ഹസാര രാമ ക്ഷേത്രം
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്നത്തെ വിജയനഗര രാജാവായിരുന്ന ദേവരായ രണ്ടാമനാണ് ശില്പി -സ്‌ഥപതി മാരെക്കോണ്ട് ഹസാര രാമക്ഷേത്രം പണികഴിപ്പിച്ചത്. ലളിതമായ ഒരു ഘടനയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അതിൽ ശ്രീകോവിലും തൂണുകളുള്ള ഹാളും അർദ്ധ മണ്ഡപവും മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ. പിന്നീട് തുറന്ന മണ്ഡപവും മനോഹരമായ തൂണുകളും ചേർക്കുന്നതിനായി ക്ഷേത്രഘടന പുതുക്കി.
ഹസാര രാമ ക്ഷേത്രം നിരവധി സവിശേഷമായ ഒരു ക്ഷേത്രമാണ്. ക്ഷേത്രത്തെക്കുറിച്ച് ആദ്യം ശ്രദ്ധ ആകർഷിക്കുന്നത് അതിന്റെ പേരാണ്. ‘ഹസാര രാമ’ എന്ന വാക്കിന്റെ അർത്ഥം ആയിരം രാമൻ എന്നാണ്.
കല്ലിൽ കൊത്തിയ രാമായണത്തിന്റെ കഥയാണ് ക്ഷേത്രത്തിന്റെ ചുവരുകളിൽ കാണുവാനാകുന്നത്.
അക്കാലത്ത് ദസറ ഉത്സവ റാലിയിൽ പങ്കെടുക്കുന്ന കുതിരകൾ, ആനകൾ, പരിചാരകർ, പട്ടാളക്കാർ, നൃത്തം ചെയ്യുന്ന സ്ത്രീകൾ എന്നിവരുടെ ഘോഷയാത്രകളും ശില്പങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട് .
വിജയനഗര രാജാക്കന്മാരെ ശില്പി കളുടെ രാജാക്കന്മാർ എന്നാണ് ചരിത്രം വിലയിരുത്തുന്നത്. ശില്പികൾക്ക് വിജയനഗര രാജാക്കന്മാർ വലിയ പ്രധാന്യവും സമൂഹത്തിൽ ഉയർന്ന സ്ഥാനവും നൽകിയിരുന്നു അതാണ് വിജയനഗര സാമ്രാജ്യം ശില്പകലയാൽ സമ്പന്നമായിരിക്കുന്നത്. വിജയനഗര രാജാക്കന്മാർ ശില്പി കൾക്ക് പ്രതിഫലമായും കൂലിയായും ധാരാളം ഭൂമിയും സമ്പത്തും ക്ഷേത്രങ്ങളുടെ ഭരണ ചുമതലയും സ്ഥാനമാനങ്ങളും നൽകിയിരുന്നതായി ചരിത്രകാരനായാ സുദർശൻ റെഡ്ഢി ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ സ്ഥിതികരിക്കുന്നുണ്ട്..ധാരാളം വിജയ നഗര സാമ്രാജ്യം തകർന്നതോട് കൂടെ സാമ്രാജ്യതിന്റെ ഭാഗമായിരുന്നു ശില്പി മാർ തമിഴ് സ്വാധിന മേഖലകളിലേക്കും, കേരളത്തിലേക്കും ചേക്കേറി.
No comments