നെഹ്‌റുവിന്റെ തമിഴ് ഗുരുക്കന്മാർ - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

നെഹ്‌റുവിന്റെ തമിഴ് ഗുരുക്കന്മാർ

 

ജവാഹർലാൽ നെഹ്‌റുവിന്റെ തമിഴ് ഗുരുക്കന്മാർ

നിരീശ്വരവാദിയായ നെഹ്‌റുവിന്റെ ഈശ്വരവിശ്വാസിയായ ഗുരു. നമ്മുടെ പ്രധാനമന്ത്രി ജവഹർ ലാൽനെഹ്‌റു തന്റെ ഗുരുക്കന്മാരിൽ ഒരാളായ തമിഴ് നാട്ടിലെ വിശ്വബ്രാഹ്മണ (വിശ്വകർമ്മ ബ്രാഹ്മണ) സമൂഹത്തിന്റെ മഠം" ആയ തിരുനെൽവേലി- "ശ്രീമദ് പരശമയ കോലാരിനാഥ അധീനം"  37-ആമത്തെ ഗുരു ആയിരുന്ന ശ്രീ ജഗദ്ഗുരു ശിവാനന്ദ മുനീശ്വര സ്വാമിയുമായി 1959 നവംബർ 5 ന് നടത്തിയ കൂടിക്കാഴ്ച്ചയിൽ എടുത്ത ചിതം ആണ് ചുവടെ ഉള്ളത്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു യവ്വനകാലത്ത് തന്നെ ഗുരുജിയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഇത് പൊതുജനത്തിന് അത്ര ശ്രദ്ധ വന്നിട്ടില്ലാത്ത കാര്യം ആയതിനാൽ ഇങ്ങനെ ഒന്നുള്ള കാര്യം പലർക്കും അറിയില്ല. ഇത്തരം ഒരുപാട് നിഗൂഢമായ കാര്യങ്ങൾ നിറഞ്ഞതാണ് നെഹ്‌റു വിന്റെ ജീവിതം.ഇന്ത്യയുടെ അധികാരം ഏൽക്കുന്നതിന് മുൻപ് ഇന്ത്യയിലെ പ്രധാനപ്പെട്ട മഠങ്ങളുടെ അധിപൻമാരേയും മത നേതാക്കളെയും സാംസ്കാരിക നേതാക്കളെയും നെഹ്‌റു സന്ദർശിച്ചിരുന്നു.അന്നത്തെ മദ്രാസ് പ്രസിഡൻസിയിലെ ശൈവ മഠം ആയ തിരുവാവാടുതുറൈ, തമിഴ് വിശ്വബ്രാഹ്മണ (തമിഴ് വിശ്വകർമ്മ-ബ്രാഹ്മണ) മഠം ആയ ശ്രീമദ് പരശമയ കോലാരിനാഥ അധീനം"എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. തമിഴ്നാട് അർക്കിയോളജി ഡിപ്പാർട്മെന്റ് ന്റെ കണ്ടെത്തൽ പ്രകാരം തമിഴ് നാട്ടിലെ 1000 വർഷത്തിൽ അധികം പഴക്കമുള്ള ഏറ്റവും പുരാതനമായ മഠങ്ങളിൽ ഒന്നാണ് ശ്രീമദ് പരശമയ കോലാരിനാഥ അധീനം. കാശ്മീർ മുതൽ ഉള്ള രാജാക്കന്മാർ പണ്ഡിതർ, വാസ്തു വിദഗ്ധർ തുടങ്ങിയ പലരും ഈ മഠത്തിലെ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ചോള, പാണ്ഡ്യ രാജാക്കന്മാരുടെ കിരീടം നിർമ്മിക്കുന്നത് ഈ മഠത്തിന്റെ അധീനത്തിൽ ഉള്ള കുടുംബങ്ങൾ ആണ്.

നെഹ്‌റു തന്റെ ഗുരു ശ്രീമദ് പരശമയ കോലാരിനാഥ അധീനം"  37-ആമത്തെ ഗുരു ആയിരുന്ന ശ്രീ ജഗദ്ഗുരു ശിവാനന്ദ മുനീശ്വര സ്വാമിയോടൊപ്പം 

സാക്ഷാൽ രാജ രാജ ചോളന്റെ കിരീടം വിജയനഗരം രാജാക്കന്മാർ, തമിഴ് മാറാത്താ രാജാക്കന്മാർ എന്നിവരുടെ കിരീടം എന്നിവ ഈ മഠത്തിന്റെ അധീനത്തിൽ നിർമ്മിച്ചതാണ്.അതിനാൽ തന്നെ.ഇന്ത്യയിൽ. അധികാര സ്‌ഥാനത്തു വരുന്നവർ ഈ മഠത്തിന്റെ ഗുരുക്കന്മാർക്ക്‌ വളരെ അധികം പ്രാധാന്യം നൽകിയിരുന്നു.

സാക്ഷാൽ ചത്രപതി ശിവാജി മഹാരാജ് തിരുവണ്ണാമല ക്ഷേത്രം പുനർ നിർമാണ സമയത്ത് ഈ മഠം അധികാരികളെ സന്ദർശിക്കാൻ വരുകയും അനുഗ്രഹം നേടുകയും ചെയ്തിരുന്നു.

എന്ത്കൊണ്ട് നെഹ്‌റു ഈ മഠവും ആയി കൂടുതൽ അടുത്തു എന്നതിന് മറ്റൊരു കാര്യം കൂടി ഉണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയിൽ തമിഴ് വിശ്വബ്രാഹ്മണരോട് ഈ മഠം, നമ്മൾ ഇപ്പോൾ നമ്മുടെ സമുദായത്തിന്റെ സാമ്പത്തിക ആസ്ഥി വർധിപ്പിക്കാനോ, സാമുദായിക രാഷ്ട്രീയമോ അധികാരമോ വളർത്തുവാനോ അല്ല ശ്രമിക്കേണ്ടത്, നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം ബ്രിട്ടീഷ് കാരിനിൽ നിന്നും വീണ്ടെടുക്കുന്നത്തിനാണ് ശ്രമിക്കേണ്ടത് എന്ന നിലപാടാണ് എടുത്തത്.അത് അന്നത്തെ നെഹ്‌റു ഉൾപ്പെടെ ഉള്ള ദേശിയ നേതാക്കളുടെ വലിയ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു.

നെഹ്‌റുവിന്റെ വ്യക്തിപരമായ ജീവിതത്തിൽ. അദ്ദേഹം തികഞ്ഞ വിശ്വാസിയും പൊതു ജീവിതത്തിൽ നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ വ്യക്താവും ആയിരുന്നു എന്ന് മനസ്സിലാക്കാം.

കടപ്പാട് : തമിഴ് വിശ്വബ്രാഹ്മണ സഭ

ചിത്രങ്ങൾക്ക്‌ കടപ്പാട് : ശ്രീമദ് പരശമയ കോലാരിനാഥ അധീനം

No comments