ആദ്യ ഇന്ത്യൻ എഞ്ചിനീയർ ശ്രീ ഗോലുക് ചുന്ദർ
ആദ്യ ഇന്ത്യൻ എഞ്ചിനീയർ
ശ്രീ ഗോലുക് ചുന്ദർ
കൊളോണിയൽ ബംഗാളിലെ അറിയപ്പെടാത്ത വിശ്വകർമജർ
സുവോബ്രത സർക്കാർ, അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി രബിന്ദ്ര ഭാരതി യൂണിവേഴ്സിറ്റി കൊൽകൊത്ത
ഇന്ത്യൻ ജേർണൽ ഓഫ് ഹിസ്റ്ററി ഓഫ് സയൻസ് മാർച്ച് 2020 Vol 55.1
നമ്മുടെ ഇന്ത്യയിലും 19 ആം നൂറ്റാണ്ടിലും 20 ആം നൂറ്റാണ്ടിന്റെ ആദ്യവും സാങ്കേതിക വിദ്യയിൽ മുൻപന്തിയിൽ നിന്നിരുന്ന സ്വയം പര്യാപ്തരായ വിശ്വകർമജർ ഉണ്ടായിരുന്നു. ചരിത്ര താളുകളിൽ രേഖപെടുത്താതെപോയ ഈ ഇതിഹാസ വിശ്വകർമജരെ നമ്മൾക്ക് പരിചയപ്പെടാം.
ഈ അറിയപ്പെടാത്ത തിളക്കമാർന്ന വിശ്വകർമ വ്യക്തിത്വങ്ങളെ 19 ആം നൂറ്റാണ്ടിൽ തന്നെ കണ്ടെത്തിയിരുന്നു. ബംഗാളിലെ തിതാഗർ എന്ന സ്ഥലത്തെ ശ്രീ ഗോലുക് ചുന്ദർ എന്ന വിശ്വകർമജൻ (Blacksmith) ആണ് ആദ്യത്തെ ഇന്ത്യൻ എഞ്ചിനീയർ എന്ന് അമിതാഭ ഘോഷ് തന്റെ പുസ്തകത്തിൽ (Ghosh 1994 page 63-75) എഴുതിയിട്ടുണ്ട്. ശ്രീ ഗോലുക് ചുന്ദറിനെ "എഞ്ചിനീയർ" എന്ന് വിളിച്ചത് 1828 അദ്ദേഹം സ്വന്തമായി നിർമിച്ച ആവി യന്ത്രം (Steam Engine) കാരണമാണ്.
സെരാംപൂർ ബംഗാളിലെ ഒരു വലിയ വ്യാവസായിക എസ്റ്റേറ്റ് ആയിരുന്നു. ഇവിടുത്തെ പേപ്പർ നിർമാണ ഫാക്ടറികൾക്ക് 1820 ൽ steam engine കണ്ടുപിടിച്ചത് വലിയ ഉണർവാണ് നൽകിയത്. ആക്കാലത്തു യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്ത steam എൻജിനുകൾ പരിമിതമായി ഉപയോഗിച്ചിരുന്നു. തദ്ദേശീയമായി steam എൻജിനുകൾ നിർമിക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു. അങ്ങിനെയാണ് 1828 ൽ ഗോലുക്ക് ചുന്ദർ വിജയകരമായി തന്റെ steam engine നിർമിച്ചത്. അദ്ദേഹം നിർമിച്ച steam engine അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക എക്സിബിഷനു കൽക്കട്ട ടൌൺ ഹാളിൽ പ്രദർശിപ്പിച്ചു. പരിതോഷികമായി അദ്ദേഹത്തിന് 50 രൂപ സമ്മാനിച്ചു. ഈ വാർത്ത 1828 ജനുവരി 17 ലേ Culcutta Gazette ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ( Culcutta Gazette 17 January 1828 quoted in ibid pp 272-273)
ശ്രീ ഗോലുക്ക് ചുന്ദർ കണ്ടുപിടിച്ച steam എൻജിന്റെ പ്രയോഗികമായ ഉപയോഗം എന്തായിരുന്നു എന്ന് ജോർജ് സ്മിത്ത് ( William Carry യുടെ ജീവിത ചരിത്രം) പറയുന്നത്
"സെരാംപൂരിലെ മിഷണറികളുടെ കയ്യിലുള്ള ആ വലിയ steam എൻജിന്റെ മോഡൽ വച്ചു നിർമിച്ച steam എൻജിനുകൾ വച്ചാണ് ആക്കാലത്തു ജലസേചനം നടത്തിയിരുന്നു" എന്ന് (Smith 1885 page 231)
നിർഭാഗ്യമെന്ന് പറയട്ടെ ഈ ഇന്ത്യൻ എഞ്ചിനീയരെകുറിച്ചു ഒരു പരാമർശവും നടത്തിയിട്ടില്ല. 19 ആം നൂറ്റാണ്ടിന്റെ ആദ്യം തന്നെ ഒരു പുത്തൻ സാങ്കേതിക വിദ്യയുമറിയാത്ത ശ്രീ ഗോലുക്ക് ചുന്ദർ എന്ന ഇന്ത്യൻ വിശ്വകർമജൻ സ്വന്തമായി steam എൻജിൻ വികസിപ്പിച്ചിരുന്നു. 💖
Post courtesy : Reji Chandran


No comments