കേരള വിശ്വകർമജർ ചരിത്രവഴികളിലൂടെ ഒരു തെളിവ് പഠനം
കേരള വിശ്വകർമജർ ചരിത്രവഴികളിലൂടെ ഒരു തെളിവ് പഠനം
കേരള ചരിത്രത്തിലെ കാലഗണന അടയാളപ്പെടുത്തിയ വിശ്വകർമജരുടെ ചരിത്രം തുടങ്ങുന്നത് ഒൻപതാം നൂറ്റാണ്ടു മുതൽക്കാണ്. പുരാവസ്തു പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ അതി ശ്രേഷ്ഠ നിർമാണ വിദഗ്ധരായ വിശ്വകർമജരുടെ സാന്നിധ്യവും ചരിത്രവും രേഖപെടുത്തുക എന്ന ഉദ്യമത്തോടെ ആരാലും അറിയപ്പെടാത്ത കേരള വിശ്വകർമജരുടെ ചരിത്രത്തിന്റെ ഉള്ളറകളിലേയ്ക്കു എന്നാൽ കഴിയാവുന്ന വിധത്തിൽ വെളിച്ചം വീശാനുള്ള ഒരു ശ്രമമാണ് ഈ പരമ്പര.
ഭാഗം 5
മനുവംശജരും മലപ്പുറവും
പ്രാചീനകാലം മുതൽ കേരളത്തിന്റെ ഇരുമ്പ് നിർമാണത്തിന്റെ പ്രധാന കേന്ദ്രം മലപ്പുറം ജില്ല ആയിരുന്നു. 19 ആം നൂറ്റാണ്ടിൽ 100 ഓളം ഇരുമ്പ് ഉരുക്കുന്ന ഫർണസുകൾ 86
വില്ലേജുകളിൽ ആയി ഉണ്ടായിരുന്നു. (റെഫറൻസ് : Elwin 1942 പേജ് 240)
ഇരുമ്പയിര് വെട്ടുന്നതിൽ നിന്നും കരുവാൻമാരിൽ നിന്നുമാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിന് ഈ പേര് ലഭിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖല, വയനാട് സ്വർണ്ണ വയലുകളുടെ ഭാഗമാണ്. പ്ലേസർ ഗോൾഡിന്റെ സ്രോതസ് നിലമ്പൂർ താഴ്‌വരയിലാണ്. 2 പ്രധാന ഗോൾഡ് സോണുകൾ, അതായത് പാണ്ടിപ്പുഴ - ചാലിയാർപുഴ സോൺ, പുന്നപ്പുഴ-മരുതപ്പുഴ സോൺ. ഏകദേശം 8.5 ദശലക്ഷം ക്യുബിക് മീറ്റർ ഓറിഫെറസ് ചരൽ (സ്വർണ അയിര് ) കരുതൽ നിക്ഷേപമായി പ്രതീക്ഷിക്കുന്നു.
കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിൽ ഇരുമ്പ് ഖനന ഉപകരണങ്ങളും ചരിത്രാതീത ഇരുമ്പ് യുഗത്തിലേതെന്ന് കരുതപ്പെടുന്ന കലശങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്ന 2000 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി.
തൃക്കലങ്ങോട് നിന്ന് ലഭിച്ച പുരാവസ്തുക്കളിൽ ഖനനം ചെയ്ത ഇരുമ്പയിര് അവശിഷ്ടങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, ഇരുമ്പ് യുഗവുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന ഇരുമ്പയിര് ഖനന ഗുഹകളുടെയും അയിര് സംസ്കരണ സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളും ഗവേഷകർ കണ്ടെത്തി. "ഈ ചരിത്രാതീത തെളിവുകൾ മനു വംശജരുടെ മഹത്തായ സംസ്കാരത്തിന്റെയും വികാസത്തിന്റെ സുപ്രധാന ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു.
തൃപ്രങ്ങോടു സൈറ്റിൽ നിന്ന് കണ്ടെത്തിയ ഇരുമ്പ് തരങ്ങളിൽ രണ്ട് വാളുകളും ഒരു ട്രൈപോഡ് സ്റ്റാൻഡും ഉൾപ്പെടുന്നു. 61.5 സെന്റീമീറ്റർ നീളമുള്ള വാളുകളിൽ ഒന്ന് ഇരുതല മൂർച്ചയുള്ളതാണ്, രണ്ടാമത്തെ വാൾ പല കഷ്ണങ്ങളാക്കിയെങ്കിലും വീണ്ടെടുക്കപ്പെട്ട ഭാഗത്തിന്റെ ആകെ നീളം 58 സെന്റിമീറ്ററാണ്. ഇരുമ്പ് യുഗത്തിലെ മെഗാലിത്തിക് ശിലാ മുറികളിൽ നിന്ന് കണ്ടെടുത്ത ഏറ്റവും സാധാരണമായ വസ്തുവാണ് ട്രൈപോഡ് സ്റ്റാൻഡ്.
തിരുവില്വാമലയ്ക്ക് അടുത്തുള്ള ആനപ്പാറയിൽ നിന്നും പുരാവസ്തു ഗവേഷകർക്കു വലിയ ഇരുമ്പ് സ്ലാഗ് ലഭിച്ചിട്ടുണ്ട്.
പാലക്കാട് വലിയകാടിന് സമീപമുള്ള മലമ്പുഴ ജലസംഭരണിയുടെ പ്രാന്തപ്രദേശത്തുള്ള കുന്നുംപുറത്ത് നിന്നുള്ള ട്യൂയറുകളുടെ കണ്ടെത്തൽ അപൂർവമായ ഒരു കണ്ടെത്തലാണെന്നും അതിനാൽ കേരളത്തിലെ ഇരുമ്പു നിർമാണ പ്രവർത്തനത്തിന്റെ ആധിപത്യത്തിലേക്കുള്ള നിർണായക സൂചനയാണെന്നും കേരളത്തിലെയും തമിഴ്‌നാട്ടിലെയും പുരാവസ്തു ഗവേഷകർ സ്ഥിരീകരിച്ചു.
ഈ അപൂർവ കണ്ടെത്തൽ
“ഇത് വളരെ നല്ല കണ്ടെത്തലാണ്. ഇരുമ്പ് യുഗത്തിലെ മെഗാലിത്തിക് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന സ്മെൽറ്ററുകളിലേക്കോ (smelter) ചൂളകളിലേക്കോ വായു പമ്പ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ട്യൂയറുകളോ ടെറാക്കോട്ട നോസിലുകളോ അപൂർവ്വമായി കേരളത്തിൽ കണ്ടെത്തിയിരുന്നു. ഇത് വലിയ തോതിലുള്ള പുരാവസ്തു ഖനനം ആവശ്യപ്പെടുന്നു,” കോഴിക്കോട് പഴശ്ശി രാജ പുരാവസ്തു മ്യൂസിയത്തിന്റെ ചുമതലയുള്ള ഓഫീസർ കൃഷ്ണരാജ് സ്ഥിരീകരിക്കുന്നു.
ഈ പുരാവസ്തു ഖനന പഠനങ്ങളിലൂടെ വെളിവാകുന്നത് മനുവംശജരുടെ സാന്നിധ്യം കേരള ചരിത്രം ആരംഭിക്കുന്ന കാലഘട്ടം മുതൽക്കേ മലപ്പുറത്തു ഉണ്ടായിരുന്നു എന്ന് കരുതാം. കേരളത്തിലെ മനുവംശജരുടെ (Blacksmiths) ഏറ്റവും വലിയ ആവാസസ്ഥാനവും മലപ്പുറം ജില്ലയാണ്.
തുടരും 🔥




No comments