വാസ്തു വിദ്യയും കാന്തിക ധ്രുവീകരണ സിദ്ധാന്തവും . - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

വാസ്തു വിദ്യയും കാന്തിക ധ്രുവീകരണ സിദ്ധാന്തവും .

 

വാസ്തു വിദ്യയും കാന്തിക ധ്രുവീകരണ സിദ്ധാന്തവും

കിടക്കുമ്പോള്‍ ഭൂമിയുടെ കാന്തിക ധ്രുവത്തിന് സമാന്തരമായി കിടക്കരുത് എന്ന് വാസ്തുവില്‍ പറയാറുണ്ട്. പക്ഷെ വാസ്തു പറയുന്ന കാരണം കാലഹരണപ്പെട്ടതാണ്. എന്താണ് യഥാർത്ഥ കാരണം.

ജൈവ ശരീരം ഡയാമാഗ്നറ്റിക്ക് സ്വഭാവം ഉള്ളതാണ്. ബാഹ്യ കാന്തിക സ്വഭാവം കാണിക്കില്ല എന്നാല്‍ സൂക്ഷ്മ കാന്തിക സ്വഭാവമുണ്ടുതാനും. കിടക്കുമ്പോൾ ഭൂമിയുടെ കാന്തിക ധ്രുവത്തിന് സമാന്തരമായി കിടക്കരുത്! കിടപ്പുരോഗികള്‍ക്കും പ്രജനനസമയത്തും ( അതായത് ശരീരിക ബന്ധത്തിന്  ശേഷം 7 6 മണിക്കൂർ കിടക്കുന്ന സമയം)  ഗർഭർസ്ഥശിശുവിനും  ഇത് കൂടുതല്‍ ബാധകം. 21 വയസുവരെയാണ്.  കുറഞ്ഞ കാന്തിക ധ്രുവീകരണം അതുകൊണ്ട് മുതിർന്നവർക്ക് തീരെ ഇല്ലയെന്ന് കരുതേണ്ട. കാന്തിക മണ്ഡലത്തിന് സമാന്തരമായി കിടക്കുമ്പോൾ ശരീരത്തിന്‍റെ സൂക്ഷ്മ ഘടകങ്ങളില്‍ കാന്തിക ധ്രുവീകരണം നടക്കുന്നു, ശരീരം സമാന്തരമായി കിടക്കുന്നതു കൊണ്ട് തിരിഞ്ഞുമറിഞ്ഞു കിടന്നാലും കാന്തിക ധ്രുവീകരണം നിഷ്ക്രിയമാകുകയില്ല എന്നാല്‍ കാന്തികമണ്ഡലത്തിന് ക്രോസായി കിടന്നല്‍ തിരിഞ്ഞുമറിഞ്ഞു കിടക്കുമ്പോൾ കാന്തിക ധ്രുവീകരണം നിഷ്ക്രിയമാകും. അതായത് കാന്തിക  ന്യൂട്രലൈസെഷന്‍ നടക്കുന്നു. വിപരീത കാന്തികമണ്ഡലം വരുന്നതാണ് കാരണം! സാധാരണ 8 മണിക്കൂര്‍ കൊണ്ടുണ്ടാകുന്ന കാന്തിക ധ്രുവീകരണം ശരീരത്തിന് വലിയ ദോഷം ചെയ്യാറില്ല, കാരണം ഉണര്‍ന്ന ശരീരം പലദിശയിലും ചലിക്കുന്നതുകൊണ്ട് കാന്തിക ധ്രുവീകരണം നിഷ്ക്രിയമാകും, അത് ഒരു ദിവസത്തെ കാര്യമാണ് പറഞ്ഞത് നിരന്തരം ചെയ്യതാൽ ദോഷമുണ്ടാക്കും, അത് മുതിർന്നവരെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്. ശരീരത്തിലെ സ്റ്റെയിറ്റര്‍ ബോഡി സെല്ല് എന്നത് ഒഴുകാത്ത ശരീര കോശങ്ങള്‍. രക്തം ഞരമ്പുകളിലൂടെ  ചലിക്കുന്നു അതിനാല്‍  കാന്തിക ധ്രുവീകരണം രക്തത്തില്‍ നടക്കുന്നില്ല. ശരീരവും രക്തവും ഡയമാഗ്നറ്റിക്ക് സ്വഭാവമാണ് ഉള്ളത്. പിന്നെ രക്തത്തില്‍ ഇരുമ്പ് കാണുന്നത് സംയുക്തങ്ങളുടെ രൂപത്തിലാണ് അതിന് ഡയമാഗ്നറ്റിക്ക് സ്വഭാവമാണ് ഉള്ളത്. പ്രജനന സമയത്ത്  കാന്തിക ധ്രുവീകരണം നടക്കാതെ ശ്രദ്ധിക്കണം ധ്രുവീകരണം ദോഷം എറ്റവും കൂടിയ സമയമാണ് പ്രജനന സമയം

കാന്തിക ധ്രുവീകരണം ക്രോമസോമുകളില്‍ സ്വരൂപിക്കപ്പെട്ടാല്‍ വേണ്ടവിധം സംയോജിക്കാന്‍ കഴിയാതെ ജനിതക വൈകല്യമുണ്ടാവാന്‍ സാധ്യതയുണ്ട്, അതായത് സൂക്ഷ്മ കാന്തിക പ്രഭാവം കൂടിയാല്‍ കോമസോമിന് ഇടയില്‍ ആകര്‍ഷണ വികര്‍ഷണം വികര്‍ഷണം ഉണ്ടായാല്‍ പ്രശനമാണ്.  മൃഗങ്ങൾക്ക് ഇത് ബാധകമല്ലെ? കട്ടിൽ ഉണ്ടാക്കി ആ സംവിധാനത്തിൽ കിടക്കുമ്പോഴാണ് ഈ പ്രശനം ബാധകമാകുന്നത് ഏത് ദിശയിലും തിരിഞ്ഞു മറിഞ്ഞു കിടക്കാൻ കട്ടിൽ തടസമായി തീരുന്നു. വീടിൻെറ നിർമ്മാണ രീതിയെല്ലാം തടസമായി വർത്തിക്കുന്നു. മൃഗങ്ങൾക്ക് ബാധകമല്ലാത്തതിൻെറ കാര്യം മനസിലായില്ലെ. എപ്പോഴാണ് വടക്ക് കിഴക്ക് നിയമങ്ങൾ വരുന്നത് പശുവിന് തൊഴുത്ത് കെട്ടുമ്പോഴും കട്ടില്‍ പോലുള്ള സംവിധാനം ചെയ്യുമ്പോഴും കിഴക്ക് പടിഞ്ഞാറ് ബാധകമാണ്.

ഒരു വസ്തുവിന്‍റെ  കാന്തിക ക്രമീകരണം മാറ്റം വരുത്താവുന്ന ഊഷ്മാവില്‍ ചൂടാക്കി  അതിന്‍റെ കാന്തിക ദിശ മാറ്റി മാറ്റി തണുപ്പിക്കുമ്പോള്‍ അത്രയും ദിശമാറിയ കാന്തിക പാറ്റേണ്‍ വസ്തുവില്‍ രൂപം കൊള്ളുന്നു. അതുപോലെതന്നെ ഭൂമിയുടെ കാന്തികമണ്ഡലം ദിശമാറുമ്പോള്‍ ഭൂമിയുടെ ഭ്രമണ ദിശകള്‍ മാറുന്നു എങ്കിലും എവിടെയാണോ സൂര്യോദയം സംഭവിക്കുന്നത് അതിനെ കിഴക്ക് എന്ന് കരുതുന്നു. അതായത് കാന്തിക ദിശകള്‍ നോക്കി കിഴക്കും പടിഞ്ഞാറും മാറ്റിയാല്‍ വ്യവഹാര ഭാഷയില്‍ പ്രശനങ്ങള്‍ ഉണ്ടാക്കും അതിനാല്‍ സൂര്യ ഉദയ ദിശയെ കിഴക്ക് എന്ന് കരുതുന്നു.  ദിശകള്‍ മാറിയ കാന്തിക പാറ്റേണ്‍ നോക്കി ഭൂമിയുടെ വയസ് കണ്ടെത്താം. ഭൂമിയുടെ ഒരു ചതുര്‍ യുഗത്തില്‍ ദിശമാറുന്ന കാന്തിക പാറ്റേണ്‍ 203.3 തവണയാണ്. കലിയുഗത്തിന്‍റെ തുടക്കം വരെ 183 പ്രാവശ്യം കാന്തിക പാറ്റേണ്‍ രൂപം എടുത്തിട്ടുണ്ട്.

ഭൂമിയിലെ മണ്ണ് ഇളക്കി മറിച്ചിടുമ്പോള്‍ മണ്ണ് ഇളകുകയും മറ്റു ഘടകങ്ങളോടൊപ്പം അനുകൂലനമായി മണ്ണിലെ കാന്തികധ്രുവീകരണം നിഷ്ക്രിയമാകും, ഇത് മാത്രമല്ല മറ്റു ഗുണങ്ങളും ഇളക്കി മറക്കുമ്പോൾ ലഭിക്കുന്നു, ചൂട് കൊടുത്ത് വിരിയിക്കുന്ന മുട്ട ഇടക്കി ഇളക്കി മറിച്ച് വെക്കുന്നത് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടൊ? ഒന്നാമത്തെ കാര്യം കാന്തിക ധ്രുവീകരണം തടയാന്‍ കഴിയും, രണ്ടാമത്തെ കാര്യം മുട്ടയിലെ ദ്രവ ചലനം വളച്ചയെ സഹായിക്കുന്നു, മൂന്നാമത്തെ കാര്യം താപസന്തുലനം,  സംയോജനത്തിന് മുമ്പ്  ക്രോമസോമുകളിൽ, ഭ്രൂണത്തിന്‍റെ വളർച്ച ഘട്ടത്തിലുമാണ് ധ്രുവീകരണം അധികം ദോഷം ചെയ്യുന്നത്. മുതിര്‍ന്ന സെലുകളിൽ കാന്തിക ധ്രുവീകരണം അധികം ബാധിക്കില്ല. സസ്യങ്ങളിൽ കാന്തിക ധ്രുവീകരണം അധികം ബാധിക്കാറില്ല കാരണം താഴ്ന്ന ഊഷ്മാവാണ്  അതായത് അന്തരീക്ഷ ഊഷ്മാവ് മാത്രം ബാധിക്കുന്നുളളു,  എങ്കിലും അഗ്രഭാഗങ്ങൾ ആടി ഉലയുന്നത് സസ്യവളർച്ചയെ സഹായിക്കാറുണ്ട്. അഗ്രഭാഗങ്ങൾ ശൈശവ കോശങ്ങളാണ്, അതുകൊണ്ട് അഗ്രഭാഗങ്ങളിലാണ് ധ്രുവീകരണം ബാധിക്കുന്നത്, ജന്തു ശരിരത്തെ ബാധിക്കുന്ന ധ്രുവീകരണം അത്ര സസ്യങ്ങളിൽ ബാധിക്കുന്നില്ല,  അടുത്ത ചോദ്യം MRI സ്കാനിങ്ങില്‍ ശക്തിയായ കാന്തിക മണ്ഡലം ശരിരത്തിന് ദോഷം ചെയ്യില്ലെ? മുക്കാമണിക്കൂറൊ രണ്ടു മണിക്കൂറൊ ആണ് സ്കാനിങ്ങില്‍ എടുക്കുന്നത്, അതിന് ശേഷം ശരീര ചലനം മൂലം ഭൂമിയുടെ എതിർ കാന്തിക മണ്ഡലമായി പ്രവർത്തിച്ച് നിഷ്ക്രയമാക്കും, മാത്രമല്ല സ്കാനിങ്ങ് കഴിഞ്ഞയുടനെ മനുഷ്യശരീരം കാന്തമായി പ്രത്യക്ഷത്തിൽ പ്രവർത്തിക്കില്ല കാരണം കാന്തിക വസ്തുവിൻെറ പൂർണ്ണ ഘടനയല്ല ശരീരം, ശരീരത്തിലെ സൂക്ഷ്മാവസ്ഥയിൽ മാത്രമെ കാന്തിക പ്രഭാവം പ്രവർത്തിക്കു, ശരീരത്തിൽ കോശവിഭജന വേഗത വളരെ കുടുതൽ ആയിരുന്നെങ്കിൽ MRI ചെറുതായി ദോഷം ചെയ്യുമായിരുന്നു.

ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചിയെ കാന്തിക ആകർഷണം കൊണ്ട് സ്വാധിനിക്കാൻ കഴിവുള്ള ശേഷിയുള്ള കാന്തിക മണ്ഡലത്തിനു എന്തായാലും മനുഷ്യ ശരീരത്തിലെ അതിലും ചെറിയ മൂലകങ്ങളെ നിഷ്പ്രയാസം ആകർഷിക്കാൻ കഴിയും... അത് ശരീരത്തെ ബാധിക്കുകയും ചെയ്യും എന്ന് വാദിക്കുന്നവരെ വിഡ്ഢികൾ എന്ന് പറയുവാൻ കഴിയില്ല....


Courtesy : Respected unknown creator

Copied post 


No comments