Photo credits : Respected creator
നേതാജി
ഒരുപക്ഷെ നേതാജിയിലൂടെ ആയിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നതെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തിലെ നിർണായക ശക്തിആയി ചൈനയെ പോലും നിയന്ത്രിക്കുന്ന ശക്തി ആയി വളർന്നേനെ.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് ഇന്ത്യയിലെ artisan സമൂഹങ്ങളെയും artificer സമൂഹങ്ങളെയും ആണ്.കമ്പനിയുടേ കരിനിയമങ്ങൾ ഇവരെ സാമ്പത്തിക മായി മാത്രം അല്ല ഇവരുടെ പാരമ്പര്യം സംസ്കാരം തുടങ്ങിയവ നഷ്‌ടപെടുത്തുന്ന രീതിയിലേക്കും, ഇവരെ അപകീർത്തി പെടുത്തുന്ന രീതിയിലേക്കും നയിച്ചു. വിശ്വകർമ്മ വിഭാഗത്തിലെ ബ്രാഹ്മണ വിഭാഗം ആയ വിശ്വകർമ്മബ്രാഹ്മണരുടെ(വിശ്വബ്രാഹ്മണ)
ബ്രാഹ്മണപാരമ്പര്യം ആദ്യമായി ചോദ്യം ചെയ്യ്തത് ബ്രിട്ടീഷ് കാർ ആണ്.വിശ്വബ്രാഹ്മണരെ അബ്രാഹ്മണരായി ചിത്രീകരിച്ചാൽ ബ്രിട്ടീഷ് പക്ഷക്കാർ ആയ സമുദായങ്ങൾ അത് ഏറ്റെടുക്കുമെന്നും അതിലൂടെ craftmen വിഭാഗങ്ങൾ പാരമ്പര്യത്തെ മുറുകെ പിടിക്കാൻ കഴിയാതെ വെറും തൊഴിലാളി മാത്രം ആയി ജീവിതകാലം മുഴുവൻ ബ്രിട്ടീഷ് east ഇന്ത്യ കമ്പനി ക്ക് വേണ്ടി പണിയെടുക്കാൻ നിർബന്ധിതർ ആകുമെന്നും കമ്പനി ക്ക് നന്നായി അറിയാമായിരുന്നു.ഇന്നും ഇന്ത്യയിൽ craftmen മാരുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നത് ഈ ബ്രിട്ടീഷ് അനുകൂല വിഭാഗങ്ങൾ ആണ്.ഇ അപകീർത്തി ശ്രമം ഇന്നും തുടരുന്നവർ അറിയുന്നില്ല ഇത് ബ്രിട്ടീഷ് കാരുടെ divide and rule policy യുടെ ഭാഗം ആയി അവർ ഉണ്ടാക്കിയ കെട്ടു കഥ ആണ് എന്ന്.കേരളത്തിലേ നായർ വിഭാഗം ബ്രിട്ടീഷ് കാർക്ക് എതിരായി തിരിയാൻ തുടങ്ങിയപ്പോൾ അവർക്കെതിരെയും ബ്രിട്ടീഷ് കാരുടെ ഇത്തരം നടപടി കൾ ഉണ്ടായി യെങ്കിലും മന്നത്തിനെ പോലുള്ള മികച്ച നേതാക്കന്മാരുള്ളതിനാൽ അവർക്ക് അധിജീവിക്കാൻ കഴിഞ്ഞു
ഈ ചരിത്രപരമായ പക ബ്രിട്ടീഷ് കാരോട് ഉള്ള കൊണ്ടാണ് ബ്രിട്ടീഷ് കാർക്കെതിരെ ആയുധം എടുത്തു പോരാടണം എന്ന നേതാജി യുടെ ആശയത്തിന് പിന്നിൽ കൂടുതലായും വിശ്വബ്രാഹ്മണരായ "ആചാരി"മാരും, ദൈവജ്ഞരും അണിനിരന്നത്.ബ്രിട്ടീഷ് കാരുടെ വരവിനു മുൻപ് ഉള്ള കാലം ഇന്ത്യയിലെ craftmen മാരുടെ സുവർണ്ണ കാലം ആയിരുന്നു. ബ്രിട്ടീഷ് വരവോടെ അത് അവസാനിച്ചു.ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം നയിക്കുന്നതിലെ നിർണ്ണായക വിഭാഗം ആയ craftmen മാരെ ഇല്ലാതെ ആക്കുന്നത്തിലൂടെയെ ഇന്ത്യയെ വെറും അപരിഷ്കൃതരാക്കി മാറ്റി ചിത്രീകരിച്ചു അടിമപ്പെടുത്താൻ കഴിയു എന്ന് ബ്രിട്ടീഷ് കുടില ബുദ്ദികൾക്ക് നന്നായി അറിയാമായിരുന്നിരിക്കണം.ബ്രിട്ടീഷ് കാരുടെ വരവിനു മുൻപ് ഇന്ത്യയിലെ നാട്ടു രാജാക്കന്മാർ പലപ്പോളും craftmen മാർക്ക് മോഹവിലയും കരമൊഴിവാക്കിയ സ്‌ഥലങ്ങളും ആണ് ഒക്കെ ആണ് പ്രതിഫലം ആയി നൽകിയിരുന്നത്.അതുകൊണ്ട് തന്നെ ബ്രിട്ടീഷ് കാരുടെ വരവിനു മുൻപ് craftmen മാർ അവരുടെ കഴിവിന്റെ പേരിൽ ഭൂരിപക്ഷവും ഒരു മധ്യവർഗ്ഗ സമൂഹങ്ങൾ ആയി നല്ല ഭേദപെട്ട ജീവിതവും സമൂഹത്തിൽ യേവരാലും ആദരിക്കപെട്ടിരുന്ന ജീവിതവുമാണ് നയിച്ചിരുന്നത്.(Ref സുദർശർ റെഡി യുടെ പഠനങ്ങൾ ).
കൂടുതൽ ശക്തമായ craftmen വിഭാഗങ്ങൾക്ക് കൂടുതൽ വലിയ പ്രതിഫലങ്ങളും ലഭിച്ചിരുന്നു.. നാട്ടു രാജാക്കന്മാർ ശക്തരായ സമൂഹങ്ങൾക്ക് ആഗ്രഹാരങ്ങൾൾ വരെ നൽകിയിരുന്നുഎന്ന് ചരിത്രരേഖകൾ തന്നെ വ്യക്തമാക്കുന്നു..ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിക്കാൻ തുടങ്ങിയതോടെ craftmen സമൂഹങ്ങൾക്ക് ഇതെല്ലാം നഷ്‌ടപെട്ടു തുടങ്ങി .അവർ തീർത്തും പാർശ്വവത്ക്കരിക്ക പെട്ടു തുടങ്ങി.200 വർഷത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെ craftmen community കളെ തീർത്തും പാർശ്വവത്ക്കരിക്കപെട്ടവർ ആക്കി.നേതാജി വിസ്മരിക്കപെട്ടപ്പോൾ കൂടെ ഈ പോരാട്ടത്തിൽ അണിനിരന്ന craftmen മാർ ആയ ആചാരിമാർ ദൈവജ്ഞർ,പിന്നെ മറ്റു വിഭാഗങ്ങൾ ആയ തേവർമാർ പോലുള്ള വിഭാഗങ്ങളുടെ പോരാട്ടങ്ങളും വിസ്മയരിക്കപെട്ടു പോയി
No comments