600 വർഷം പഴക്കം ഉള്ള വിശ്വകർമ്മരുടെ നാലുകെട്ട് - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

600 വർഷം പഴക്കം ഉള്ള വിശ്വകർമ്മരുടെ നാലുകെട്ട്

 

 600 വർഷം പഴക്കം ഉള്ള വിശ്വകർമ്മരുടെ നാലുകെട്ട്
കേരളത്തിലെ ശില്പ ശാസ്ത്ര വിസ്മയങ്ങൾ ആയ നാലുകെട്ടുകളെ കുറിച്ചും അവയുടെ പഴമയെ കുറിച്ചും നാം സംസാരിച്ചിട്ടുണ്ട്. പക്ഷേ അവ നിർമിച്ച  വിശ്വകർമ്മരുടെ നാലുകെട്ടുകളെ കുറിച്ചോ അവയുടെ പഴമയെ കുറചോ നാം അധികം സംസാരിച്ചിട്ടില്ല ....
വെട്ടുകല്ലിൽ തീർത്ത വിസ്മയം ആണ് ഈ നാലുകെട്ട് 
കേരളത്തിന് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലാണ് മണിയറ ശ്രീ പൂമാല ഭഗവതിക്ഷേത്രത്തിൻ്റെ ആരൂഢമായ വിശ്വകർമ്മ സമുദായക്കാരുടെ ഈ നാല്കെട്ട് നിലകൊള്ളുന്നത്. വിശ്വ പ്രസിദ്ധയായ ശ്രീപൂമാല ഭഗവതി മരക്കലമേറി ആദ്യം ചെറുകുന്നിലും അവിടെ നിന്ന് കാലദേശങ്ങൾ സഞ്ചരിച്ച് അവസാനം മണിയറയിൽ എത്തിച്ചേർന്നതെന്ന് പറയപ്പെടുന്നു. പൂമാല കാവിൽ പണിക്ക് ഈ കുടുംബത്തിൽ നിന്ന് പോയ കാരണവർ കാവിൽ നിന്ന് ഒരു ചൂട്ട് കത്തിച്ചു ഇങ്ങോട്ട് വന്നു. കുടുംബത്തിൽ എത്തിയപ്പോൾ നിരവധി ദൃഷ്ടാന്തങ്ങൾ കാണുകയും ചെയ്യ്തു. ഭയന്ന അവർ പ്രശ്നം വെപ്പിച്ചപ്പോൾ പൂമാല ദേവി യുടെ സാന്നിധ്യം അറിഞ്ഞു കുടിയിരുത്തി.
നാല്കെട്ടിനോടനുബന്ധിച്ച് പ്രസിദ്ധമായ  മണിയറ ശ്രീ പൂമാല ഭഗവതിക്ഷേത്രം നിലകൊള്ളുന്നു.കുടുംബത്തിന് കീഴിൽ ഉള്ള ക്ഷേത്രം നാടിന്റെ പൊതു ക്ഷേത്രം പോലെ ആണ്. തെക്കിന,വടക്കിന,കിഴക്കിന, പടിഞ്ഞാറ്റ എന്നീ നാല് വിശ്വകർമ കുടുംബക്കാരുടെ ആണ് ഈ നാലുകെട്ട് .ആ കുടുംബത്തിലെ ഇന്നത്തെ തലമുറയിലേ വിശ്വകർമ്മരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
ക്ഷേത്ര നിർമാണങ്ങളുടെ കൂലി ആയി കരം ഒഴിവാക്കി ഒരു നമ്പൂതിരി കുടുംബം ഈ കുടുംബക്കാർക്ക് നൽകിയ ഭൂമിയിൽ ഈ കുടുംബത്തിലെ പൂർവികർ ആണ് 600 വർഷം മുൻപ് ഈ നാലുകെട്ട് പണികഴിപ്പിച്ചത്.പഴമ യുടെ പ്രൗഡിയോടെ ഇന്നും ഈ വിശ്വകർമരുടെ നാലുകെട്ട് തലയുയർത്തി നിൽക്കുന്നു.നാലുകെട്ടിന്റെ കെട്ടിന് ആണ് 600 വർഷത്തെ പഴക്കം. ഓടിട്ടത് ബ്രിട്ടീഷ് കാലത്താണ്. നൂറ്റാണ്ടുകൾ പഴക്കം ഉള്ളതിനാൽ പഴയ കാലത്തെ തേക്കാത്ത ചെങ്കൽ ഭീതിയോടെ ഉള്ള രീതിയാണ് ഇവിടെ കാണാൻ ആകുക. ഇത് വളരെ അപൂർവ്വമായേ ഇന്ന് കാണാൻ കഴിയു. കാരണം ബ്രിട്ടീഷ് കാർ വന്നതോടെ അവരുടെ ടെക്നോളജി ആണ് പിന്നീട് ഇവിടെ കൂടുതൽ ആയി പ്രചരിച്ചത് അതുമൂലം തൊഴിലിലെ ലാഭം കുറഞ്ഞു.അതിനുമുൻപ് വരെ നാട്ടുരാജക്കന്മാരിൽ നിന്നും നിർമാണ പ്രവർത്തനങ്ങളുടെ പ്രതിഫലം പലപ്പോഴും മോഹവിലയാണ് ലഭിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ വിശ്വകർമ്മ വിഭാഗങ്ങൾ ഭൂരിപക്ഷവും തരക്കേടില്ലാത്ത ഒരു മധ്യവർഗ്ഗ ജീവിതം ആണ്  അന്ന് നയിച്ചിരുന്നത്. പക്ഷെ ബ്രിട്ടീഷ് കാരുടെ വരവോടെ അവരുടെ അവരുടെ ടെക്നോളജി കടന്നു വരികരും തത്ഭലമായി വിശ്വകർമ്മർ ക്ക് ബ്രിട്ടീഷ് കാരിൽ നിന്ന് തുച്ഛമായ കൂലി മാത്രം ആണ് ലഭിച്ചിരുന്നത്. ഈ കാരണത്താൽ വിശ്വകർമ്മ വിഭാഗങ്ങൾ ബ്രിട്ടീഷ് കാർക്ക് എതിരെ നിലപാട് സ്വീകരിക്കുകയും ബ്രിട്ടീഷ്കാരുടെ ഉപരോധത്താൽ വിശ്വകർമ്മ സമുദായം സാമ്പത്തിക മായി വളരെ അധികം പിന്നൊട്ടു പോകുകയും ചെയ്യ്തു. യെങ്കിലും അഭിമാനം വിറ്റു ബ്രിട്ടീഷ് കാരെ സേവിച്ചു സമ്പന്നനാകാൻ വിശ്വകർമ്മർ ശ്രമിച്ചില്ല. അതുകൊണ്ട്  തന്നെ 18 ആം നൂറ്റാണ്ടിന് ശേഷം പഴയകാല വിശ്വകർമ്മ കുടുംബങ്ങളുടെ ഇത്തരം നാലുകെട്ടുകൾ നിലനിർത്താൻ ഉള്ള സാമ്പത്തിക ബുദ്ദിമുട്ട് വിശ്വകർമ്മ വിഭാഗങ്ങൾക്ക് ഉണ്ടായി. തത്ഭലമായി വിശ്വകർമ്മരുടെ നാലുകെട്ടുകൾ പലതും കാലഹരണപെട്ട് നശിച്ചുപോയി. യെങ്കിലും ചിലതൊക്കെ കാലത്തെ അതിജീവിച്ചു നിലനിൽക്കുന്നു എന്നത് കൊണ്ട് നമുക്ക് ഇവയെ പറ്റി അറിയാൻ സാധിക്കുന്നു .

വിവരങ്ങൾക്ക് കടപ്പാട് :Anilkumar(കുടുംമ്പാഗം)

No comments