ചരിത്രത്തിലെ സ്വാമി അയ്യപ്പൻ - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ചരിത്രത്തിലെ സ്വാമി അയ്യപ്പൻ

 


ചരിത്രത്തിലെ സ്വാമി അയ്യപ്പൻ (ആയ് അപ്പൻ )

ആരാണ് സാക്ഷാൽ ആര്യൻ കേരള വർമ്മനായി നാം ആരാധിക്കുന്ന സ്വാമി അയ്യപ്പൻ.. അയ്യപ്പനെ കുറിച്ച് നമ്മൾ കേൾക്കുന്ന കഥകളിൽ എത്ര ചരിത്ര സത്യങ്ങൾ ഉണ്ട്? ഒരു ചെറിയ ചരിത്ര അന്വേഷണം ഈ കാര്യത്തിൽ നമുക്ക് നടത്താം.ഈ പോസ്റ്റിനെ ഒരു അഭിപ്രായവും നിരീക്ഷണവും മാത്രം ആയി കാണുക.

ബരിമല ഇതിഹാസങ്ങളിൽ രാമായണത്തിലെ ശബരി മഹർഷിണിയുടെ താപസ ഭൂമി എന്ന രീതിയിൽ ആണ്  കാണുന്നത്. അതിൻ പ്രകാരം നോക്കിയാൽ ശബരിമലയിൽ  അയ്യപ്പനെക്കാൾ മുൻപ് വന്നത് വന്നത് ശ്രീ രാമൻ ആണ്. മനുഷ്യഗുണം മാത്രം ഉള്ള രാമൻ ശബരിയുടെ സഹായം തേടി ആണ് അവരുടെ ആശ്രമം നിലനിൽക്കുന്ന ശബരിമലയിലേക്ക്‌ വരുന്നത്. അത് ഇതിഹാസ ഭാഷ്യം.പക്ഷെ ശബരിമലയിലെ ഐയ്യപ്പന്റെ ചരിത്രം അന്വേഷിച്ചാൽ അത്  ചെന്നെത്തുക ആയ് രാജ വംശത്തിൽ ആയിരിക്കും. ആയ് രാജ വംശം ഇരുമ്പ് നിർമാണത്തിനും,വ്യാപാരത്തിനു പ്രശസ്തമാണ്..

Ref:  https://www.google.com/amp/s/www.thehindu.com/news/cities/Thiruvananthapuram/vizhinjam-once-a-port-always-a-port/article5006659.ece/amp/

ഇരുമ്പിനെ ആയസം എന്ന് പറയാറുണ്ട്.അതിൽ നിന്ന് ആകാം ആയ്  എന്ന പേര് ഉണ്ടായത്. അത് പിന്നീട് ആയ് രാജ വംശം ആയി. അയ്യപ്പൻ ആയ രാജ വംശത്തിലെ ഒരു യുദ്ധവീരനോ അല്ലെങ്കിൽ ഒരു മികച്ച ഇരുമ്പ് വിദ്യാ വിദഗ്ധനോ (blacksmith ) തന്നെ ആയിരുന്നിരിക്കും. ചിലപ്പോൾ അദ്ദേഹം ഒരേ സമയം തന്നെ മികച്ച ആയസ വിദഗ്ധനും അദ്ദേഹം നിർമിക്കുന്ന ആയുധങ്ങൾ കൊണ്ട് തന്നെ പോരാടുന്ന മികച്ച ഒരു യോദ്ധാവും ആയുധ വിദ്യാ ഗുരുവും ആയിരുന്നിരിക്കും . കാരണം അന്ന് ആയ്കളുടെ ഇരുമ്പ് അത്ര വിലപിടിപ്പുള്ള ലോഹം ആണ്. ആയ് രാജ വംശക്കാരുടെ വീരാരാധനയുടെ ഭാഗമായ "ആയ് അപ്പൻ" പ്രതിഷ്ട മുതൽ ആകും ശബരിമലയിലെ വിഗ്രഹ ആരാധനയുടെ ഉത്ഭവം.BCE 1000 ആയപ്പോൾ തന്നെ ദക്ഷിണേന്ത്യയിലേ കൊടുമണൽ ആദിചെല്ലൂർ തുടങ്ങിയ ഇടങ്ങളിൽ ആയസ (ഇരുമ്പ്) സാങ്കേതിക വിദ്യ അന്നത്തെ ലോകത്തെ മറ്റെവിടത്തെക്കാളും മികച്ചരീതിയിൽ മുന്നേറിയിരുന്നു. തുടർന്നുള്ള കാലത്ത് പൊന്നും വിലക്ക് ഇരുമ്പ് (ആയസ ലോഹം) ഇവിടെ നിന്ന് ഈജിപ്ത്കാർ മറ്റു വിദേശികൾ തുടങ്ങിയവർക്ക് കച്ചവടം ചെയ്തിരുന്നു. അതിനാൽ തന്നെ അന്നത്തെ ലോകത്ത് ആയസ (ഇരുമ്പ്) വിദഗ്ധർക്ക് അത്രമേൽ പ്രാധാന്യം ലഭിച്ചിരുന്നു.

ആയ് അപ്പൻ (അയ്യപ്പൻ ) ഒരു ആയസ (ഇരുമ്പ് ) വിദഗ്ധൻ ആണെന്ന് പറയുവാൻ മറ്റുള്ള കാരണങ്ങൾ  അയ്യപ്പനെ കൂടുതലും ആരാധിക്കുന്നത് യുദ്ധം ചെയ്യുന്ന യോദ്ധാക്കളുടെ സമുദായങ്ങൾ ആണ്. യുദ്ധത്തിനു ഏറ്റവും അധികം വേണ്ടത് മികച്ച ആയുധങ്ങൾ ആണ്. അതും ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങൾ. അതിനാൽ തന്നെ ഒരു വലിയ സാമ്രാജ്യത്തിന് മികച്ച ഇരുമ്പ് ആയുധങ്ങൾ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ പ്രധാനം ചെയ്യ്ത, അതുപയോഗിക്കാൻ ഉള്ള ആയോധന വിദ്യയും പ്രദാനം ചെയ്ത സാങ്കേതിക വിദഗ്ധനെ ആ  സാമ്രാജ്യം വീരനായി ആദരരിക്കുകയും പിന്നീട് ഉണ്ടായ യോദ്ധാക്കളുടെ ആരാധനാ പുരുഷൻ ആയി ആ ആയസ (ഇരുമ്പ് ) വിദഗ്ധൻ മാറിയതും ആകും.ഇങ്ങനെ ഒരു നിരീക്ഷണത്തിനുണ്ടായ മറ്റൊരു കാരണം ഐയ്യപ്പ വിഗ്രഹത്തിലെ ഐയ്യപ്പന്റെ രൂപം ആണ്. ധ്യാന ഭാവത്തിൽ ആണെന്ന് കാഴ്ചയിൽ തോന്നാമെങ്കിലും കർമ്മഭാവം ആണെന്ന് കൂടുതൽ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ഒരു ആയസ (ഇരുമ്പ്) വിദഗ്ധൻ തന്റെ ആയസ യജ്ഞ ശാലയിൽ (യജ്ഞ ശാല തന്നെ ആണ് ആല ) സയസ വിദ്യ എന്ന യജ്ഞകർമ്മം ചെയ്യുവാൻ പീഡത്തിൽ ഉപവിഷ്‌ടനായിരിക്കുന്ന ശൈലിയിൽ ആണ് ഐയ്യപ്പന്റെ ഇരുപ്പ്.അതും മറ്റൊരു ക്ഷേത്രത്തിലും ഈ ശൈലിയിൽ ഉള്ള വിഗ്രഹം ഇല്ല.അതിനാൽ തന്നേ ഇങ്ങനെ ഒരു സാധ്യത തള്ളിക്കളയാൻ ആകില്ല. 

ചരിത്രത്തിൽ അതിയൊക്തി കലരുമ്പോൾ ആണ് അവ ഇതിഹാസം ആയി മാറുന്നതും അത് ക്രമേണ ഭക്തി കലർന്ന് ഐതീഹ്യമായും പുരാണം ആയും മാറുന്നതും. അതിനാൽ നേരിട്ട് പരാമർശം ഇല്ലെങ്കിലും പുരാണം ചരിത്രത്തിലേക്ക് ചില സൂചനകൾ നൽകാറുണ്ട് അവയിൽ ഒന്ന് മുകളിലെ ചരിത്രത്തിനു പിന്തുണ നൽകുന്നതാണ്. 

ആ പുരാണ സൂചന ഇപ്രകാരം  ആണ് വിശ്വകർമ്മ  ദേവന്റെ പുത്രി സംജ്ഞാ ദേവിക്കു ,സൂര്യനിൽ നിന്നു, യമൻ, യമി, അശ്വനികൾ, രേവന്തൻ - എന്നീ സന്തതികൾ ജനിച്ചു.ഇവരിൽ ,രേവന്തൻ - തൻ്റെ വാഹനമായ - തുരംഗ-ത്തിൻമേലേറി (നീലാശ്വം ) ദേവസൈന്യ പാളയങ്ങളെ ശാസിക്ക നിമിത്തം - ശാസ്താവെന്നു അറിയപ്പെടുന്നു. ശൂര പത്മാവും ഇന്ദ്രനും തമ്മിൽ യുദ്ധത്തിലേർപ്പെടുമ്പോൾ, ഇന്ദ്രൻ്റെ നിർദ്ദേശപ്രകാരം - ശുചീദേവിയുടെ സംരക്ഷണ ചുമതല വഹിച്ചതു ശാസ്താവാണ്.

മറ്റൊരു സാധ്യത പുരാതന (സംഘ കാലം ) ചേര രാജാക്കന്മാരുടെ പേരുകൾ ആണ്.ഇരുമ്പ് (ആയസ) സാമ്രാജ്യത്തിന്റെ അധിപൻമാരായിരുന്ന ഇവരുടെ പേരിനൊപ്പം ഇരുമ്പറയ് എന്ന പേര് വന്നത് അത്ഭുതപ്പെടാനില്ല.ഇവർ ഇരുമ്പ് വിദ്യയിലും അതിന്റെ വ്യാപാരത്തിലും വിദഗ്ദരായിരുന്നു

  • fl c.20s/10s BC പേരുൺചേറൽ ഇരുമ്പറയ്‌ / പെരുംകടുങ്ങോ 
  • fl c.20 അണ്ടുവന് / ആന്ധ്ട്ടുവൻ ചേരൽ ഇരുമ്പറയ്‌
  • fl c.60 കൂട്ടുവാൻ ഇരുമ്പറയ്‌
  • fl c.80 ചേരമാൻ കൂടാക്കൂ ഇളഞ്ചേറൽ ഇരുമ്പറയ്‌
  • fl c.170s ചേരമാൻ കണയ്ക്കാൽ  ഇരുമ്പറയ്‌ 

മറ്റൊരു സാധ്യത ഐയ്യപ്പൻ തമിഴ് സിദ്ധ പാരമ്പര്യത്തിന്റെ ഭാഗമായ മഹാ സിദ്ധനും മഹാ ശില്പിയും പഴനി കോവിലിലെ നവ പാഷാണ ശിലയുടെ നിർമ്മാതാവും ആയ ഭോഗർ സിദ്ധനെപ്പോലെ ഇരുമ്പ്(ആയാസ) വിദ്യയിൽ ആഗ്രകണ്യനായ മറ്റൊരു സിദ്ധനായിരിക്കുവാൻ ആണ്. ഇത്തരമൊരു ചിന്തയിലേക്ക് നയിച്ച മറ്റൊരു തെളിവ് ശബരിമലയിലെ സമാന തീർത്ഥടനാ ആചാര പദ്ധതിയുള്ള സിദ്ധ ആരാധനാ കേന്ദ്രമായ തിരുവനന്തപുരത്തെ അഗസ്ത്യ മുനിയുടെ അഗസ്ത്യാർകൂടമാണ്. 

ശബരിമലയിലേ ശരണം വിളി യോദ്ധാവിനോടുള്ള വീരാരാധനയിൽ നിന്ന് ഉണ്ടായതാണ്. അല്ലാതെ അതിനു ബുദ്ധ മതവും ആയി ബന്ധം ഇല്ല വിഗ്രഹ ആരാധന ബുദ്ധ ജൈന വിഹാരങ്ങൾ ക്ഷേത്രങ്ങൾ ആക്കി പരിവർത്തനം ചെയ്യ്തു മാത്രം ഹിന്ദുക്കൾ തുടങ്ങി വന്നതാണ് എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.  വൈദിക, താന്ത്രിക  സമ്പ്രദായങ്ങൾ വിഗ്രഹ ആരാധന പിൽക്കാലത്തു സ്വീകരിച്ചതു മുതൽ ആണ് ഹിന്ദുക്കൾ വിഗ്രഹ ആരാധന തുടങ്ങിയത് എന്നും ഒക്കെ ആണ് പൊതുവിൽ ഉള്ള അഭിപ്രായം.പക്ഷെ ഹിന്ദു മതത്തിലേക്ക് വിഗ്രഹ ആരാധന കടന്നു വരുന്നത് വീര ആരാധനയിലൂടെ (hero worship ) ആണ്. അവർ അവരുടെ ധീരന്മാർ ആയ രാജാക്കന്മാർ യോദ്ധാക്കൾ, സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങൾ തുടങ്ങിയവ ചെയ്യുന്നവർ എന്നിവരുടെ മരണ ശേഷം അവരുടെ ഓർമ്മകൾ അടുത്ത തലമുറക്ക്‌ ലഭിക്കാൻ അവരുടെ വീര കല്ലുകൾ സ്‌ഥാപിച്ചു പിന്നീട് അവിടെ വീരക്കല്ലിനോടാനുബന്ധിച്ചു ആരാധനാ കുടീരങ്ങൾ നിർമിച്ചു. ആദ്യം അവരുടെ ഓർമ്മകൾക്കായി സ്‌ഥാപിക്കുന്ന  ഒരു വീരക്കല്ലായി ആണ് ഇത്തരം കുടീരങ്ങൾ സ്‌ഥാപിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് ആ വീരക്കല്ലുകളോടുള്ള വൈകാരികമായ അവരുടെ അടുപ്പം ദേശത്തെ ആരാധനാ മൂർത്തി ആക്കി അവയെ മാറ്റി. ഒരു ധീര യോദ്ധാവ് എവിടെ വെച്ച് മരണം വരിക്കുന്നോ അവിടെ ആണ് അയാളുടെ വീരക്കൽ സ്‌ഥാപിക്കുക. അതിനെ സംബന്ധിച്ചാണ് ആരാധനാ കുടീരങ്ങൾ സ്‌ഥാപിക്കപ്പെടുന്നത്. പോരിൽ മരിച്ചാലും, മറ്റെന്തു കാരണം കൊണ്ട് മരിച്ചാലും.

പുരാതന കാലം മുതൽ ആരാധനാ കേന്ദ്രം ആയിരുന്ന സ്‌ഥലത്ത് ആയ്കളുടെ ധീര യോദ്ധാവ് ശിഷ്ട കാലം ജീവിക്കാൻ തിരഞ്ഞെടുത്തു പിന്നീട് അവിടെ തന്നെ സമാധി ആയി. അതിന് ശേഷം അവിടെ ആ വീരന്റ വീരക്കൽ സ്‌ഥാപിക്കപ്പെടുകയും പിന്നീട് ആലയം ആയി മാറുകയും ചെയ്‌തു ആരാധന തുടങ്ങി. തലമുറ കഴിയുമ്പോൾ വീരന്റെ വീരക്കല്ലിന് ബഹുമാനാർധം ദക്ഷിണേന്ത്യൻ ഭാഷാ രീതിയിൽ അപ്പൻ (പിതാവ്, ബഹുമാന്യൻ ഈശ്വരന്‍, ദേവന്‍) എന്ന വിളിപ്പേര് വരുന്നു. ആയ് കളുടെ വീരന്റെ സ്മരണയിൽ ആയതിനാൽ മറ്റുള്ളവർ ആ വീരനെ ആയ്കളുടെ അപ്പൻ എന്ന അർഥത്തിൽ "ആയപ്പാ" എന്നും പിന്നീട് ആ വിളി "അയ്യപ്പാ" എന്നും ആയി മാറിയതാകും.

വൈദിക ദേവന്മാർക്ക് രൂപം വെച്ചുള്ള ആരാധന തുടങ്ങിയതിന് ശേഷം മുതൽ ഇത്തരത്തിൽ സമാധി ആയ വീരന്മാരെ അവർ ധ്യാനിച്ചിരുന്ന ദേവതാ/മൂർത്തി കളുടെ സങ്കൽപ്പത്തിലേക്ക് ലയിച്ചു എന്ന സങ്കല്പത്തിൽ ആ ദേവതാ സങ്കല്പത്തിന്റെ രൂപത്തിലേക്ക് ആ വീരക്കല്ലിലേ വീരന്റെ ആരാധന പരിവർത്തനം നടത്തി ജനകീയമാക്കുന്നു. (ഉദാ : ശിവ ഭക്തനായ യോദ്ധാവ് സമാധി ആയാൽ ശിവ ചൈതന്യത്തിൽ ആത്മാവ് ലയിച്ചതായി സങ്കൽപ്പിച്ചു ശിവലിങ്കം പ്രതിഷ്ടിക്കുന്നു , വിഷ്ണുവിനെ ആരാധിച്ചിരുന്ന വീരൻ ആണെങ്കിൽ വിഷ്ണു രൂപത്തിലേക്ക്... Etc..) രാജാവിന്റെ സ്മരണ ഉറങ്ങുന്നിടം എന്ന അർഥത്തിൽ ഇത്തരം വീര ആരാധനാ സ്മാരകങ്ങൾ പള്ളിപ്പടയ് കോവിൽ എന്നും (രാജാവ് പള്ളിയുറങ്ങുന്ന കൊട്ടാരം ) എന്നും പറയപ്പെടാറുണ്ട്. പക്ഷെ പലപ്പോഴും പള്ളി എന്ന വാക്ക് എല്ലാം ബുദ്ധ മതവും ആയാണ് ചേർത്തു വായിക്കാറുള്ളത്. പക്ഷെ അത് സൗത്ത് ഇന്ത്യയിലെ പള്ളി സങ്കൽപ്പങ്ങളും ആയി താരതമ്യം ചെയ്താൽ ശരിയാകില്ല. കാരണം ഇവിടെ ധീരനായ രാജാവിന്റെ സമാധിയുടെ പേരാണ് പള്ളിപ്പടയ് കോവിൽ. ചോള, പാണ്ഡ്യ രാജാക്കന്മാരുടെ ശിവലിങ്ക, ഐയ്യനാർ പ്രതിഷ്ടകൾ ഉള്ള പള്ളി പടയ് കോവിലുകൾ ഇതിനു  ഏറ്റവും വലിയ ഉദാഹരണം 

Ref: https://youtu.be/paJ0y_Nd9Bg

രാജാവിന്റെ ഉറക്കം പള്ളി ഉറക്കം എന്നൊക്കെ നമ്മൾ കഥകളിൽ വായിച്ചിട്ടുണ്ടല്ലോ. അയൽ രാജ്യമായ ചോള രാജ്യത്തെ നിയമ പ്രകാരം ഒരു വീരൻ യുദ്ധത്തിൽ മരിച്ചു വീഴുന്ന സ്ഥലത്തു തന്നെ അദ്ദേഹത്തിന്റെ വീര സ്മരണക്കായി വീരനായ രാജാവ് അന്ത്യ വിശ്രമം കൊള്ളുന്ന സ്‌ഥലം എന്ന അർഥത്തിൽ പള്ളിപ്പടയ് കോവിൽ കെട്ടി ആദരിക്കണം എന്നാണ്. കേരളത്തിൽ കൂടുതലും പള്ളി ചേർത്തുള്ള പേരുള്ള അമ്പലങ്ങൾ സ്‌ഥലങ്ങൾ എല്ലാം ചോള, പാണ്ഡ്യ അധിനിവേശ കാലത്തു യുദ്ധ സമയത്ത് സമാധി ആയ വീരന്മാരുടെ വീരക്കൽ ആരാധനാ കേന്ദ്രങ്ങൾ മൂലം ഉണ്ടായവ ആണ്.. അല്ലാതെ അവയൊന്നും ബുദ്ധ പള്ളികൾ അല്ല. ചിലപ്പോൾ ബുദ്ധ, ജൈന മതങ്ങൾ അവയിൽ ചിലത് കൈയ്യടക്കി ആരാധനാ സമ്പ്രദായം മാറ്റി അവരുടെ ആക്കിയത് ഉണ്ടാകും. ചോളന്മാർ വൻ ശക്തി ആയി മാറുവാൻ കാരണമായ 879 CE യിലെ "തിരുപ്പറമ്പിയം പൊരിൽ" വീര ചരമം പ്രാപിച്ച വീരന്മാർക്ക്‌ പോര് നയിച്ച വിജയാലയ ചോളൻ പൊരിൽ അവർ മരിച്ചു വീണ സ്‌ഥലത്തു തന്നെ പള്ളിപ്പടയ് കോവിൽ പണിയിപ്പിച്ചു അവരുടെ വീരക്കൽ പ്രതിഷ്ടിപ്പിക്കുന്നുണ്ട്. പിന്നീട് ആ വീരക്കല്ലുകളെ  ഐയ്യനാർ സങ്കല്പം ആയി ആരാധിച്ചു വരുന്നുണ്ട്.. പിൽക്കാലത്താണ് കൽ വെട്ടുകളിൽ നിന്ന്  ഉള്ള തെളിവുകളിൽ നിന്ന് ആണ് അത് അയ്യനാർ അല്ല പോരിൽ മരിച്ച വീരന്റെ വീരക്കൽ ആണെന്ന് മനസ്സിലായത്. ഈ ഐയ്യനാർ അയ്യപ്പൻറെ മറ്റൊരു മൂർത്തി ഭാവം ആണ്. 

Ref: https://www.google.com/amp/s/www.thehindu.com/news/national/tamil-nadu/a-temple-marking-the-emergence-of-the-cholas-in-neglect/article38039328.ece/amp/

ആയ് രാജ വംശത്തിലെ ഈ വീരൻ രാജ്യത്തെ നിരവധി വീരരുടെ  ആരാധനാ പുരുഷൻ ആയി മാറിയിരിക്കും. രാമായണ ഇതിഹാസത്തിലെ ശമ്പരിയുടെ ഐതീഹ്യം ആകും ആയരുടെ പൂർവികൻ ആയ ആയപ്പനെ ശബരി മലയിലേക്ക്‌ ആകർഷിച്ച കാരണം. അതിനാൽ തന്നെ ആയപ്പനും മുൻപ് തന്നെ ശബരി മല ഒരു ആരാധനാ കേന്ദ്രം ആയിരിക്കണം . ആയപ്പൻ എന്ന വീരൻ തന്റെ വാർദ്ധക്യ കാലം ഈ പ്രദേശത്തു ചിലവഴിക്കാൻ തിരഞ്ഞെടുത്തിരുന്നിരിക്കാം. ശേഷം ആയപ്പൻ ശബരിമലയിലെ ആയപ്പൻ അല്ലെങ്കിൽ അയ്യപ്പൻ എന്നും അറിയപ്പെട്ടിട്ടുണ്ടാകാം..പാണ്ഡ്യ രാജ വംശം ചേര രാജ്യത്തിലേക്ക് അവരുടെ സാമ്രാജ്യം വ്യാപിപ്പിച്ചപ്പോൾ ആകും ഇന്ന് നമ്മൾ അറിയുന്ന പന്തളം കൊട്ടാരവും ആയി ബന്ധപ്പെട്ട ആര്യൻ കേരളവർമ്മനെന്ന പാണ്ഡ്യ രാജ വംശത്തിലെ വീരൻ ആയ് സാമ്രാജ്യ വീരനായ അയ്യപ്പന്റെ പ്രതി പുരുഷൻ ആയി അറിയ പ്പെട്ടിട്ടുണ്ടാകുക.ആയപ്പന്റെ വീര കഥകൾ ആ യോദ്ധാവിനെ വളരെ അധികം സ്വാധിനിച്ചിട്ടുണ്ടാകും.ക്രമേണ അത് ശാസ്താ സങ്കല്പം ആയി ആരാധന മാറിയ വീരനായ,ധീരനായ ആയപ്പനോടുള്ള ആരാധനയും ഭക്തിയും ആയത് മാറിയിട്ടുണ്ടാകും.ജനങ്ങളും അത് സ്വീകരിച്ചിട്ടുണ്ടാകും.ശൈവ, വൈഷ്ണവ തർക്കം നിലനിന്ന നൂറ്റാണ്ടിൽ ആകും ഇദ്ദേഹം ജീവിച്ചിരുന്നിട്ടുണ്ടാകുക. ഇദ്ദേഹം ശൈവരുടെയും വൈഷ്ണവരുടെയും പൊതു സമ്മതനായിരിക്കാം. അതാകും ഹരിഹരസുധൻ എന്ന് കൂടെ അദ്ദേഹം അറിയപ്പെട്ടത്. മറവപ്പടയെ തുരത്തിയതും, വാവരെ അനുനയിപ്പിച്ചതും ഇതിന്റെ ആക്കം കൂട്ടിക്കാണും .മണി കണ്ഠൻ എന്ന് പൊതുവിൽ വിളിക്കപ്പെട്ടിരുന്ന ദത്തു പുത്രൻ ആയ ആര്യൻ കേരള വർമ്മൻ പാണ്ഡ്യ രാജ്യത്തിന്റെ കിരീടം അനുജനെ എല്പിച്ചു ശിഷ്ട കാലം തന്റെ ആരാധനാ പുരുഷൻ ശബരിമല ആയപ്പന്റെ ഭക്തിയിൽ മുഴുകി ക്രമേണ സമാധി ആയിട്ടുണ്ടാകും. വിശ്വാസ പ്രകാരം പ്രകാരം പറഞ്ഞാൽ ആയപ്പനിൽ ലയിച്ചിട്ടുണ്ടാകും. സാധാരണ ക്ഷേത്രം ആയിരുന്നു എങ്കിൽ അവിടെ ഒറ്റ മതത്തിന്റെ ആരാധനാ സമ്പ്രദായം മാത്രമേ കാണുമായിരുന്നുള്ളൂ. പക്ഷെ അതൊരു വീരാരാധന യിൽ നിന്ന് ഉത്ഭവിച്ച ആരാധനാ കേന്ദ്രം ആയത് കൊണ്ടാണ് അന്യ മതസ്‌ഥനായ വാവർക്ക് അവിടെ സ്‌ഥാനം വന്നത്. കാരണം രാജാവിനെയും വീരന്മാരെയും അവർ ജനിച്ച മതത്തിലെ ആൾക്കാർ മാത്രം അല്ല, വിശ്വാസം മതം എന്നിവക്ക് അധീധമായി പൊതുവിൽ എല്ലാവരും അവരെ ആരാധിക്കും. പോരാട്ട വീര്യം കൊണ്ട് ആയപ്പ തുല്യനായി അല്ലെങ്കിൽ ആയപ്പനായി അറിയപ്പെട്ട ആര്യൻ കേരള വർമ്മനായ മണികണ്ഠൻ തന്റെ ആരാധനാ പുരുഷനെ ആരാധിക്കാൻ തിരഞ്ഞെടുന്ന സ്‌ഥലം എന്നതിലൂടെ ആകും പിന്നീട് ശബരിമല കൂടുതൽ ആരാധനാ പ്രധാന്യം നേടിയത്. ശബരിമല എല്ലാവരുടെയും ആണ്. പല കാലങ്ങളിൽ പലരും അവിടത്തിന്റെ പരിപാലനം നിർവഹിച്ചിട്ടുണ്ട്. വനത്തിൽ ജീവിക്കുന്നവരും ശബരിമല  പരിപാലിച്ചിട്ടുണ്ട്. അധികാരം അവസാനം കൈവശം വെച്ചവരുടെ കൈയ്യിൽ തുടരുക, അതിന്റെ കീഴ് വഴക്കങ്ങൾ തുടരുക എന്നത് സ്വാഭാവികം മാത്രം. വിവിധ കാലങ്ങളിൽ പ്രകൃതി ക്ഷോഭം, പടയോട്ടം, ആക്രമങ്ങൾ എന്നിവ മൂലം തകർന്ന ആയപ്പന്റെ ക്ഷേത്രം ആര്യൻ കേരള വർമ്മനായ മണികണ്ഠൻ ആകും അദ്ദേഹത്തിന്റെ കാലത്തു പുനരുദ്ധരിക്കാൻ മുൻകൈ എടുത്തിട്ടുണ്ടാകുക. മാത്രം അല്ല പിൽക്കാലത്തു കൂടുതൽ ജനകീയമാകുവാൻ കാരണം ആയതും അദ്ദേഹമാകും. ആദ്യകാല പുരാതന ശബരിമല ക്ഷേത്രം ആലങ്ങാട് ദേശത്തെ മരപ്പണിക്കാർ ആണ് നിർമിച്ചത് എന്ന് വാമൊഴി ആയി പറയപ്പെടുന്നു.നാം ഇന്ന് കാണുന്ന ശബരിമല ക്ഷേത്രം   ക്ഷേത്രസ്ഥപതി ആശ്രമം കൃഷ്ണമാചാരി ആണ് നിർമിച്ചത്. ഒരു ക്രിസ്ത്യൻ കുടുംബം ആണ് അതിന് കരാർ പിടിച്ചത്.

ശബരിമലയിലെ ശരണം വിളി കുറച്ചു വ്യക്തമായി നിരീക്ഷിച്ചാൽ സ്വാമി ആയപ്പൻ ആണെന്ന് മനസ്സിലാകും

"സ്വാമിയേ ആയപ്പോ

ആയപ്പോ സ്വാമിയേ

സ്വാമി ശരണം

ആയപ്പ ശരണം

ആയപ്പ ശരണം

സ്വാമി ശരണം

സ്വാമി അപ്പാ ആയപ്പാ

ശരണം അപ്പാ ആയപ്പാ 

സ്വാമിയേ ആയപ്പോ

ആയപ്പോ സ്വാമിയെ "




No comments