ഛത്രപതി ശിവാജി മഹാരാജ് ജയന്തി ഫെബ്രുവരി 19
ഛത്രപതി ശിവാജി മഹാരാജ് ജയന്തി
ഫെബ്രുവരി 19
ആദ്യ ഛത്രപതിയും ഭാരതം കണ്ട ഏറ്റവും വല്യ മതേതരനായ ചക്രവർത്തിയും ആയിരുന്നു ചത്രപതി ശിവജി മഹാരാജ്.മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജി മഹാരാജിന്റെ ജന്മദിനമായ ഫെബ്രുവരി 19-നാണ് ശിവാജി ജയന്തി ഉത്സവം ആഘോഷിക്കുന്നത്.ശിവാജി ബോൻസാലെ എന്ന് ആയിരുന്നു ജന്മ നാമം.
നിരവധി യോദ്ധാക്കൾ ഇന്ത്യൻ ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി ധീരരായ പോരാളികൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ധീരനായ പോരാളി ആയിരുന്നു ഛത്രപതി ശിവജി മഹാരാജ്. ഒരിക്കലും ജയിക്കില്ല എന്ന് ഉറപ്പുള്ള യുദ്ധങ്ങൾ പോരാടി ജയിക്കുന്നവരെ ആണ് ഭാരത്തിൽ ധീരന്മാർ എന്ന് കീർത്തിനേടുന്നത്. അവിടെയാണ് ശിവാജിയുടെയും പ്രശസ്തി.1670-ൽ അദ്ദേഹം മുഗളരുടെ സൈന്യവുമായി യുദ്ധം ചെയ്തു. ശക്തരിൽ ശക്തരായ വിജയം അസാധ്യമായി കണ്ടിരുന്ന മുഗളരുടെ സൈന്യത്തെ പരാജയപ്പെടുത്തിയ ശേഷം സിംഹഗഡ് കോട്ടയിൽ പതാക ഉയർത്തി.ശേഷം താൻ പിടിച്ചെടുത്ത മേഖലയിലേ പള്ളികൾ എല്ലാം തന്റെ മുസ്ലിം അനുയായികൾക്ക് നൽകി. ക്ഷേത്രങ്ങൾ വിശ്വാസികൾക്കും നൽകി.
1674-ൽ അദ്ദേഹം പടിഞ്ഞാറൻ ഇന്ത്യയിൽ മറാത്ത സാമ്രാജ്യത്തിന് അടിത്തറയിട്ടു. ഛത്രപതി ശിവാജി മഹാരാജിന്റെ 391-ാം ജന്മദിനം രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. 1630 ഫെബ്രുവരി 19-ന് ജീജാ ഭായ് അമ്മയുടെയും ഷഹാജി ബോൻസാലെയുടെയും മകനായി ജനിച്ച വീർ ശിവാജി മഹാരാജിന്റെ മഹത്തായ കഥ ജനങ്ങൾ ഇപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നു.
ഛത്രപതി ശിവാജി മഹാരാജിന്റെ പ്രചോദനാത്മകമായ ചില ഉദ്ധരണികൾ
"ആത്മവിശ്വാസം ശക്തി നൽകുന്നു, ശക്തി അറിവ് നൽകുന്നു. അറിവ് സ്ഥിരത നൽകുന്നു, സ്ഥിരത വിജയത്തിലേക്ക് നയിക്കുന്നു."
"ശത്രു ബലഹീനനാണെന്ന് കരുതരുത്, എന്നാൽ, പിന്നീട് ശത്രു ബലവാനാണെന്ന് ഭയപ്പെടേണ്ടി വരില്ല."
"എല്ലാവരുടെയും കയ്യിൽ ആയുധം ഉണ്ടായാലും അധികാരം സ്ഥാപിക്കണമെങ്കിൽ ഇച്ഛാശക്തിയുണ്ടാകണം."
“ധീരനായ ഒരു മനുഷ്യൻ പണ്ഡിതനെയും ജ്ഞാനിയെയും ബഹുമാനിക്കുന്നു. എന്തെന്നാൽ, അറിവിൽ നിന്നും ജ്ഞാനത്തിൽ നിന്നും കൂടിയാണ് ധൈര്യം വരുന്നത്."
"നാം താമസിക്കുന്ന സ്ഥലത്തിന്റെ ചരിത്രവും നമ്മുടെ പൂർവ്വികരുടെ ചരിത്രവും നാം അറിഞ്ഞിരിക്കണം."
"ഓരോ വ്യക്തിയും വിദ്യാഭ്യാസം നേടണം, കാരണം, ഒരു യുദ്ധസമയത്ത്, ശക്തിയാൽ നേടാനാകാത്തത്, അറിവും തന്ത്രങ്ങളും കൊണ്ട് നേടിയെടുക്കാൻ കഴിയും, അറിവ് വിദ്യാഭ്യാസത്തിൽ നിന്നാണ് വരുന്നത്."

_1676796652471.jpeg)
No comments