീകി മഹർഷി' അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിത്രരചനയാണ്. 

ചിത്രങ്ങൾക്ക്‌ കടപ്പാട് : ശരത് സുന്ദർ രാജീവ്‌ 
രാമായണം രചിക്കുന്ന വാൽമീകി 

ഈ കാലഘട്ടത്തിൽ OV Arts എന്ന studio അദ്ദേഹം ഓവർ ബ്രിഡ്‌ജിൽ സ്ഥാപിച്ചിരുന്നു. വെങ്കല പ്രതിമകൾ നിർമിക്കുന്നതിൽ വിദഗ്ധൻ ആയിരുന്നു. അർദ്ധകായാ പ്രതിമകൾ ആയിരുന്നു അദ്ദേഹത്തിന്റെ masterpiece. അദ്ദേഹം നിർമിച്ച രാജ രവി വർമ യുടെ അർദ്ധകായ പ്രതിമ ഇന്നും ശ്രീചിത്ര ആർട്ട്‌ ഗാലറിയിൽ ഉണ്ട്‌.  രാജാരവിവർമയുടെ സഹോദരി മംഗളാ ഭായി തമ്പുരാട്ടിയുടെ അർദ്ധകായ പ്രതിമ കിളിമാനൂരിലെ രാജാരവിവർമ സ്റ്റുഡിയോയിൽ ഉണ്ട്‌.

ചിത്രങ്ങൾക്ക്‌ കടപ്പാട് : ശരത് സുന്ദർ രാജീവ്‌ 
രാജാരവിവർമ്മയുടെ അർധകായ പ്രതിമ

വേലായുധൻ ആചാരി ആനക്കൊമ്പു പ്രതിമകൾ നല്ല ക്വാളിറ്റിയിൽ വേണമെന്നു നിഷ്കർഷിച്ചിരുന്ന ആളായിരുന്നു. ഇതിനായി അദ്ദേഹം Ivory Carvers Co operative Aliiance Limited (1944) സമാന മനസ്സുള്ള craftsman മാരെ കൂട്ടി തുടങ്ങി. ഈ സ്ഥാപനം വളരെക്കാലം തിരുവിതാംകൂറിൽ ആനക്കൊമ്പു കര കൗശല വസ്തുക്കളുടെ പ്രധാന കേന്ദ്രമായി തുടർന്നു.

ഇന്ന് അദ്ദേഹം ഏറെ അറിയപ്പെടുന്നത് ശബരിമല ശ്രീധർമ ശാസ്താ പ്രതിമയുടെ നിർമാണത്തിലുള്ള അദ്ദേഹത്തിന്റെ കാതലായ പങ്കു കൊണ്ടാണ്. 1951 ൽ രാജകുടുംബം കൈമാറിയ പൊട്ടിപ്പോയ വിഗ്രഹവും അതിന്റെ ഫോട്ടോഗ്രാഫുമുപയോഗിച്ചു വേലായുധൻ ആചാരി ശാസ്താവിന്റെ കളിമൺ വിഗ്രഹം  ഒരുക്കി. ആ കളിമൺ പ്രതിമ ഉപയോഗിച്ചാണ് ഇപ്പോഴുള്ള പഞ്ചലോഹ വിഗ്രഹം ചെങ്ങന്നൂർ നീലകണ്ഠ പണിക്കർ  ഉണ്ടാക്കിയത്. ഈ കളിമൺ വിഗ്രഹം ഏറെക്കാലം Ivory Carvers Co operative Aliiance ൽ ഉണ്ടായിരുന്നു. 1979 ൽ അദ്ദേഹം അന്തരിച്ചു.

വിവരങ്ങൾക്ക് കടപ്പാട് 

Source : The Hindu 24 Nov 2017 ശരത് സുന്ദർ രാജീവ്‌

Reference link : https://www.thehindu.com/society/history-and-culture/o-velayudhan-achari-has-left-behind-a-rich-legacy-as-a-craftsman/article20775827.ece


 



No comments