ഹലാഗുരു (കർണാടക )- മധ്യ കാലഘട്ടത്തിലെ വിശ്വകർമ മനുവംശ രാജ വംശത്തിന്റെ ചരിത്രം
തെളിവ് പഠനം
ശിവനസമുദ്ര, ഷിംസാ, മുട്ടത്തി, ഭീമേശ്വരി, ബസവനബെട്ട തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാൽ ചുറ്റപ്പെട്ടതാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി താലൂക്കിലെ ഹലാഗുരു. പുരാണവും ചരിത്രവും ശാസ്ത്രവും സമന്വയിക്കുന്ന നിഗൂഢത നിറഞ്ഞതാണ് ഈ പ്രദേശം.
മധ്യകാലഘട്ടത്തിൽ, ഹലാഗുരു-ചില്ലപ്പൂർ ഇരട്ട ഗ്രാമങ്ങൾ സാങ്കേതിക പുരോഗതിക്ക് സാക്ഷ്യം വഹിച്ചത് വിശ്വകർമ മനുവംശജരായ രാജാക്കന്മാരുടെ ഭരണത്തിലാണ്. അവർ ലോഹങ്ങൾ ഖനനം ചെയ്യുകയും ആയുധങ്ങൾ നിർമ്മിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.
ഹലാഗുരുവിലെ ശക്തനായ വിശ്വകർമ മനുവംശ രാജാവായിരുന്നു കലോജ്.
ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, പന്ത്രണ്ടാം നൂറ്റാണ്ടിൽ മൻവാചാരിയുടെ നേതൃത്വത്തിൽ ഹലാഗൂർ-ചില്ലപ്പൂരിൽ വിശ്വകർമ മനുവംശജർ ഏകീകരിച്ചു. തുടർന്ന് കലോജ് രാജാവായി. ഇരുമ്പിനെ മറ്റു സങ്കര ലോഹങ്ങളാക്കി മാറ്റുന്നതിൽ വൈദഗ്ധ്യമുള്ള ഒരു ആൽക്കെമിസ്റ്റായിരുന്നു അദ്ദേഹം.
കലോജ് തന്റെ നാല് സഹോദരന്മാരോടൊപ്പം ഇരട്ട നഗരങ്ങൾ ഭരിച്ചു. സമീപ പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്ത ഇരുമ്പിൽ നിന്ന് വിശ്വകർമ മനുവംശജർ ഒരുമിച്ച് ആയുധങ്ങളും പടകോപ്പുകളും നിർമ്മിച്ചു. ഈ ആയുധങ്ങൾക്ക് വലിയ ഡിമാൻഡായിരുന്നു. വിശ്വകർമ മനുവംശജർ ആയുധങ്ങൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരായിരുന്നു. കാർഷിക സമൂഹത്തിന്റെ ഉപകരണങ്ങളുടെ ആവശ്യകതയെ അവഗണിച്ചു അവർ ആയുധങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തു ഇത് രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾക്ക് കാരണമായി.
കൃഷി സ്തംഭിക്കുകയും വരൾച്ചയ്ക്കു സമാനമായ സാഹചര്യം നിലനിൽക്കുകയും ചെയ്തു. കർഷകർ ദുരിതത്തിലും പ്രക്ഷോഭത്തിലുമേർപ്പെട്ടു രാജ്യം അരാജകത്വത്തിലേക്ക് നീങ്ങി.
രാജാവായ കലോജിന്റെ ഭാര്യാപിതാവായ മുദ്ദോജി പോലും അദ്ദേഹത്തിനെതിരെ കലാപം അഴിച്ചുവിടുകയും ഹലാഗുരുവിൽ നിന്ന് മാറി ഇന്നത്തെ മാണ്ഡ്യ ജില്ലയിലെ നിദാഘട്ടയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.ഒരു സാധാരണക്കാരന്റെ ജീവിതം നയിക്കുന്നതിനിടയിൽ, മുദ്ദോജി സ്വർണ്ണം കണ്ടെത്തി, അദ്ദേഹം സ്വന്തമായി മൂലധനം കണ്ടെത്തുകയും നിദാഘട്ടയിൽ തലസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. സഹപ്രവർത്തകർ കാർഷിക ഉപകരണങ്ങൾ മാത്രം നിർമ്മിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ കെമ്പാചാരി ഇരുമ്പ് നിർമാണ വിദ്യ പഠിച്ചു, ആത്മീയ സന്യാസിയായ മണ്ടേസ്വാമിയുടെ ശിഷ്യനായിരുന്നു,കേമ്പാചാരി. അദ്ദേഹം യുദ്ധായുധങ്ങൾ നിർമ്മിക്കുന്നത് ഉപേക്ഷിക്കാൻ മനുവംശജരെ പ്രേരിപ്പിച്ചു.
മണ്ടേസ്വാമിയുടെ ഉപദേശപ്രകാരം കെമ്പാചാരി മലവള്ളിക്കടുത്തുള്ള കുന്ദുരു ബേട്ടയിലെ ഒരു ഗുഹയിൽ 12 വർഷം നീണ്ട തപസ്യ സ്വീകരിച്ചു. തുടർന്ന്, സിദ്ധപ്പജി എന്ന നിലയിൽ അദ്ദേഹം സന്യാസ ചുമതല നിർവഹിക്കാൻ പുറപ്പെട്ടു.
ഒരവസരത്തിൽ, ഒരു വള വിൽപനക്കാരനായി സിദ്ധപ്പജി ഹലാഗുരുവിലെ കാന്തശക്തിയുള്ള കോട്ടയിൽ പ്രവേശിച്ചു. ഒടുവിൽ നിരവധി സംഭവങ്ങൾക്ക് ശേഷം, രാജാവ് കലോജ് സിദ്ധപ്പജിയുടെ ശക്തി മനസ്സിലാക്കി, അദ്ദേഹത്തിന് കീഴടങ്ങി, തന്റെ എല്ലാ സമ്പത്തും ഉപേക്ഷിച്ചു. അദ്ദേഹം സിദ്ധപ്പജിയുടെ ശിഷ്യനായി, മണ്ടേസ്വാമിയുടെയും സിദ്ധപ്പജിയുടെയും ദർശനങ്ങളെ ഉയർത്തിക്കാട്ടുന്ന നാടൻ പാട്ടുകൾ ആലപിച്ചു. അദ്ദേഹം തന്റെ സമ്പത്ത് മുഴുവൻ യദുകുല രാജവംശത്തിലെ മൈസൂർ മഹാരാജാവിന് അയച്ചുകൊടുത്തു. അതിശക്തനായ മനുവംശ രാജ ഭരണം അതോടെ അവസാനിച്ചു.
എഞ്ചിനീയറും ചരിത്രകാരനുമായ ശ്രീ. കെ പി സ്വാമി, നാടോടിക്കഥകൾ, ഗസറ്റുകൾ, എപ്പിഗ്രാഫുകൾ, കുറിപ്പുകൾ, ശാസ്ത്രീയ ഗ്രന്ഥങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു നോവൽ സിദ്ധപ്പജി, ദി ഡിസിപ്പിൾ ഓഫ് മണ്ടേസ്വാമി എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്.
സിദ്ധപ്പജി കൊണ്ടുവന്ന ഈ വിപ്ലവം രാജ്യത്തിന്റെ മധ്യകാല ചരിത്രത്തിൽ അതുല്യമായ സ്ഥാനം കണ്ടെത്ത്തിയിരുന്നു. കൊല്ലേഗലിലെ മുട്ടത്തി വനത്തിലെ ചീക്കല്ലൂരിലാണ് സിദ്ധപ്പജി യാത്ര അവസാനിപ്പിച്ചത്. ഇന്ന് അത് ക്ഷേത്രമാണ്.
ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ഹലാഗുരു വീണ്ടും ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിലേക്കുള്ള ഇരുമ്പിന്റെ പ്രധാന ഉറവിടം ഹലാഗൂരുവിൽ നിന്നാണ് അയച്ചിരുന്നത്. ബ്രിട്ടീഷുകാരെ നേരിടാൻ ടിപ്പു യുദ്ധായുധങ്ങൾ മനുവംശജരെ കൊണ്ട് നിർമ്മിച്ചു. 1857-ലെ ഇന്ത്യൻ ശിപായി ലഹളയെ തുടർന്നുള്ള നിരായുധീകരണ നീക്കത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇവിടുന്നു വാൾ ബ്ലേഡുകൾ കടത്തികൊണ്ട് പോയി എന്നത് അറിയപ്പെടുന്ന വസ്തുതയാണ്.
ബസവനബെട്ടയ്ക്കും (മലവള്ളി) യമനബെട്ടയ്ക്കും (കുനിഗൽ) ഇടയിലുള്ള ഹലാഗുരു-ചില്ലപ്പൂർ പ്രദേശം വലിയ മാഗ്നറ്റൈറ്റ്-അയിര് നിക്ഷേപങ്ങളാൽ (ഇരുമ്പയിര്) നിറഞ്ഞതാണ്.
1800 നും 1801 നും ഇടയിൽ ഈ പ്രദേശത്ത് സഞ്ചരിച്ച ഡോ ഫ്രാൻസിസ് ഹാമിൽട്ടൺ ബുക്കാനൻ നിരവധി ഇരുമ്പയിര് ഖനികൾ സന്ദർശിക്കുകയും ലോകപ്രശസ്ത ക്രൂസിബിൾ സ്റ്റീലിന്റെ (Wootz steel) നിർമ്മാണം കാണുകയും ചെയ്തു.
ഭൂഗർഭശാസ്ത്രജ്ഞരായ എച്ച് കെ സ്ലേറ്ററും (1901), ബാലാജി റാവുവും (1907) ഈ മേഖലയിൽ ഇരുമ്പയിര് ഉണ്ടായതായും മലവള്ളിയിലും മദ്ദൂരിലും വലിയ തോതിലുള്ള ഖനനം നടന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ, പുരാവസ്തു ഗവേഷകർ ബിസി 2000 മുതൽ ഇരുമ്പ് യുഗം വരെ ഇവയെ കണ്ടെത്തുന്നു. ഹലാഗൂരുവിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വകർമ മനുവംശജർ ഉയർന്ന കാർബൺ അടങ്ങിയ വൂട്ട്സ് സ്റ്റീൽ (Wootz steel) അല്ലെങ്കിൽ ക്രൂസിബിൾ സ്റ്റീൽ നിർമ്മിച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
തുരുമ്പെടുക്കാത്ത, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇരുമ്പ് സ്തംഭം, ഇരുമ്പ് ദണ്ഡുകൾ, ഹലാഗുരുവിലെ സിദ്ധപ്പാജി ക്ഷേത്രത്തിലെ ചുറ്റിക, ചില്ലപ്പൂരിലെ ഇരുമ്പ് പ്ലേറ്റ് (കടഗട്ടെ) എന്നിവ വിശ്വകർമ മനുവംശജരുടെ കഴിവിന്റെ തെളിവാണ്.❤





No comments