ഇന്ത്യൻ തോക്കുകൾ - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ഇന്ത്യൻ തോക്കുകൾ


ഇന്ത്യൻ തോക്കുകൾ 

മുഗൾ ചക്രവർത്തിയായ അക്ബർ തോക്കുകളുടെ നിർമ്മാണത്തിൽ അതീവ തല്പരനായിരുന്നു, കൂടാതെ തോക്ക് നിർമ്മാതാക്കളായ പ്രാദേശിക ബ്ലാക്‌സ്മിത്തുക്കളെ തന്റെ കൊട്ടാരത്തിലേക്ക് ആകർഷിക്കുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടോടെ മുഗളന്മാർ സംസ്ഥാന ഫൗണ്ടറികളും ആയുധപ്പുരകളും ഉണ്ടാക്കിയിരുന്നു. മലബാർ മുതൽ ബീഹാർ വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള രാജ്യങ്ങൾ ആയുധ നിർമ്മാണം നടത്തി. ഇന്ത്യൻ അധിനിവേശ സംഘട്ടനങ്ങളിൽ യൂറോപ്യൻ ഇടപെടൽ തീവ്രമാക്കുന്നത് തോക്കുകളുടെ ആവശ്യം വർധിപ്പിച്ചു. ഇന്ത്യൻ കരകൗശല വിദഗ്ധരായ ബ്ലാക്‌സ്മിത്തുകൾ യൂറോപ്യൻ തോക്കുകളുടെ മോഡൽ പകർത്തി. ഗംഗാ സമതലങ്ങളിലെ കർഷകർ പ്രാദേശിക ബ്ലാക്‌സ്മിത്തുകൾ നിർമ്മിച്ച വിലകുറഞ്ഞ കൈത്തോക്കുകൾ ഉപയോഗിച്ചു. തിരുവിതാംകൂർ, കാശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളിൽ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യൻ തോക്കുകളും തോക്കുകളുടെ ഭാഗങ്ങളും പേർഷ്യയിലും ഒമാനിലും ഇന്ത്യൻ മഹാസമുദ്രത്തിലുടനീളവും വിറ്റു.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് കൊളോണിയൽ ഉദ്യോഗസ്ഥർ പ്രാദേശിക തോക്ക് നിർമ്മാണത്തെ കഴുത്തുഞെരിച്ച് കൊല്ലാനും ബ്രിട്ടീഷ് തോക്ക് നിർമ്മാണ പരിജ്ഞാനത്തിലേക്കുള്ള ഇന്ത്യൻ ബ്ലാക്ക് സ്മിത്തുക്കളുടെ പ്രവേശനം തടയാനും ശ്രമിച്ചു. വ്യാവസായിക പുരോഗതിയുടെ കാതൽ ആയുധനിർമ്മാണം ആണെന്ന ധാരണയിൽ നിന്നാണ് അവർ അങ്ങനെ ചെയ്തത്. ഇന്ത്യയുടെ വ്യാവസായിക സാധ്യതകൾ വെട്ടിക്കുറച്ചുകൊണ്ട് ബ്രിട്ടന്റെ വ്യാവസായിക ഉയർച്ചയ്ക്ക് ഇന്ധനം പകർന്നുകൊണ്ട് ദക്ഷിണേഷ്യൻ രാജ്യങ്ങൾ ബ്രിട്ടീഷ് തോക്കുകളെ ആശ്രയിക്കുകയായിരുന്നു.

ബ്രിട്ടീഷ് പട്ടാളക്കാർ ഇന്ത്യൻ തോക്കുകളുടെ ഉയർന്ന ശ്രേണിയും വേഗതയും ശ്രദ്ധിച്ചു. യൂറോപ്യൻ ആയുധ നിരീക്ഷകരും ഗോൽക്കൊണ്ട തോക്കുകളെ പ്രശംസിച്ചു. ബ്രിട്ടീഷുകാർ അംഗീകരിച്ച ഇന്ത്യൻ തോക്ക് ഡിസൈനുകൾ സങ്കീർണ്ണവും ഫലപ്രദവുമായിരുന്നു; പ്രാദേശിക ബ്ലാക്‌സ്മിത്തുകളുടെ സാങ്കേതിക വിജ്ഞാനത്തിന്റെ സമ്പന്നവും ചലനാത്മകവുമായ സംഭാവനകളിൽ നിന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആയുധങ്ങൾ ഉയർന്നുവന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വാണിജ്യ വിഭാഗമായ ഈസ്റ്റ് ഇന്ത്യാ കമ്പനി (EIC) ഈ ഇന്ത്യൻ നിർമ്മിത തോക്കുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവനും ബ്രിട്ടീഷ് ആയുധങ്ങളാക്കി വിറ്റു. വ്യാപാര ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, അവർ ഈ ആയുധങ്ങളും സമ്മാനമായി സമർപ്പിച്ചു. 1690-കളോടെ, കമ്പനി ലാഭത്തിനായി പ്രതിവർഷം 1,000 ടൺ ചെറു തോക്കുകൾ കയറ്റുമതി ചെയ്തു. പീരങ്കിയും ചെറിയ ആയുധങ്ങളും വിൽക്കാത്ത ഒരു കപ്പൽ പോലും [1760-കളിൽ] വന്നിട്ടില്ല,’ 1765-ൽ, EIC-യുടെ മദ്രാസ് ഗവൺമെന്റ് ആയുധങ്ങൾ അവർക്കെതിരെ തിരിയാൻ സാധ്യതയുള്ളവരുടെ കൈകളിൽ' വീഴുന്നത് തടയാൻ നടപടികളെടുക്കാൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ പാറ്റേൺ തോക്കുകൾ സാധാരണ ഓർഡനൻസ് ഓഫീസ് മസ്കറ്റിനേക്കാൾ ഭാരം കുറഞ്ഞതും ലളിതവുമായിരുന്നു - ഈ പ്രത്യേകത ഇത് കൂടുതൽ എളുപ്പത്തിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കാവുന്നതാക്കി. 1797-ൽ ഇത് സാധാരണ കാലാൾപ്പട ആയുധമായി സ്വീകരിച്ചത് ഇംഗ്ലീഷ് ആയുധ നിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിച്ചു. 1804-നും 1815-നും ഇടയിൽ, ബ്രിട്ടൻ 3 ദശലക്ഷത്തിലധികം ബാരലുകളും തോക്കുകളും ഉൽപ്പാദിപ്പിച്ചു, കൂടാതെ EIC ക്കായി മറ്റൊരു ദശലക്ഷവും.  ബ്രിട്ടന്റെ എക്കാലത്തെയും ഏറ്റവുമധികം സൈനിക ലോഡിംഗ് ആയുധമായിരുന്നു ഇന്ത്യാ പാറ്റേൺ തോക്കുകൾ  ചുരുക്കത്തിൽ, ബ്രിട്ടന്റെ വ്യാവസായിക പരിവർത്തനം EIC യോടും ഇന്ത്യയിലെ പ്രാദേശിക ബ്ലാക്‌സ്മിത്തുക്കളുടെ സാങ്കേതിക പ്രവർത്തനങ്ങളോടും കടപ്പെട്ടിരിക്കുന്നു.

മെച്ചപ്പെട്ട ആയുധനിർമ്മാണത്തിലേക്ക് നയിക്കുന്ന അറിവ് ഇന്ത്യക്കാർ നേടുമെന്ന് ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥർ പ്രത്യേകിച്ചും ഭയപ്പെട്ടു. ദക്ഷിണേഷ്യൻ കൊളോണികൾക്കിടയിൽ ലോഹനിർമ്മാണത്തെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നത് സുഗമമാക്കുകയോ അനുവദിക്കുകയോ ചെയ്യുന്നത് ഒരു വലിയ അപകടമാണ് എന്ന് മനസിലാക്കി.  ലോഹങ്ങൾ ഉരുകുന്നതിനെക്കുറിച്ചു അറിവുള്ള പ്രാദേശിക ബ്ലാക്‌സ്മിത്തുകൾക്ക്  പീരങ്കി വെടിയും ഷെല്ലുകളും കാസ്റ്റുചെയ്യുന്നതിനുള്ള സാങ്കേതിക രൂപങ്ങളിലേക്കുള്ള ചുവടുവെപ്പ് വളരെ അനായാസം ചെയ്യാൻ കഴിയുമെന്ന് അവർ ഭയപ്പെട്ടു.

1805-ൽ മറാഠികൾക്കെതിരായ വിജയത്തിനുശേഷം, ബ്രിട്ടീഷുകാർ മറാത്ത പീരങ്കി നിർമ്മാണം തകർക്കുന്നതിനും മറാത്ത ചെറു ആയുധ നിർമ്മാണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും സമയം പാഴാക്കിയില്ല. ബംഗാൾ, മൈസൂർ, മറാത്ത എന്നിവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൂന്ന് പ്രധാന ആയുധ നിർമാണ സ്ഥലങ്ങൾ ആയിരുന്നു,  ഇന്ത്യയിൽ ആയുധനിർമ്മാണത്തിനുള്ള അറിവും ശേഷിയും പിന്നീട് ബ്രിട്ടീഷ് കോളണിയൽ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നു. ചെറിയ ആയുധങ്ങളിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാമ്യം ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കലിനെ മന്ദഗതിയിലാക്കുകയും ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാക്കിത്തീർക്കുകയും ചെയ്തപ്പോൾ തദ്ദേശീയ ആയുധനിർമ്മാണം തകർക്കുന്നത് അവർക്കു അനിവാര്യമാക്കുകയും ചെയ്തു. എല്ലാ പ്രാദേശിക ബ്ലാക്‌സ്മിതുകളെയും തോക്കുകൾ പീരങ്കികൾ നിർമ്മിക്കുന്നതിൽ നിന്ന് വിലക്കി.

വിലക്ക് ലംഘിച്ചു ആയുധം നിർമ്മിച്ച പ്രാദേശിക ബ്ലാക്‌സ്മിത്തുക്കളെ തുറങ്കിൽ അടയ്ക്കുകയും "ക്രിമിനൽ ജാതി" ആയി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി ബ്ലാക്‌സ്മിത്തുകൾ ഇതിനെതിരെ പോരാടുകയും ബ്രിട്ടീഷ്കാർക്കു കീഴടങ്ങാതെ വനങ്ങളിൽ ഒളിവിൽ കഴിഞ്ഞു ആയുധങ്ങൾ ഉണ്ടാക്കി സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തിരുന്നു.

📝:റെജി ചന്ദ്രൻ 

No comments