എന്തുകൊണ്ട് മന്നത്ത് പദ്മനാഭനും ഐയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും, ചാവറയച്ഛനും നാരായണ ഗുരുവിനോപ്പം പരിഗണിക്കപ്പെടുന്നില്ല..? - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

എന്തുകൊണ്ട് മന്നത്ത് പദ്മനാഭനും ഐയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും, ചാവറയച്ഛനും നാരായണ ഗുരുവിനോപ്പം പരിഗണിക്കപ്പെടുന്നില്ല..?

ഒരു സമുദായത്തിന്റെ ആത്മീയ നേതാവിനെ ഒരു സംസ്‌ഥാനത്തിന്റെ പ്രതീകമാക്കി മാറ്റുന്നത് എത്ര മാത്രം ശരിയാണ്.. നാരായണ ഗുരുവിനെ  കേരളത്തിന്റെ പ്രതീകമായി ഉയർത്തി കാട്ടുമ്പോൾ മറ്റു സമുദായങ്ങളുടെ നവോഥാന നായകരെ മാറ്റി നിർത്തി ഒരു സമുദായത്തിന്റെ മാത്രം ഐഡന്റിറ്റിയെ ഉയർത്തി കാണിക്കാൻ ഉള്ള നടപടി ആയി പൊതു സമൂഹം അതിനെ വിലയിരുത്തിയാൽ തെറ്റ് പറയാൻ കഴിയുമോ....നാരായണ ഗുരുവിനെ പരിഗണിക്കുമ്പോൾ മഹാനായ" മന്നത്ത് പദ്മനാഭനെയും" മഹാത്മ "ഐയ്യങ്കാളിയെയും" "പോയികയിൽ അപ്പച്ചനെയും" "ചാവറ കുരിയാക്കോസ് ഏലിയാസ് അച്ഛനെയും " എന്തുകൊണ്ട് പരിഗണിക്കുന്നില്ല. അവർ നാരായണ ഗുരുവിനെക്കാൾ കുറഞ്ഞവർ ഒന്നും അല്ലല്ലോ...??. നാരായണ ഗുരുവിന്റെ സംഭാവനകളെ വിലകുറച്ചു കാണുകയല്ല യെങ്കിലും നാരായണ ഗുരുവിനെ മാത്രം നവോഥാന നായകൻ ആയി ഉയർത്തി കാണിക്കുന്നത് അദ്ദേഹത്തിന്റെ  സമുദായത്തിന്റെ ഗവണ്മെന്റിലുള്ള സ്വാധിന ശ്രമം മൂലം ഉണ്ടായ ഒന്നായി ജനം വിലയിരുത്തിയാൽ അതിനെ തെറ്റായി കാണാൻ കഴിയില്ല.വൈവിദ്ധ്യമാർന്ന സംസ്കാരങ്ങൾ വിശ്വാസം സമുദായങ്ങൾ അവരുടെ വികാരങ്ങൾ എന്നിവ നിലനിൽക്കുന്ന കേരളത്തിന് യോജിച്ച ഒന്നല്ല ഇത്.

എന്തുകൊണ്ട് കേരളീയനും ഭാരതത്തിന്റെ അദ്വൈത  പ്രചാരകനും ആയ ശങ്കരാചാര്യനെ കേരളത്തിന്റെ പ്രതീകമായി സ്വീകരിക്കാൻ തയ്യാറാകുന്നില്ല.ശങ്കരവഴിയിൽ വന്ന ഏതോ ശങ്കരാചാര്യൻ സ്‌ഥാപിച്ച ജാതി വ്യവസ്ഥ ആദി ശങ്കരൻ സ്‌ഥാപിച്ചതാണ് എന്ന തെറ്റിധാരണയാണ് മലയാളിക്ക് ആദിശങ്കരനോടുള്ള അപ്രീതിക്ക് കാരണം.ആദിശങ്കരൻ സ്വന്തം സമുദായത്തിനു വേണ്ടിമാത്രം സംസാരിക്കുന്ന ആൾ അല്ല സ്വജന പക്ഷപാദിയുമല്ല . അദ്ദേഹം  ആത്മീയതക്കു വേണ്ടി സംസാരിച്ച വ്യക്തിയാണ് അതും ഒരു സമൂഹത്തിനാകമാനം അവരുടെ പാരമ്പര്യത്തിന് ഉണർവ്വ് നൽകുവാൻ ആയി . അദ്ദേഹം സ്വന്തം അച്ഛന്റെ കുലം ആയ വിശ്വകർമ്മ-ബ്രാഹ്മണർക്കോ(വിശ്വബ്രാഹ്മണർ), അമ്മയുടെ കുലം ആയ നമ്പൂതിരി ബ്രാഹ്മണർക്കോ വേണ്ടി മാത്രം അല്ല സംസാരിച്ചത്. പക്ഷെ നാരായണ ഗുരു ഒരു സമുദായ നവോഥാന നായകൻ ആണ്. ആ രീതിയിൽ നോക്കുമ്പോൾ അദ്ദേഹത്തിന്റെ കർമ്മമണ്ഡലത്തിൽ അദ്ദേഹം വിലപ്പെട്ട സംഭാവന നൽകിയ വ്യക്തിആണ്. അത് കുറച്ചു കാണുന്നുമില്ല യെങ്കിലും ഒരു ബഹുസ്വര സമൂഹത്തിൽ ഒരു സമുദായത്തിന്റെ നവോഥാന നായകൻ ആയ ഗുരുവിനെ മാത്രം ഉയർത്തി പിടിക്കുന്നത് സാമൂഹിക മര്യാദ അല്ല..





1 comment:

  1. ശ്രീ നാരായണ ഗുരുദേവനും ശങ്കരാചാര്യരും ഒരു സമുദായത്തിന്‍റെ നേതാക്കൾ ആയിരുന്നില്ല. അങ്ങിനെ ആണെന്നു വരുത്തിത്തീർക്കാൻ ധാരാളം ശ്രമം നടന്നു ഇന്നും നടക്കുന്നും ഉണ്ട്. ഇവിടെ പറഞ്ഞിരിക്കുന്ന മറ്റുള്ളവർ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ നേതാക്കൾ മാത്രവും ആയിരുന്നു. ആദ്യം ചെയ്യേണ്ടതു് ആ രണ്ടു് ആത്മീയപ്രത്ഭകളെ ശരിയായ രീതിയിൽ മനസിലാക്കുകയാണു്.

    ReplyDelete