തഞ്ചാവൂർ ബ്രിഹധീശ്വര ക്ഷേത്രത്തിന്റെ ലിംഗ പ്രതിഷ്ട നടത്തിയ വിശ്വകർമ്മ ശില്പി കരുവൂരാർ സിദ്ധർ - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

തഞ്ചാവൂർ ബ്രിഹധീശ്വര ക്ഷേത്രത്തിന്റെ ലിംഗ പ്രതിഷ്ട നടത്തിയ വിശ്വകർമ്മ ശില്പി കരുവൂരാർ സിദ്ധർ

തഞ്ചാവൂർ ബ്രിഹധീശ്വര ക്ഷേത്രത്തിന്റെ ലിംഗ പ്രതിഷ്ട നടത്തിയ വിശ്വകർമ്മ ശില്പി കരുവൂരാർ സിദ്ധർ

കരുവൂരാർ സിദ്ധരും(ഇടത് ) രാജ രാജ ചോളനും(  വലത് )

തഞ്ചാവൂർ ബ്രിഹധീശ്വര ക്ഷേത്രത്തിനെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്ന പലരും തേടുന്ന ഒരു കാര്യം ആണ് ആരാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ട നടത്തിയതെന്നുള്ളത്.രാജ രാജ ചോളന്റെ രാജ ഗുരു സ്‌ഥാനീയനും വഴികാട്ടിയും ആയിരുന്നു വിശ്വകർമ്മ-വിശ്വബ്രാഹ്മണൻ ആയ കരുവൂരാർ സിദ്ധർ.ഇന്നത്തെ തമിഴ് നാട്ടിലെ കരുർ എന്ന സ്‌ഥലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്.അദ്ദേഹത്തിന്റെ മാതാ പിതാക്കൾ ശില്പകർമ്മവും ലോഹ കർമ്മവുമാണ് ചെയ്തിരുന്നത്.അദ്ദേഹം ബ്രാഹ്മണ വിശ്വകർമ്മൻ ആയതിനാൽ തന്നെ രാജ്യത്തെ പ്രധാന കാര്യങ്ങക്കെല്ലാം രാജ രാജ ചോളൻ കരുവൂരാർ സിദ്ധനോട്‌ ഉപദേശം തേടാറുണ്ടായിരുന്നു. തഞ്ചാവൂർ ബ്രിഹദീശ്വര ക്ഷേത്രം എന്ന് ഇന്ന് അറിയപ്പെടുന്ന രാജ രാജേശ്വരം ക്ഷേത്രം ഏത് വിശ്വകർമ്മ ശില്പിയെ കൊണ്ട് നിർമ്മിപ്പിക്കണം എന്ന്  രാജ രാജ ചോളൻ കരുവൂരാർ സിദ്ധനോട് ഉപദേശം തേടി .കരുവൂരാർ സിദ്ധനാണ്  കുഞ്ചര മല്ല പേരുന്തച്ചന്റെ പേര് നിർദേശിച്ചത്. കൂടാതെ അദ്ദേഹത്തിന് സഹായി ആയി നിതവിനൊത പെരുന്തച്ചൻ , സദയൻ കണ്ഡരാദിത്യ  പെരുന്തച്ചൻ  എന്നിവരെ കൂടെ നിയോഗിക്കാൻ ഉപദേശിച്ചത് കരുവൂരാർ സിദ്ധൻ ആണ്.മാത്രം അല്ല ക്ഷേത്രത്തിൽ പ്രതിഷ്ടയായ ശിവലിംഗം പ്രതിഷ്ടിച്ചത് കരുവൂരാർ സിദ്ധൻ ആണ്.രാജ രാജന്റെ ഗുരു സ്‌ഥാനീയനായ അദ്ദേഹവും രാജ രാജ ചോളനും ചേർന്നു നിൽക്കുന്ന ചുവർ ചിത്രം തഞ്ചാവൂർ ബ്രിഹധീശ്വര ക്ഷേത്രത്തിൽ ഇപ്പോഴും കാലത്തെ അധിജീവിച്ചു കൊണ്ട് നിലനിൽക്കുന്നുണ്ട്.മാത്രമല്ല. കരുവൂർ സിദ്ധന്റെ ശാപവും ക്ഷേത്രത്തിനുണ്ട്. തമിഴ് സമ്പ്രദായത്തിൽ പൂജ ചെയ്യണം എന്ന് കരുവൂർ സിദ്ധൻ ഉപദേശിച്ചു.പക്ഷെ. രാജ രാജൻ ആ നിർദേശം സ്വീകരിച്ചില്ല. പകരം സംസ്‌കൃതത്തിൽ പൂജ നിർദേശിച്ചു.അതിന്റെ ദേഷ്യത്തിൽ ഇനി ഇവിടെ  അധികാരം ഉള്ള സമയത്ത് പ്രവേശിക്കുന്ന അധികാരികളുടെ സർവ്വതും നഷ്‌ടപ്പെടട്ടെ എന്ന് കരുവൂർ സിദ്ധൻ ശപിച്ചു. ഇന്നും രാഷ്ട്രീയ പ്രവർത്തകർ മന്ത്രിമാർ എന്നിവർ കരുവൂർ സിദ്ധന്റെ ശാപം മൂലം അധികാരം ഉള്ളപ്പോൾ ക്ഷേത്രത്തിൽ പ്രവേശിക്കില്ല.

Reference ©®

S, Gopala Krishnan BA, B.ED (2007). பதினெண் சித்தர்கள் வரலாறு | Reference book (PDF). Annanagar, Chennai: Brindhavanam. pp. 46–47

"District Census Handbook Karur | Govt of Tamilnadu" (PDF). karur.nic.in. p. 60.

https://www.bbc.com/news/world-south-asia-11406440

https://www.thehindubusinessline.com/multimedia/in-pictures-temples-of-thanjavur/article26856048.ece/photo/1/

Agathiyar-12000" verse 466

Bogar - 7000


No comments